ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

കഴിഞ്ഞ മാസമാണ് ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ പുതിയ പോളോ, വെന്റോ മോഡലുകളെ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കുന്നത്. പോളോയ്ക്ക് 5.82 ലക്ഷം രൂപയും, വെന്റോ മോഡലിന് 8.86 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.

ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

വാഹനത്തിന്റെ എഞ്ചിന്‍ സംബന്ധിച്ച് കുറച്ച് വിവരങ്ങളും വിലയും, ഫീച്ചറുകളും വെളിപ്പെടുത്തിയിരുന്നെങ്കിലും ഇന്ധനക്ഷമത സംബന്ധിച്ച് ഒന്നും തന്നെ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പോളോയുടെ ഇന്ധനക്ഷമത വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

110 bhp കരുത്ത് നല്‍കുന്ന് 1.0 ലിറ്റര്‍ ത്രി സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ടോര്‍ഖും ഗിയര്‍ ഓപ്ഷനും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും സുചന അനുസരിച്ച് ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ഖ് കണ്‍വെട്ടര്‍ ഓട്ടോമാറ്റിക്ക് ആയിരിക്കും ഗിയര്‍ബോക്‌സ്.

MOST READ: KUV100 NXT ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര; വില 5.54 ലക്ഷം രൂപ

ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

105 bhp കരുത്ത് സൃഷ്ടിച്ചിരുന്ന് 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TSI ടര്‍ബോ പ്രെട്രോള്‍ എഞ്ചിന് പകരമാണ് പുതിയ എഞ്ചിന്‍ ബിഎസ് VI പതിപ്പില്‍ ഇടംപിടിച്ചിരിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ആയിരുന്നു ഗിയര്‍ ഓപ്ഷന്‍.

ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ARAI സാക്ഷ്യപ്പെടുത്തിയതനുസരിച്ച് പുതിയ 1.0 ലിറ്റര്‍ TSI എഞ്ചിന്‍ 18.24 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. പഴയ ബിഎസ് IV പതിപ്പില്‍ 1.2 ലിറ്റര്‍ എഞ്ചിന്‍ കാഴ്ച വെച്ചിരുന്നത് 17.21 കിലോമീറ്റര്‍ ഇന്ധനക്ഷമതയും.

MOST READ: പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

നേരത്തെ വിപണിയില്‍ ഉള്ള 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനെക്കാള്‍ ഭാരം കുറഞ്ഞതും ശക്തതിയേറിയതുമാണ് പുതിയ എഞ്ചിനെന്നും കമ്പനി അവകാശപ്പെടുന്നു. പുതുക്കിയ എഞ്ചിനില്‍ കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുമെന്ന് കമ്പനി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

പുതിയ എഞ്ചിനില്‍ വാഹനത്തെ അവതരിപ്പിച്ചതിനൊപ്പം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ വില്‍പ്പനയും കമ്പനി അവസാനിപ്പിച്ചു. അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചതോടെ വാഹനത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.

MOST READ: 50-ാം വയസിലേക്ക് സുസുക്കി ജിംനി, ഇന്ത്യയിലേക്ക് അടുത്ത വർഷം

ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ചൂട് തടയുന്നതിനുള്ള ഗ്ലാസുകളും, എഞ്ചിനും നവീകരിച്ചു എന്നതൊഴിച്ചാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. സണ്‍സെറ്റ് റെഡ് എന്ന പുതിയ നിറത്തിലും വാഹനം വിപണിയില്‍ ലഭ്യമാവും. പുതിയ ഹണികോമ്പ് ഗ്രില്ലും മസ്‌കുലര്‍ ബമ്പറുമാണ് ആദ്യ കാഴ്ചയിലെ മാറ്റം.

ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ബ്ലാക്ക് നിറത്തിലുള്ള റൂഫ്, ബി-പില്ലാര്‍, റിയര്‍വ്യൂ മിറര്‍, സ്‌പോയിലര്‍ എന്നിവയും പുതിയ മാറ്റങ്ങളാണ്. 10 സ്‌പോക്ക് അലോയി വീലും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഓട്ടോ എസി, ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സറിങ് വൈപ്പറുകള്‍ എന്നിവയും വാഹനത്തിന്റെ ഫീച്ചറുകളാണ്.

MOST READ: ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകള്‍.

ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

പോളോയിലേതിന് സമാനമായ മാറ്റങ്ങള്‍ തന്നെയാണ് പുതിയ വെന്റോയിലും കമ്പനി വരുത്തിയിരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ചിട്ടുള്ള വാഹനങ്ങളില്‍ സൂപ്പര്‍ ഹിറ്റായി ഒടുന്ന മോഡലുകളാണ് പോളോ ഹാച്ച്ബാക്കും, വെന്റോ എന്ന സെഡാനും.

Most Read Articles

Malayalam
English summary
Volkswagen Polo 1.0 TSI Fuel Efficiency Rated At 18.24kpl By ARAI. Read in Malayalam.
Story first published: Wednesday, April 22, 2020, 10:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X