KUV100 NXT ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര; വില 5.54 ലക്ഷം രൂപ

KUV100 NXT ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് മഹീന്ദ്ര. 5.54 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചു.

KUV100 NXT ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച മഹീന്ദ്ര; വില 5.54 ലക്ഷം രൂപ

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ബുക്കിങ് നടക്കുന്നത്. 5,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ച് ശേഷം വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. 2017 -ന്റെ അവസാനത്തോടെയാണ് KUV100NXT -നെ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിക്കുന്നത്.

KUV100 NXT ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച മഹീന്ദ്ര; വില 5.54 ലക്ഷം രൂപ

KUV100 -യുടെ പുതുക്കിയ പതിപ്പാണ് പുതിയ മഹീന്ദ്ര KUV100 NXT. റിപ്പോര്‍ട്ട് അനുസരിച്ച് K2, K4, K6, K8 എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. അതേസമയം വാഹനത്തിന്റെ ഡീസല്‍ പതിപ്പിനെ കമ്പനി വിപണിയില്‍ നിന്നും പിന്‍വലിച്ചു.

MOST READ: ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങി ടിവിഎസ് വീഗോ

KUV100 NXT ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച മഹീന്ദ്ര; വില 5.54 ലക്ഷം രൂപ

ഡീസല്‍ എഞ്ചിന്‍ ബിഎസ് VI -ലേക്ക് നവീകരിക്കില്ലെന്ന് കമ്പനി അറിയിച്ചു. ആറ് സീറ്റര്‍ കോണ്‍ഫിഗറേഷനിലാണ് KUV100 NXT വിപണിയില്‍ എത്തുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

KUV100 NXT ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച മഹീന്ദ്ര; വില 5.54 ലക്ഷം രൂപ

ഈ എഞ്ചിന്‍ 82 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഈ പറഞ്ഞ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല.

MOST READ: മൈലിജിന്റെ കാര്യത്തിൽ ഒരുചുവട് പിന്നോട്ടുവെച്ച് സാൻട്രോ

KUV100 NXT ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച മഹീന്ദ്ര; വില 5.54 ലക്ഷം രൂപ

ക്രോം ആവരണത്തോടെയുള്ള അഗ്രസീവ് ഗ്രില്‍, സ്‌കിഡ് പ്ലേറ്റുകള്‍ക്ക് ഒപ്പമുള്ള ഡ്യൂവല്‍ ടോണ്‍ ബമ്പറുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളുള്ള ബാരല്‍ ഹെഡ്ലാമ്പുകള്‍, ക്ലിയര്‍ ലെന്‍സ് ടെയില്‍ ലാമ്പുകള്‍, പുതിയ ടെയില്‍ഗെയ്റ്റ്, പുതിയ സ്‌പോയിലര്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിങ്ങനെയാണ് വാഹനത്തിന്റെ സവിശേഷതകള്‍.

KUV100 NXT ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച മഹീന്ദ്ര; വില 5.54 ലക്ഷം രൂപ

15 ഇഞ്ച് അലോയി വീലുകളാണ് വശങ്ങളെ മനോഹരമാക്കുന്നത്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തെ പ്രധാന സവിശേഷതയാണ്. റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറയ്ക്കുള്ള ഡിസ്‌പ്ലേയായും ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ പ്രവര്‍ത്തിക്കും.

MOST READ: പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

KUV100 NXT ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച മഹീന്ദ്ര; വില 5.54 ലക്ഷം രൂപ

പൂര്‍ണ്ണമായും കറുപ്പ് നിറത്തിലാണ് അകത്തളം ഒരുങ്ങുന്നത്. പിയാനൊ ബ്ലാക് ഡാഷ്‌ബോര്‍ഡ്, പുതിയ ഫാബ്രിക് സീറ്റ് കവറുകള്‍, കീലെസ് എന്‍ട്രി, സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോസ് എന്നിവയും അകത്തളത്തെ വിശേഷങ്ങളാണ്.

KUV100 NXT ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച മഹീന്ദ്ര; വില 5.54 ലക്ഷം രൂപ

ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ്, സീറ്റ് ബെല്‍റ്റ് റിമെയ്ന്‍ഡര്‍ തുടങ്ങിയ ഫീച്ചറുകളും സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്.

MOST READ: ശ്രേണിയിലെ മികച്ച ഇന്ധനക്ഷമത! വെര്‍ണയുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

KUV100 NXT ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച മഹീന്ദ്ര; വില 5.54 ലക്ഷം രൂപ

ആറ് സിംഗിള്‍ ടോണ്‍ നിറങ്ങളിലും രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും പുതിയ വാഹനം വിപണിയില്‍ എത്തും. ഉടന്‍ തന്നെ വാഹനത്തിന്റെ ഇലട്രിക്ക് പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2020 ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ കമ്പനി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra KUV100 NXT BS6 Launched In India, Prices Start At Rs 5.54 Lakh. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X