ശ്രേണിയിലെ മികച്ച ഇന്ധനക്ഷമത! വെര്‍ണയുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

കഴിഞ്ഞ ദിവസമാണ് വെന്യു ബിഎസ് VI ഡീസല്‍ പതിപ്പിന്റെ മൈലേജ് വിവരങ്ങള്‍ ഹ്യുണ്ടായി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇപ്പോള്‍ അടുത്തിടെ അവതരിപ്പിച്ച വെര്‍ണ ഫെയ്‌സ്‌ലിഫ്റ്റിന്റെയും മൈലേജ് വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തി.

ശ്രേണിയിലെ മികച്ച ഇന്ധനക്ഷമത! വെര്‍ണയുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

റിപ്പോര്‍ട്ട് അനുസരിച്ച് 1.5 ലീറ്റര്‍ പെട്രോള്‍ മാനുവല്‍ പതിപ്പിന് 17.7 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 18.45 കിലോമീറ്ററും, 1.5 ഡീസല്‍ മാനുവലിന് 25 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 21.3 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. ഇതോടെ ശ്രേണിയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നായി മാറിയിരിക്കുകയാണ് വെര്‍ണ.

ശ്രേണിയിലെ മികച്ച ഇന്ധനക്ഷമത! വെര്‍ണയുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

9.31 ലക്ഷം രൂപ മുതല്‍ 13.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. S, S+, SX, SX(O), SX(O) ടര്‍ബോ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. വിപണിയില്‍ ഹോണ്ട സിറ്റി, മാരുതി സിയാസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ് റാപ്പിഡ് എന്നിവരാണ് എതിരാളികള്‍.

MOST READ: ഹ്യുണ്ടായി സാൻട്രോ ബിഎസ് VI പുറത്തിറങ്ങി; വില 5.84 ലക്ഷം

ശ്രേണിയിലെ മികച്ച ഇന്ധനക്ഷമത! വെര്‍ണയുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ബ്ലുലിങ്ക് സംവിധാനമാണ് പുതിയ വെര്‍ണയുടെ പുതുമ. ബ്ലൂലിങ്ക് കണക്റ്റിവിറ്റി അടക്കം 45 കണക്ടഡ് ഫീച്ചറുകളുണ്ട് വാഹനത്തില്‍. സ്റ്റൈലിഷ് എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളോടുകൂടിയ പുതിയ സ്വീപ്പ്-ബാക്ക് ഹെഡ്‌ലാമ്പുകള്‍, പുതിയ ഗ്രില്‍, സ്‌പോര്‍ട്ടിയര്‍ ബമ്പര്‍ എന്നിവയാണ് മുന്‍വശത്തെ മാറ്റങ്ങള്‍.

ശ്രേണിയിലെ മികച്ച ഇന്ധനക്ഷമത! വെര്‍ണയുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

രൂപമാറ്റം വന്ന ഫോഗ്ലാമ്പും മുന്‍വശത്തെ വ്യത്യസ്തമാക്കിയിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലുകളാണ് വശങ്ങളെ മനോഹരമാക്കിയിരിക്കുന്നത്. പിന്‍വശത്ത് പുതിയ എല്‍ഇഡി സിഗ്നേച്ചര്‍ ബോള്‍ഡര്‍ ബമ്പറും ഒരു പുത്തന്‍ ടെയില്‍ ലാമ്പുകളും ഇടംപിടിച്ചിട്ടുണ്ട്.

MOST READ: ലോക്ക്ഡൗണിൽ കുടുങ്ങിയ ട്രക്ക് ജീവനക്കാർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കി NHAI

ശ്രേണിയിലെ മികച്ച ഇന്ധനക്ഷമത! വെര്‍ണയുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

അകത്തളത്തിലും കാര്യമായ മാറ്റങ്ങളാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പുതിയ എയര്‍ വെന്റുകള്‍, ഡിജിറ്റല്‍ ക്ലസ്റ്റര്‍, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, ട്വിന്‍ ടിപ് മഫ്ളര്‍ ഡിസൈന്‍, സ്മാര്‍ട് ട്രങ്ക്, എമര്‍ജന്‍സി സ്റ്റോപ് സിഗ്നല്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഇക്കോ കോട്ടിങ്, റിയര്‍ യുഎസ്ബി ചാര്‍ജര്‍ തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതയാണ്.

ശ്രേണിയിലെ മികച്ച ഇന്ധനക്ഷമത! വെര്‍ണയുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

സണ്‍റൂഫ്, ഹാന്‍ഡ്‌സ് ഫ്രീ ബൂട്ട് ഓപ്പണിങ്, ആര്‍ക്കാമിസ് സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ വെര്‍ണയുടെ പുതിയ പതിപ്പിലും തുടരും. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.

MOST READ: കൊവിഡ്-19; 80,000 ഫേസ് ഷീല്‍ഡുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി മഹീന്ദ്ര

ശ്രേണിയിലെ മികച്ച ഇന്ധനക്ഷമത! വെര്‍ണയുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

1.5 ലിറ്റര്‍ MPi പെട്രോള്‍, 1.0 ലിറ്റര്‍ കപ്പ ടര്‍ബോ GDi പെട്രോള്‍, 1.5 ലിറ്റര്‍ U2 CRDi ഡീസല്‍ എഞ്ചിനുകളില്‍ വാഹനം ലഭ്യമാകും. 1.5 ലിറ്റര്‍ എഞ്ചിന്‍ 115 bhp പെട്രോളും 144 Nm torque ഉം ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവല്‍, സിവിടി (CVT) ആണ് ഗിയര്‍ബോക്സ്.

ശ്രേണിയിലെ മികച്ച ഇന്ധനക്ഷമത! വെര്‍ണയുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 120 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഗിയര്‍ബോക്സ്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 115 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ആണ് ഗിയര്‍ബോക്സ്.

MOST READ: വിലയിൽ മാറ്റമില്ല; എര്‍ട്ടിഗയിലും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവുമായി മാരുതി

ശ്രേണിയിലെ മികച്ച ഇന്ധനക്ഷമത! വെര്‍ണയുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ഫാന്റം ബ്ലാക്ക്, ഫിയറി റെഡ്, പോളാര്‍ വൈറ്റ്, ടൈഫൂണ്‍ സില്‍വര്‍, ടൈറ്റന്‍ ഗ്രേ, സ്റ്റാര്‍റി നൈറ്റ് എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ പുത്തന്‍ വെര്‍ണ വില്‍പനക്കെത്തും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Verna fuel economy ratings by ARAI revealed. Read in Malayalam.
Story first published: Monday, April 20, 2020, 13:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X