പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

ആദ്യത്തെ വാഹനം അത് കാറോ ബൈക്കോ ഏതുമാവട്ടെ അവ എല്ലായ്പ്പോഴും നമുക്ക് വളരെ സ്പെഷ്യൽ ആിരിക്കും, പ്രത്യേകിച്ചും വണ്ടിഭ്രാന്തന്മാർക്ക്.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

ധാരാളം വാഹന പ്രേമികൾ അഥവാ പെട്രോൾ ഹെഡുകളുടെ ആദ്യ കാറുകൾ നമുക്കറിയാമെങ്കിലും, കാറിനൊപ്പം അവരുടെ ചിത്രങ്ങളൊന്നും ഇല്ലാത്തതിനാൽ ഈ പട്ടികയിൽ അവരെ ഉൾക്കൊള്ളിക്കാൻ സാധിച്ചിട്ടില്ല എന്ന് ആദ്യം തന്നെ അറിയിക്കുന്നു.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

തന്റെ ആദ്യ കാർ ടാറ്റ സിയാറയാണെന്ന് ജോൺ എബ്രഹാം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഷാരൂഖ് ഖാന്റെ ആദ്യ വാഹനം ഐതിഹാസികമായ മാരുതി ഓമ്‌നിയാണെന്ന് ധാരാളം റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഇപ്പോൾ ഇവിടെ നമുക്ക് പത്ത് സെലിബ്രിറ്റികളേയും അവരുടെ ആദ്യത്തെ കാറുകളേയും പരിചയപ്പെടാം.

MOST READ: കൊവിഡ്-19 പരിശോധനയ്ക്കായി തിരംഗ പദ്ധതിയുമായി കേരളം

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

സച്ചിൻ തെണ്ടുല്‍ക്കര്‍

മൈക്കൽ ഷൂമാക്കറുടെ സമ്മാനമായി ഫെറാറി ലഭിച്ച ഒരു വലിയ കാർ ആരാധകനാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. നിലവിൽ ബി‌എം‌ഡബ്ല്യു ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറാണ് സച്ചിൻ. കൂടാതെ നിരവധി ഉയർന്ന ആഢംബര വാഹനങ്ങളും സ്പോർട്സ് കാറുകളും താരത്തിനുണ്ട്.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

മാരുതി സുസുക്കി 800 ഹാച്ച്ബാക്കായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കാർ. താരം അത് തന്റെ ഗാരേജിൽ പാർക്ക് ചെയ്തിട്ടുണ്ടെന്ന് പലരും അവകാശപ്പെടുന്നു. ഇത് കൂടാതെ ഒരു മാരുതി സുസുക്കി 1000 ഉം സച്ചിൻ വാങ്ങിയിരുന്നു. മാരുതി 1000 പിൽകാലങ്ങളിൽ ഇന്ത്യൻ വിപണിയിൽ എസ്റ്റീം എന്നറിയപ്പെട്ടു.

MOST READ: ലോക്ക്ഡൗണിൽ കുടുങ്ങിയ ട്രക്ക് ജീവനക്കാർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കി NHAI

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

ഇംതിയാസ് അലി

ചലച്ചിത്ര നിർമ്മാതാവ് ഇംതിയാസ് അലി അടുത്തിടെ തന്റെ ആദ്യ കാറായ മാരുതി സുസുക്കി 800 വെളിപ്പെടുത്തുന്ന ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

800 ഹാച്ച്ബാക്ക് ഇന്ത്യയിലെ ആദ്യത്തെ മുൻ വീൽ ഡ്രൈവ് കാറാണ്. കൂടാതെ നിരവധി ഇന്ത്യൻ കുടുംബങ്ങളുടെയും ആദ്യ കാറായി ഇത് മാറുകയും ചെയ്തു.

MOST READ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഹീറോ

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

കാജോൾ

മാരുതി സുസുക്കി ഇന്ത്യയിൽ ചുവടുറപ്പിക്കുമ്പോൾ വളർന്നുവരുന്ന താരമായിരുന്ന കാജോൾ തന്റെ ആദ്യത്തെ കാറായി ഒരു പുതിയ മാരുതി സുസുക്കി 1000 സെഡാൻ വാങ്ങി.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

കുറച്ചുനാൾ മുമ്പ്, സെഡാൻ തന്റെ ആദ്യ പ്രണയമാണെന്ന് പറഞ്ഞ് കാജോൾ സ്വയം ഒരു ചിത്രം അപ്‌ലോഡ് ചെയ്തിരുന്നു. മാരുതി സുസുക്കിയുടെ രണ്ടാമത്തെ കാറാണ് 1000, ഇതും വളരെ ജനപ്രിയമായിരുന്നു. അക്കാലത്ത് ഒരു സ്റ്റാറ്റസ് ചിഹ്നമായി വാഹനം മാറിയിരുന്നു.

MOST READ: ഹാച്ച്ബാക്ക്, സെഡാൻ ശ്രേണിയിലെ ബജറ്റ് ഓട്ടോമാറ്റിക്ക് കാറുകൾ

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

സാറാ അലി ഖാൻ

ബോളിവുഡിലെ വളർന്നുവരുന്ന താരം സാറാ അലി ഖാൻ രണ്ട് എളിയ കാറുകളാണ് ഉപയോഗിക്കുന്നത്. സാറാ നിലവിൽ ജീപ്പ് കോമ്പസ് ഉപയോഗിക്കുന്നുണ്ടെങ്കിലും ദിവസേനയുള്ള യാത്രകൾക്കായി ഉപയോഗിച്ച ആദ്യത്തെ കാർ ഹോണ്ട CR-V ആയിരുന്നു.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

കോമ്പസ് ഉപയോഗിക്കാൻ തുടങ്ങുന്നതിനുമുമ്പ് കുറച്ച് വർഷങ്ങളായി അവളുടെ ഗാരേജിൽ ഉണ്ടായിരുന്ന ഒരേയൊരു കാറാണ് വെളുത്ത നിറമുള്ള ഹോണ്ട CR-V.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

ദീപിക പദുക്കോൺ

നിലവിൽ മെർസിഡീസ്-മേബാക്ക് S500, ഔഡി A8 L എന്നിവയുൾപ്പെടെ നിരവധി ആഡംബര കാറുകൾ സ്വന്തമാക്കിയിരിക്കുന്ന ദീപിക പദുക്കോൺ ആദ്യം വാങ്ങിയത് ഔഡി Q7 എസ്‌യുവിയാണ്.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

വർഷങ്ങളോളം നടി Q7 ദിവസവും ഉപയോഗിച്ചു, ആത്യന്തിക ആഢംബര സെഡാനായ മേബാക്കിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നതിന് മുമ്പ് താരത്തിന്റെ ഗാരേജിലെ ഒരേയൊരു കാറായിരുന്നു ഇത്.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

ആലിയ ഭട്ട്

ആലിയ ഭട്ടും തന്റെ ആദ്യത്തെ കാറായി ഔഡി Q7 തിരഞ്ഞെടുക്കുകയും എസ്‌യുവിയുടെ ചിത്രം ആദ്യം വാങ്ങിയപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

അടുത്തിടെ ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നതിന് മുമ്പ് ആലിയ തന്റെ പതിവ് യാത്രകൾക്കായി ഔഡി Q7 ഉപയോഗിച്ചിരുന്നു. Q7 ഇപ്പോഴും നടിയുടെ ഗാരേജിൽ ഉണ്ട്.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

കങ്കണ റണൗത്ത്

കരിയറിന്റെ തുടക്കത്തിൽ കുറച്ച് ഹിറ്റ് സിനിമകൾ ചെയ്ത കങ്കണ ധാരാളം പ്രശസ്തി നേടി. ആദ്യമായി നടി ഒരു പുതിയ ബിഎംഡബ്ല്യു 7-സീരീസ് ആഡംബര സെഡാനാണ് വാങ്ങിയത്.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

പാർട്ടികൾ, ഇവന്റുകൾ, പതിവ് യാത്രകൾ എന്നിങ്ങനെ എല്ലാ യാത്രകൾക്കും കങ്കണ തന്റെ 7-സീരീസ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. താരം അടുത്തിടെ ഒരു മെർസിഡീസ് ബെൻസ് GLE -യിലേക്ക് അപ്‌ഗ്രേഡുചെയ്‌തു, കൂടാതെ മറ്റ് നിരവധി ഉയർന്ന ആഢംബര വാഹനങ്ങളും നടിയുടെ ഗാരേജിലുണ്ട്.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

പ്രിയങ്ക ചോപ്ര

മുൻ മിസ് യൂണിവേഴ്‌സായ പ്രിയങ്ക ചോപ്രയാണ് റോൾസ് റോയ്‌സ് ഗോസ്റ്റ് വാങ്ങിയ ആദ്യത്തെ ബോളിവുഡ് നടി. താരം ഇപ്പോൾ യു‌എസ്‌എയിലാണ്, അവിടെ ഒരു മെർസിഡീസ്-മേബാക്ക് S600 ലിമോസിനാണ് പ്രിയങ്ക ഉപയോഗിക്കുന്നത്.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

താരത്തിന്റെ ആദ്യത്തെ കാർ വെളുത്ത നിറത്തിലുള്ള മെർസിഡീസ് ബെൻസ് S-ക്ലാസ് സെഡാനായിരുന്നു. നിലവിൽ ഇന്ത്യയിലും യു‌എസ്‌എയിലും ഉയർന്ന ആഢംബര കാറുകളുടെ ഒരു വൻ ശേഷരമാണ് പ്രിയങ്കയുടെ കൈവശമുള്ളത്.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

കത്രീന കൈഫ്

നിരവധി വിജയകരമായ സിനിമകൾ ചെയ്തിട്ടും വർഷങ്ങളോളം കത്രീന കൈഫ് തന്റെ ആദ്യത്തെ കാറായി ഔഡി Q7 ഉപയോഗിച്ചു. സൽമാൻ ഖാന്റെ സമ്മാനമായി ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി അടുത്തിടെയാണ് കത്രീനയ്ക്ക് ലഭിച്ചത്.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

ഇത് പഴകിയ Q7 ഉപേക്ഷിക്കാൻ കാരണമായി. Q7- ന്റെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് കുറച്ച് വർഷങ്ങൾ താരത്തിനൊപ്പം ഉണ്ടായിരുന്നു.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

ശ്രദ്ധ കപൂർ

ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ശ്രദ്ധ കപൂർ തന്റെ ആദ്യ കാറായ ML-ക്ലാസ് എസ്‌യുവി വാങ്ങിയത്. താരം ഇപ്പോഴും ഈ കാർ ഉപയോഗിക്കുന്നുണ്ട്.

പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

പലപ്പോഴും നടി വാഹനത്തിൽ യാത്രചെയ്യുന്നതായി കണ്ടെത്തിയിട്ടുണട്. നിലവിൽ ശ്രദ്ധയുടെ ഗാരേജിലെ ഒരേയൊരു കാറാണിത്.

More from DriveSpark

Article Published On: Tuesday, April 21, 2020, 12:59 [IST]
English summary
Indian celebrities and their first cars. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X