ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങി ടിവിഎസ് വീഗോ

ബോഡി ബാലന്‍സിംഗ് സാങ്കേതികവിദ്യയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടറായ വീഗോയെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ച് ടിവിഎസ്. പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെയാണ് വാഹനത്തെ നിർത്തലാക്കാൻ ബ്രാൻഡ് തീരുമാനിച്ചത്.

ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങി ടിവിഎസ് വീഗോ

എന്നാൽ തെരഞ്ഞെടുത്ത കയറ്റുമതി വിപണികൾക്കായി ടിവിഎസ് ബിഎസ്-IV പതിപ്പിൽ സ്‌കൂട്ടർ നിർമ്മിക്കുന്നത് തുടരും. 110 സിസി സ്‌കൂട്ടർ വിഭാഗത്തിൽ കമ്പനിയുടെ ശക്തമായ മോഡലായിരുന്നു വീഗോ. 53,027 രൂപയായിരുന്നു ‌വാഹനത്തിന്റെ എക്സ്ഷോറൂം വില.

ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങി ടിവിഎസ് വീഗോ

കഴിഞ്ഞ കുറച്ച് മാസങ്ങളായി ടി‌വി‌എസ് തങ്ങളുടെ ഏറ്റവും പുതിയ ബിഎസ്-VI ഓഫറുകൾ‌ ഉപയോഗിച്ച് വെബ്‌സൈറ്റ് നവീകരിച്ചിരുന്നു. മിക്ക മോഡലുകളും ഇതിനകം തന്നെ നിർത്തലാക്കാനും ബ്രാൻഡ് തീരുമാനിച്ചിരുന്നു. എന്നാൽ ചില ഉൽപ്പന്നങ്ങൾ കൊവിഡ്-19 ലോക്ക്ഡൗൺ മൂലം വിപണിയിൽ എത്താനും വൈകുന്നുണ്ട്.

MOST READ: വാർഷിക വിൽപ്പനയിൽ വൻ നേട്ടം കൈവരിച്ച് ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി

ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങി ടിവിഎസ് വീഗോ

ഏകദേശം പത്തു വർഷം മുമ്പാണ് വീഗോ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. 12 ഇഞ്ച് വലിയ വീലുകളുമായി എത്തിയ ഈ ‌സ്‌കൂട്ടർ 110 സിസി സ്‌കൂട്ടർ വിഭാഗത്തിൽ ഏറെ ശ്രദ്ധനേടിയ മോഡലുകളിൽ ഒന്നായിരുന്നു. അതോടൊപ്പം വിൽപ്പനയിലും മാന്യമായ പ്രകടനം കാഴ്ച്ചവെക്കാൻ അക്കാലത്ത് വീഗോയ്ക്ക് സാധിച്ചിരുന്നു.

ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങി ടിവിഎസ് വീഗോ

ഫുള്‍ മെറ്റല്‍ ബോഡി, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ തുടങ്ങിയ ഫീച്ചറുകളുമായാണ് ടിവിഎസ് വീഗോ വിപണിയിൽ ഇടംപിടിച്ചിരുന്നത്. എന്നാൽ സമീപകാലത്ത് നിരവധി സാങ്കേതികവിദ്യകളുമായി എത്തിയ മറ്റ് മോഡലുകൾ വീഗോയ്ക്ക് കനത്ത തിരിച്ചടി നൽകി. അതോടെ വിൽപ്പനയും ഇടിഞ്ഞു. കൂടാതെ ടിവിഎസിന്റെ ജുപ്പിറ്ററും എൻ‌ടോർഖും ടിവിഎസ് നിരയിൽ എത്തി വളരെ വേഗം ജനപ്രിയമാവുകയും ചെയ്‌തു.

MOST READ: മോഡലുകൾക്ക് 5000 രൂപ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങി ടിവിഎസ് വീഗോ

മാത്രമല്ല കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അവ ഇതിനകം തന്നെ ടിവിഎസ് നവീകരിക്കുകയും ചെയ്‌തു. ഇതിനർത്ഥം 110 സിസി സ്‌കൂട്ടർ വിഭാഗത്തിലെ മോഡലുകളുടെ എണ്ണം കുറഞ്ഞു എന്നതാണ്. യമഹ അടുത്തിടെ ഈ ശ്രേണിയിൽ നിന്നും പൂർണമായും പുറത്തു കടന്നു.

ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങി ടിവിഎസ് വീഗോ

ഇനി മുതൽ 125 സിസി സ്‌കൂട്ടറുകൾ മാത്രമേ നിർമിക്കുകയുള്ളൂവെന്ന് ജാപ്പനീസ് ബ്രാൻഡ് പ്രഖ്യാപിച്ചു. മറ്റ് പല ബ്രാൻഡുകളും വളരുന്ന 125 സിസി സ്‌കൂട്ടർ വിഭാഗത്തിലേക്ക് ശ്രദ്ധ തിരിക്കുന്നു.

MOST READ: AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങി ടിവിഎസ് വീഗോ

ഹോണ്ട ആക്‌ടിവ 6G, ടിവിഎസ് ജുപ്പിറ്റർ, ഹീറോ പ്ലെഷർ പ്ലസ് എന്നിവയാണ് ഈ വിഭാഗത്തിൽ ഇപ്പോൾ പിടിച്ചുനിൽക്കുന്ന മൂന്ന് വലിയ ഓഫറുകൾ. വീഗോ അതിന്റെ ബിഎസ്-IV അവസ്ഥയിൽ ചില കയറ്റുമതി വിപണികളിൽ വിൽക്കുന്നത് തുടരും.

ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങി ടിവിഎസ് വീഗോ

110 സിസി സിവിടിഐ എഞ്ചിന്‍, ഡ്യുവല്‍ ടോണ്‍ സീറ്റ്‌ കവര്‍, സില്‍വര്‍ ഓക്‌ പാനലുകള്‍, യുഎസ്‌ബി ചാര്‍ജിംഗ്‌ പോര്‍ട്ട്‌, 20 ലിറ്ററിന്റെ യൂട്ടിലിറ്റി ബോക്‌സ്, സ്‌പോര്‍ടി വീല്‍ റിം സ്റ്റിക്കറുകള്‍, പാസ്-ബൈ സ്വിച്ച്, മെയിന്റനന്‍സ് ഫ്രീ ബാറ്ററി എന്നിവയാണ്‌ ടിവിഎസ് വീഗോയുടെ മറ്റു പ്രത്യേകതകള്‍.

Most Read Articles

Malayalam
English summary
TVS Wego 110 officially discontinued in India. Read in Malayalam
Story first published: Tuesday, April 21, 2020, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X