50-ാം വയസിലേക്ക് സുസുക്കി ജിംനി, ഇന്ത്യയിലേക്ക് അടുത്ത വർഷം

ലോകത്തെ തന്നെ ഏറ്റവും ജനപ്രിയമായ മിനി എസ്‌യുവി സുസുക്കി ജിംനി വിപണിയിൽ എത്തിയിട്ട് 50 വർഷം തികയുന്നു. 1970 ഏപ്രിലിലാണ് കുഞ്ഞൻ ഓഫ്റോഡർ എസ്‌യുവി അരങ്ങേറ്റം കുറിക്കുന്നത്.

50-ാം വയസിലേക്ക് സുസുക്കി ജിംനി, ഇന്ത്യയിലേക്ക് അടുത്ത വർഷം

മാത്രമല്ല ഈ കാലയളവിനുള്ളിൽ 194 നഗരങ്ങളിലായി 2.85 ദശലക്ഷം യൂണിറ്റ് ജിംനി വിറ്റഴിക്കാനും ജാപ്പനീസ് കാർ നിർമാതാക്കൾക്ക് സാധിച്ചു. ഒരു വാഹന ബ്രാൻഡ് ഇത്രയും കാലം നിലനിൽക്കുന്നത് അസാധാരണമല്ലെങ്കിലും പ്രശംസനീയമായ കാര്യമെന്തെന്നാൽ അതിന്റെ യഥാർത്ഥ സ്വഭാവം നിലനിർത്തി ഇക്കാലമത്രയും പിടിച്ചു നിൽക്കാൻ എസ്‌യുവിക്ക് കഴിഞ്ഞു എന്നതാണ്.

50-ാം വയസിലേക്ക് സുസുക്കി ജിംനി, ഇന്ത്യയിലേക്ക് അടുത്ത വർഷം

നിലവിലെ നാലാം തലമുറ സുസുക്കി ജിംനി ഇപ്പോഴും ഒരു ലാഡർ ഫ്രെയിം പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമാണെന്നത് ശ്രദ്ധേയമാണ്. അതേസമയം അതിന്റെ സസ്‌പെൻഷൻ സംവിധാനത്തിന് സങ്കീർണമായ മാറ്റങ്ങൾ അഭികാമ്യമായ സമയങ്ങളിൽ ലഭിച്ചു.

MOST READ: ലോക്ക്ഡൗണിൽ കുടുങ്ങിയ ട്രക്ക് ജീവനക്കാർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കി NHAI

ദൃശ്യപരമായി ആദ്യ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിനെപ്പോലെ ഒന്നാം തലമുറ സുസുക്കി ജിംനി വളരെ മനോഹരമായി കാണപ്പെട്ടു. കാലക്രമേണ ലാൻഡ്‌ ക്രൂയിസർ കൂടുതൽ പ്രീമിയം ഓഫറായി പരിണമിച്ചു. അത് മെർസിഡീസ് ബെൻസ് ജി‌എൽ‌എസ് ക്ലാസ് പോലുള്ള ചില വിലയേറിയ കാറുകളുമായി മത്സരിക്കുന്നു.

50-ാം വയസിലേക്ക് സുസുക്കി ജിംനി, ഇന്ത്യയിലേക്ക് അടുത്ത വർഷം

മറുവശത്ത് ലളിതമായ രൂപകൽപ്പന, പരുക്കൻ മെക്കാനിക്കലുകൾ, ധാരാളം ഓഫ്-റോഡിംഗ് കഴിവുകൾ എന്നിവ ഉപയോഗിച്ച് ജിംനി അതേ വിഭാഗത്തിൽ നിർമിക്കുന്നത് തുടരുന്നു.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

50-ാം വയസിലേക്ക് സുസുക്കി ജിംനി, ഇന്ത്യയിലേക്ക് അടുത്ത വർഷം

അതേസമയം ജിംനി ഇപ്പോൾ കമ്പനിയുടെ പുതിയ കെ-സീരീസ് 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് വാഗ്‌ദാനം ചെയ്യുന്നത്. അത് മികച്ച പെർഫോമെൻസും ഇന്ധനക്ഷമതയുമാണ് നൽകുന്നത്. മൂന്നാം തലമുറ മോഡലിനെ സ്‌പെൻഷൻ ഒരു കോയിൽ-സ്പ്രിംഗ് യൂണിറ്റായും വാക്വം ലോക്കിംഗ് ഹബുകളെ ഇലക്ട്രോണിക് ഫോർ വീൽ ഡ്രൈവായും കമ്പനി മാറ്റി.

50-ാം വയസിലേക്ക് സുസുക്കി ജിംനി, ഇന്ത്യയിലേക്ക് അടുത്ത വർഷം

രൂപകൽപ്പന മുമ്പത്തേക്കാളും ആധുനികമാണെങ്കിലും ഇത് യഥാർത്ഥ എസ്‌യുവിയുടേതിന് അനുസൃതമായി നിൽക്കുകയും ധാരാളം റെട്രോ സ്റ്റൈലിംഗ് വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നു. 1980 കളിൽ മാരുതി ജിപ്‌സിയുടെ രൂപത്തിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് രണ്ടാം തലമുറ മോഡൽ അവതരിപ്പിക്കുമ്പോഴാണ് സുസുക്കി ജിംനിയുമായുള്ള ഇന്ത്യയുടെ ആദ്യ ബന്ധം ഉടലെടുക്കുന്നത്.

MOST READ: 56-ന്റെ നിറവിൽ ഫോർഡ് മസ്താംഗ്

50-ാം വയസിലേക്ക് സുസുക്കി ജിംനി, ഇന്ത്യയിലേക്ക് അടുത്ത വർഷം

ജിപ്‌സി അടിസ്ഥാനപരമായി രണ്ടാംതലമുറ ജിംനിയുടെ ലോംഗ്-വീൽബേസ് പതിപ്പായിരുന്നു. മുപ്പതുവർഷത്തിലേറെ നീണ്ട കരിയറിൽ ഇതിന് നിരവധി പരിഷ്ക്കരണങ്ങൾ ലഭിച്ചുവെങ്കിലും കർശനമായ സുരക്ഷയും മലിനീകരണ മാനദണ്ഡങ്ങളും പാലിക്കാൻ എസ്‌യുവിയുടെ കഴിവില്ലായ്‌മ കാരണം ഒടുവിൽ മാരുതി വാഹനത്തെ പിൻവലിച്ചു.

50-ാം വയസിലേക്ക് സുസുക്കി ജിംനി, ഇന്ത്യയിലേക്ക് അടുത്ത വർഷം

എന്നാൽ ജിപ്‌സിയുടെ സ്ഥാനത്തേത്ത് പുതുതലമുറ സുസുക്കി ജിംനി അടുത്ത വർഷത്തോടെ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് പറയപ്പെടുന്നു. 2020 ഓട്ടോ എക്‌സ്‌പോയിലാണ് എസ്‌യുവി പ്രാദേശികമായി അരങ്ങേറ്റം കുറിക്കുന്നത്. ആഭ്യന്തര വിപണിയിലേക്കുള്ള മോഡൽ നിലവിലെ പതിപ്പിൽ നിന്ന് വ്യത്യസ്‌തമായിരിക്കും. ഇന്ത്യൻ പതിപ്പിന് അഞ്ച് ഡോറുകളുള്ള ലേഔട്ട് ഉണ്ടായിരിക്കും. ഇത് നെക്‌സ പ്രീമിയം ഡീലർഷിപ്പ് വഴി മാത്രമായിരിക്കും വിൽപ്പനക്ക് എത്തുക.

Most Read Articles

Malayalam
English summary
Suzuki Jimny mini SUV completed 50 years since the arrival. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X