56-ന്റെ നിറവിൽ ഫോർഡ് മസ്താംഗ്

ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയപ്പോൾ നമ്മെ എല്ലാവരേയും അംബരിപ്പിച്ച ഒരു കാറാണ് ഫോർഡ് മസ്താംഗ്. ഇന്ത്യയിൽ എത്തുന്ന പതിപ്പ് ഡീ-ട്യൂൺ ചെയ്തതാണെങ്കിലും മസ്താംഗ് അതിന്റെ രൂപ സാന്നിധ്യത്തിലും പ്രകടനത്തിലും തലയുയർത്തി നിൽക്കുന്നു.

56-ന്റെ നിറവിൽ ഫോർഡ് മസ്താംഗ്

ഇന്ത്യൻ വിപണിയിൽ വാഹനം പുതിയതായിരിക്കാമെങ്കിലും, അന്താരാഷ്ട്ര വിപണികളിൽ അഞ്ച് പതിറ്റാണ്ടിലേറെയായി വാഹനം വിൽപ്പനയ്ക്ക് എത്തുന്നു. ഇപ്പോൾ ഫോർഡ് മസ്താംഗ് അതിന്റെ 56-ാം ജന്മദിനം ആഘോഷിക്കുകയാണ്.

56-ന്റെ നിറവിൽ ഫോർഡ് മസ്താംഗ്

വാസ്തവത്തിൽ, വാഹത്തിന് ഇതിനോടൊപ്പം രണ്ട് ആഗോള വിൽപ്പന കിരീടങ്ങളുടെ നേട്ടവും ആഘോഷിക്കാൻ കഴിയും. ലോകത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട്സ് കാറും ഈ വിഭാഗത്തിൽ തുടർച്ചയായി അഞ്ചാം തവണ ഈ കിരീടം നേടുന്ന സ്പോർട്സ് കൂപ്പ് കിരീടവും മസ്താംഗിന് സ്വന്തമാണ്.

MOST READ: ലോക്ക്ഡൗൺ കാലയളവിൽ രോഗിക്ക് മരുന്ന് എത്തിക്കാൻ പൊലീസുകാരൻ സഞ്ചരിച്ചത് 864 കിലോമീറ്റർ

56-ന്റെ നിറവിൽ ഫോർഡ് മസ്താംഗ്

അതോടൊപ്പം കഴിഞ്ഞ 50 വർഷമായി അമേരിക്കയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്പോർട്സ് കാർ കൂടിയാണ് മസ്താംഗ് എന്നത് ശ്രദ്ധേയമാണ്.

56-ന്റെ നിറവിൽ ഫോർഡ് മസ്താംഗ്

2019 ൽ ആഗോളതലത്തിൽ മുസ്താംഗിന്റെ 102,090 യൂണിറ്റുകൾ ഫോർഡ് വിറ്റഴിച്ചു. ജർമ്മനിയിൽ കാറിന്റെ വിൽപ്പന 33 ശതമാനം ഉയർന്നു, പോളണ്ടിലെ വിൽപ്പന 50 ശതമാനം ഉയർന്നു, ഫ്രാൻസിൽ വിൽപ്പന ഇരട്ടിയായി.

MOST READ: ഏപ്രില്‍ 20 മുതല്‍ ദേശീയ പാതയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കും

56-ന്റെ നിറവിൽ ഫോർഡ് മസ്താംഗ്

വാസ്തവത്തിൽ യൂറോപ്പിലും വിൽപ്പനയിൽ മൂന്ന് ശതമാനം വർധനയോടെ ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട്സ് കൂപ്പെയുടെ കിരീടവും വാഹനം സ്വന്തമാക്കി.

56-ന്റെ നിറവിൽ ഫോർഡ് മസ്താംഗ്

മിഷിഗനിലെ ഫ്ലാറ്റ് റോക്കിലുള്ള ഫോർഡിന്റെ അസംബ്ലി പ്ലാന്റിലാണ് മസ്താംഗ് നിർമ്മിക്കുന്നത്. നിലവിലെ കൊവിഡ്-19 മഹാമാരിയുടെ സാഹചര്യത്തിൽ ഈ പ്ലാന്റ് എപ്പോൾ തുറക്കുമെന്ന് ഒരു ധാരണയുമില്ല.

MOST READ: ലോക്ക്ഡൗണ്‍ കാലയളവ് തീരും വരെ വാഹന വിപണിയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കില്ല

56-ന്റെ നിറവിൽ ഫോർഡ് മസ്താംഗ്

യൂറോപ്പിൽ വാഗ്ദാനം ചെയ്യുന്ന മുസ്താംഗ് ഫാസ്റ്റ്ബാക്ക്, കൺവേർട്ടിബിൾ ബോഡി പതിപ്പുകളിൽ വിൽപ്പനയ്ക്ക് എത്തുന്നു. 445 bhp കരുത്ത് പുറപ്പെടുവിക്കുന്ന 5 ലിറ്റർ V8 എഞ്ചിൻ യൂണിറ്റാണ് വാഹനത്തിന്റെ ഹൃദയം.

56-ന്റെ നിറവിൽ ഫോർഡ് മസ്താംഗ്

10 സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. 287 bhp കരുത്ത വാഗ്ദാനം ചെയ്യുന്ന 2.3 ലിറ്റർ ഇക്കോബൂസ്റ്റ് പെട്രോൾ പതിപ്പിലും വാഹനം ലഭ്യമാണ്.

Article Published On: Sunday, April 19, 2020, 8:30 [IST]
English summary
Ford Mustang worlds best selling sports car turns 56. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X