ലോക്ക്ഡൗൺ കാലയളവിൽ രോഗിക്ക് മരുന്ന് എത്തിക്കാൻ പൊലീസുകാരൻ സഞ്ചരിച്ചത് 864 കിലോമീറ്റർ

കോവിഡ് -19 മഹാമാരിയെ തടയുവാനായി നടപ്പിലാക്കിയിരിക്കുന്ന നിലവിലെ ലോക്ക്ഡൗൺ സാധാരണക്കാരായ ജനങ്ങൾക്ക് നിരവധി അസൗകര്യം സൃഷ്ടിക്കുന്നുണ്ട്. പ്രധാനമായും രോഗകളും ചികിത്സയിൽ കഴിയുന്നതുമായ ആളുകൾക്ക് ഇത് വളരെയധികം പ്രയാസം സൃഷ്ടിക്കുന്നു.

ലോക്ക്ഡൗൺ കാലയളവിൽ രോഗിക്ക് മരുന്ന് എത്തിക്കാൻ പൊലീസുകാരൻ സഞ്ചരിച്ചത് 864 കിലോമീറ്റർ

എല്ലാ പരിഭ്രാന്തികൾക്കിടയിലും, കർണാടക പൊലീസ് സേനയിലെ ഒരു ഹെഡ് കോൺസ്റ്റബിൾ രോഗകൾക്ക് ആവശ്യമായ മരുന്നുകൾ എത്തിക്കാൻ സ്വയം ഏറ്റെടുത്ത ദൗത്യം പ്രശംസനീയമാണ്.

ലോക്ക്ഡൗൺ കാലയളവിൽ രോഗിക്ക് മരുന്ന് എത്തിക്കാൻ പൊലീസുകാരൻ സഞ്ചരിച്ചത് 864 കിലോമീറ്റർ

ബാംഗ്ലൂർ മുനിസിപ്പൽ പൊലീസ് കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന ഹെഡ് കോൺസ്റ്റബിൾ കുമാരസ്വാമി തന്റെ ഹോണ്ട ആക്ടിവയിൽ മൊത്തം 860 കിലോമീറ്റർ സഞ്ചരിച്ചാണ് മരുന്ന് എത്തിച്ചു കൊടുത്തത്.

MOST READ: ഏപ്രില്‍ 20 മുതല്‍ ദേശീയ പാതയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കും

ലോക്ക്ഡൗൺ കാലയളവിൽ രോഗിക്ക് മരുന്ന് എത്തിക്കാൻ പൊലീസുകാരൻ സഞ്ചരിച്ചത് 864 കിലോമീറ്റർ

47 കാരനായ ഹെഡ് കോൺസ്റ്റബിൾ ഒരു പ്രത്യേക കാൻസർ രോഗിക്ക് മരുന്ന് ആവശ്യമാണെന്ന് ഒരു വാർത്താ ചാനൽ വഴിയാണ് കേട്ടറിഞ്ഞത്. അദ്ദേഹം ആദ്യം ന്യൂസ് ചാനലുമായി ബന്ധപ്പെട്ടു, ഒടുവിൽ രോഗിയേയും നേരിട്ടു വിളിച്ചു.

ലോക്ക്ഡൗൺ കാലയളവിൽ രോഗിക്ക് മരുന്ന് എത്തിക്കാൻ പൊലീസുകാരൻ സഞ്ചരിച്ചത് 864 കിലോമീറ്റർ

കുമാരസ്വാമി ബാംഗ്ലൂരിലെ DS റിസർച്ച് സെന്ററുമായി സംസാരിച്ചു, ധാർവാഡിലെ അജ്ഞാത രോഗിക്ക് ആവശ്യമായ മരുന്നുകളും അത് എത്തിക്കാൻ വേണ്ടുന്ന അനുമതികളും സംഘടിപ്പിച്ചു.

MOST READ: പ്രായമായവർക്ക് സുഖപ്രദമായി സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങൾ

ലോക്ക്ഡൗൺ കാലയളവിൽ രോഗിക്ക് മരുന്ന് എത്തിക്കാൻ പൊലീസുകാരൻ സഞ്ചരിച്ചത് 864 കിലോമീറ്റർ

പുലർച്ചെ 4 മണിക്ക് പൊലീസ് ഉദ്യോഗസ്ഥൻ തന്റഎ യാത്ര ആരംഭിച്ച് ഏകദേശം 14 മണിക്കൂറിനുള്ളിൽ 432 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. ആക്ടിവയുടെ 109.19 സിസി എഞ്ചിൻ 8 bhp കരുത്തും 8.74 Nm torque ഉം വാഗ്ദാനം ചെയ്യുന്നു.

ലോക്ക്ഡൗൺ കാലയളവിൽ രോഗിക്ക് മരുന്ന് എത്തിക്കാൻ പൊലീസുകാരൻ സഞ്ചരിച്ചത് 864 കിലോമീറ്റർ

പിന്നീട് ചിത്രദുർഗ അഗ്നിശമന വിഭാഗത്തിന്റെ ഓഫീസിൽ ഒരു രാത്രി തങ്ങിയിട്ട് അദ്ദേഹം തിരികെ ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചു. അങ്ങോട്ടും ഇങ്ങോട്ടുമായി ഏകദേശം 864 കിലോമീറ്റർ ദൂരം ഇതിനായി കുമാരസ്വാമി സഞ്ചരിച്ചു.

MOST READ: മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

ലോക്ക്ഡൗൺ കാലയളവിൽ രോഗിക്ക് മരുന്ന് എത്തിക്കാൻ പൊലീസുകാരൻ സഞ്ചരിച്ചത് 864 കിലോമീറ്റർ

ഹെഡ് കോൺസ്റ്റബിൾ കുമാരസ്വാമിയുടെ വീരകഥകൾ കർണാടക പൊലീസ് ഡിപ്പാർട്ട്‌മെന്റിനുള്ളിലും സമൂഹ മാധ്യമങ്ങളിലൂടെയും ഇപ്പോൾ വൈറലാവുകയാണ്. അദ്ദേഹത്തിന്റെ സേവനത്തേയും മനസ്സിനേയും പലരും പ്രശംസിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു.

ലോക്ക്ഡൗൺ കാലയളവിൽ രോഗിക്ക് മരുന്ന് എത്തിക്കാൻ പൊലീസുകാരൻ സഞ്ചരിച്ചത് 864 കിലോമീറ്റർ

24 മണിക്കൂറിനുള്ളിൽ 864 കിലോമീറ്റർ ദൂരം, രാജ്യവ്യാപകമായി ലോക്ക്ഡൗൺ സമയത്ത്, ഒരു സ്കൂട്ടറിൽ സഞ്ചരിക്കുന്നത് ഒരു വലിയ നേട്ടമാണ്. ഇത് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ സന്നദ്ധത പ്രദർശിപ്പിക്കുന്നു, ഹോണ്ട ആക്ടിവ വളരെ വിശ്വസനീയമായ സ്‌കൂട്ടറാണെന്നും തീർച്ചയായി ഈ സംഭവം വെളിപ്പെടുത്തുന്നു.

MOST READ: ഹാച്ച്ബാക്ക്, സെഡാൻ ശ്രേണിയിലെ ബജറ്റ് ഓട്ടോമാറ്റിക്ക് കാറുകൾ

ലോക്ക്ഡൗൺ കാലയളവിൽ രോഗിക്ക് മരുന്ന് എത്തിക്കാൻ പൊലീസുകാരൻ സഞ്ചരിച്ചത് 864 കിലോമീറ്റർ

നേരത്തെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടിയിട്ടുണ്ട്. ഇത് ജനങ്ങൾക്ക് വലിയ അസൗകര്യം സൃഷ്ടിക്കുമ്പോൾ, ഹെഡ് കോൺസ്റ്റബിൾ കുമാരസ്വാമിയെപ്പോലുള്ളവർ ആവശ്യക്കാരെ സഹായിക്കാൻ എത്തുന്നു.

Most Read Articles

Malayalam
English summary
Karnataka Police Officer Covers 864 Kilometers On A Honda Activa: Delivers Medicines. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X