ഏപ്രില്‍ 20 മുതല്‍ ദേശീയ പാതയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കും
കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച ദേശീയ പാതകളിലെ ടോള്‍ പിരിവ് ഏപ്രില്‍ 20 മുതല്‍ പുനരാരംഭിക്കാന്‍ ദേശീയപാത അതോറിറ്റിയുടെ തീരുമാനം.

ലോക്കഡൗണ്‍ മേയ് മൂന്നുവരെ നടപ്പാക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിവ് വീണ്ടും തുടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായാണ് വിവരം. ദേശീയ പാത അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ടോള്‍ പിരിവ് പുനരാരംഭിക്കുന്നത്.

രാജ്യമൊട്ടാകെ കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാര്‍ച്ച് 25 മുതല്‍ ടോള്‍ പിരിവ് നിര്‍ത്തിയത്. കേന്ദ്ര റോഡ് - ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച് എന്‍എച്ച്എഐ (NHAI) യ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
MOST READ: വെന്യു ബിഎസ് VI ഡീസല്‍ എഞ്ചിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

വെള്ളിയാഴ്ച നല്‍കിയ കത്തില്‍ മന്ത്രാലയം തന്നെയാണ് എന്‍എച്ച്എഐയോട് ടോള്‍ പിരിവ് ആരംഭിക്കാന്‍ ആവശ്യപ്പെട്ടത്. ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍ ടോള്‍ പ്ലാസകള്‍ അടഞ്ഞുകിടക്കുന്നത് 1800 കോടിയുടെ നഷ്ടം ഉണ്ടാക്കുമെന്നാണ് ഇക്ര (ICRA) വ്യക്തമാക്കിയത്.

അതേസമയം ഏപ്രില്‍ 20 വരെയാണ് അടഞ്ഞുകിടക്കുന്നതെങ്കില്‍ നഷ്ടം 1181 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് കൊവിഡ്-19 വ്യപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
MOST READ: ലോക്ക്ഡൗണ്‍; വാഹന ഇന്‍ഷുറന്‍സ് പുതുക്കാന്‍ സമയ പരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍

ഈ സമയത്ത് അനാവശ്യ യാത്രകള്‍ ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ട്. ഇതിന്റെയെല്ലാം ഭാഗമായിട്ടാണ് ദേശിയപാത അതോറിറ്റിയും തങ്ങളുടെ കീഴിലുള്ള ടോള്‍ പ്ലാസകളിലെ പിരിവ് നിര്‍ത്തിവെച്ചിരുന്നത്.

എന്നാല്‍ ഇത് പുനരാരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. 2020 ജനുവരി 15 മുതലാണ് ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത്.
MOST READ: പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിറ്റവുമായി മാരുതി സ്വിഫ്റ്റ്

സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരം പലവട്ടം മാറ്റിവെച്ചശേഷമാണ് ഫാസ്ടാഗ് സംവിധാനം രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റല്‍ സംവിധാനം നാഷണല്‍ ഇലക്ട്രോണിക്ക് ടോള്‍ കളക്ഷന്‍ (NETC) പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കാത്തുകിടക്കുന്നത് വഴിയുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാന്‍ പറ്റുമെന്നതും ഇതിന്റെ സവിശേഷതയാണ്.
MOST READ: ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കാനൊരുങ്ങി സർക്കാർ

പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ ബൂത്തുകളില്‍ പണമടയ്ക്കാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) സാങ്കേതികവിദ്യയാണ് ഫാസ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക്ക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം. ആര്‍എഫ്ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. സമയ ലാഭം, ഇന്ധന ലാഭം, കടലാസ് രഹിത പേയ്മെന്റ് എന്നിവ ഇത് വഴി ലഭ്യമാകുന്നു.


Click it and Unblock the Notifications








