പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിറ്റവുമായി മാരുതി സ്വിഫ്റ്റ്

തങ്ങളുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ പുതിയ ഏഴ് ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ഇൻഫോടെയിൻമെന്റ് സംവിധാനം അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി.

പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിറ്റവുമായി മാരുതി സ്വിഫ്റ്റ്

തത്സമയ ട്രാഫിക് വിവരങ്ങളും വോയ്‌സ് കമാൻഡും ഉള്ള ബിൽറ്റ്-ഇൻ നാവിഗേഷനോടൊപ്പം ആൻഡ്രോയിഡ്, ആപ്പിൾ കാർപ്ലേ എന്നിവയും പരിഷ്ക്കരിച്ച സിസ്റ്റം പിന്തുണയ്‌ക്കുന്നു. ഇത് ബ്ലൂടൂത്ത്, യുഎസ്ബി, ഓക്സ്-ഇൻ എന്നിവയ്ക്കും അനുയോജ്യമാണ്. വാഹനത്തിൽ മറ്റ് മാറ്റങ്ങളൊന്നും മാരുതി വരുത്തിയിട്ടില്ല.

പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിറ്റവുമായി മാരുതി സ്വിഫ്റ്റ്

നിലവിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന മാരുതി സ്വിഫ്റ്റ് 82 bhp കരുത്തിൽ 113 Nm torque ഉത്പദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) എന്നിവ വാഹനത്തിന്റെ ഗിയർബോക്‌സ് ഓപ്ഷനിൽ ഉൾപ്പെടുന്നു.

MOST READ: അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിറ്റവുമായി മാരുതി സ്വിഫ്റ്റ്

എന്നാൽ ഉടൻ തന്നെ നിലവിലുള്ള 1.2 ലിറ്റർ ഗ്യാസോലിൻ യൂണിറ്റിന് പകരം ബിഎസ്-VI കംപ്ലയിന്റ് 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് സ്വിഫ്റ്റിനെ മാരുതി സുസുക്കി പരിഷ്ക്കരിക്കും. ഇത് ഡിസയർ ഫെയ്‌സ്‌ലിഫ്റ്റിൽ കമ്പനി അടുത്തിടെ അവതരിപ്പിച്ച അതേ യൂണിറ്റാണ്.

പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിറ്റവുമായി മാരുതി സ്വിഫ്റ്റ്

പുതിയ ഡ്യുവൽജെറ്റ് എഞ്ചിൻ നിലവിലെ പെട്രോൾ എഞ്ചിനേക്കാൽ കരുത്തേറിയതും ഇന്ധനക്ഷമത കൂടുതൽ വാഗ്‌ദാനം ചെയ്യുന്നതുമായിരിക്കും. പുതിയ ഡിസയറിൽ ഈ യൂണിറ്റ് പരമാവധി 90 bhp പവറും 113 Nm torque ഉം സൃഷ്‌ടിക്കും. ഇതിന്റെ മാനുവൽ പതിപ്പിന് 23.26 കിലോമീറ്റർ മൈലേജും ഓട്ടോമാറ്റിക് മോഡലിന് 24.14 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് മാരുതി അവകാശപ്പെടുന്നത്.

MOST READ: ഇലക്ട്രിക്ക് നെക്‌സോണും ഹിറ്റ്! പ്രതിമാസ വില്‍പ്പനയില്‍ ഒന്നാമത്

പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിറ്റവുമായി മാരുതി സ്വിഫ്റ്റ്

നിലവിലുള്ള 1.2 ലിറ്റർ K12B പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന വാഗൺആർ ഹാച്ച്ബാക്കിലും ഇഗ്നിസ് കോംപാക്റ്റ് കാറിലും പുതിയ ഡ്യുവൽജെറ്റ് യൂണിറ്റ് സ്ഥാപിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2020 മാരുതി സുസുക്കി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് പറയുമ്പോൾ, മോഡലിന് കുറച്ച് പുതിയ സവിശേഷതകൾക്കൊപ്പം ചെറിയ ഡിസൈൻ മാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്.

പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിറ്റവുമായി മാരുതി സ്വിഫ്റ്റ്

പുതിയ ഡിസയർ-പ്രചോദിത ഗ്രിൽ, നവീകരിച്ച മുൻ-പിൻ ബമ്പറുകൾ, പുതുതായി രൂപകൽപ്പന ചെയ്‌ത ഫോഗ് ലാമ്പുകൾ, പുതിയ സെറ്റ് അലോയ് വീലുകൾ എന്നിവ ഉപയോഗിച്ച് പുറംമോടി കമ്പനി പരിഷ്ക്കരിക്കുമ്പോൾ വാഹനത്തിന് ഒരു പുത്തൻ രൂപം തന്നെ ഒരുങ്ങിയേക്കും.

MOST READ: ലോക്ക്ഡൗണ്‍ കാലയളവ് തീരും വരെ വാഹന വിപണിയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കില്ല

പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിറ്റവുമായി മാരുതി സ്വിഫ്റ്റ്

ഇപ്പോൾ പരിഷ്ക്കരിച്ച ഇൻഫോടെയിൻമെന്റ് സിസ്റ്റം ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലിൽ തുടർന്നും വാഗ്‌ദാനം ചെയ്യും. ഡിസയർ ഫെയ്‌സ്‌ലിഫ്റ്റിൽ നമ്മൾ കണ്ടതുപോലെ ഹാച്ച്ബാക്കിന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയും ലഭിച്ചേക്കാം. ഓട്ടോ റോൾ വ്യൂ മിററുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള മൾട്ടി-കളർ 4.2 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേ എന്നിവയും ഓഫറിൽ ഉൾപ്പെട്ടേക്കും.

പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിറ്റവുമായി മാരുതി സ്വിഫ്റ്റ്

കൂടാതെ ഹാച്ച്ബാക്കിന്റെ ഹൈബ്രിഡ് പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചേക്കും.പരിഷ്ക്കരിച്ച മാരുതി സ്വിഫ്റ്റിന്റെ വിലയെ സംബന്ധിച്ചിടത്തോളം കാര്യമായ വിശദീകരണം ലഭ്യമല്ലെങ്കിലും 5.19 ലക്ഷം രൂപ മുതല്‍ വാഹനത്തിന് എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. വിപണിയില്‍ ഫോര്‍ഡ് ഫിഗോ, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് എന്നീ മോഡലുകൾ തന്നെയാണ് പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Friday, April 17, 2020, 12:45 [IST]
English summary
Maruti silently introduced updated SmartPlay infotainment system in Swift. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X