ഇലക്ട്രിക്ക് നെക്‌സോണും ഹിറ്റ്! പ്രതിമാസ വില്‍പ്പനയില്‍ ഒന്നാമത്
ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കും ആവശ്യക്കാര്‍ കൂടിയതോടെ ഈ ശ്രേണിയില്‍ മത്സരം ശക്തമായിരിക്കുകയാണ്. മിക്ക നിര്‍മ്മാതാക്കളും ഇതിനോടകം തന്നെ ഈ ശ്രേണിയില്‍ വാഹനങ്ങളെ കളത്തിലിറക്കി തുടങ്ങി.

നിര്‍മ്മാതാക്കളായ മഹീന്ദ്ര ഈ രംഗത്തേക്ക് നേരത്തെ തന്നെ വാഹനങ്ങളെ അവതരിപ്പിച്ചെങ്കിലും ഒരു വിജയം കൈയ്യിലൊതുക്കാന്‍ സാധിച്ചില്ല. എന്നാല്‍ പോയ വര്‍ഷം ഹ്യുണ്ടായി കോന എന്നൊരു ഇലക്ട്രിക്ക് മോഡലിനെ എത്തിച്ചതോടെയാണ് ഈ ശ്രേണിയിലെ പോര് മുറുകി തുടങ്ങിയത്.

പിന്നാലെ ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ എംജി മോട്ടോര്‍, ZS എന്നൊരു ഇലക്ട്രിക്ക് വാഹനത്തെയും ടാറ്റ മോട്ടോര്‍സ് നെക്‌സോണ്‍ ഇലക്ട്രിക്കിനെയും വിപണിയില്‍ എത്തിയതോടെ മത്സരം ശക്തമായത്. ഇപ്പോഴിതാ മാര്‍ച്ച് മാസത്തെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നു.
MOST READ: തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് നെക്‌സോണ്‍ ഇലക്ട്രിക്കിനാണ് വിപണിയില്‍ ആവശ്യക്കാര്‍ ഏറെ. 2020 മാര്‍ച്ച് മാസത്തില്‍ നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ 198 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. എംജി ZS ഇലക്ട്രിക്ക് 116 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയത്.

ഹ്യുണ്ടായിയുടെ ഇലക്ട്രിക്ക് വാഹനമായ കോനയുടെ 14 യൂണിറ്റുകള്‍ മാത്രമാണ് പോയ മാസത്തില്‍ നിരത്തിലെത്തിയിരിക്കുന്നത്. വില കൂടിയതാണ് കോനയുടെ വില്‍പ്പനയില്‍ തിരിച്ചടിയായതെന്നാണ് സൂചന. ഇതുമനസ്സിലാക്കിയ കമ്പനി 10 മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ള പുതിയ ഇലക്ട്രിക്ക് കാറിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
MOST READ: ഉടമകൾ ആശങ്കപ്പെടേണ്ടന്ന് ഫിയറ്റ്, പാർട്‌സിന് പ്രശ്‌നമുണ്ടാകില്ല!

ജനുവരി മാസത്തിന്റെ തുടക്കത്തിലാണ് നെക്‌സോണ്‍ ഇലക്ട്രിക്കിനെ ടാറ്റ അവതരിപ്പിക്കുന്നത്. 13.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ഇതുതന്നെയാണ് വാഹനത്തിന്റെ വില്‍പ്പനയെ ഗണ്യമായി ഉയര്‍ത്തുന്ന മുഖ്യഘടകം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

XM, XZ+, XZ+Lux എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും. മൂന്ന് പതിപ്പുകളിലും നിരവധി ഫീച്ചറുകളും കമ്പനി നല്‍കിയിട്ടുണ്ട്. സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനം കൂടിയാണ് നെക്‌സോണ്‍.
MOST READ: പ്രായമായവർക്ക് സുഖപ്രദമായി സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങൾ

ഒറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ നിരത്തുകളില്‍ 250-300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.

കണക്ടിവിറ്റി സംവിധാനവും വാഹനത്തിന്റെ സവിശേഷതയാണ്. സികണക്ട് ആപ്പ് ഉപയോഗിച്ച് മൊബൈല്‍ വഴി തന്നെ മുഴുവന്‍ വിവരങ്ങളും ഉപഭോക്താവിന് ലഭിക്കും. ഡിസൈനില്‍ ഉള്‍പ്പടെ നിരവധി പുതുമകളോടെയാണ് ആദ്യ ഇലക്ട്രിക്ക് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
MOST READ: കൊവിഡ്-19; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍ ഗൗണ്‍ നിര്‍മ്മിക്കാനൊരുങ്ങി ഫോര്‍ഡ്

IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ ബാറ്ററി 129 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്ക് ലഭിക്കും. വാഹനത്തിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹോം ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിനായി ഏകദേശം 8 മണിക്കൂര്‍ ആവശ്യമാണ്. അതേസമയം ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.


Click it and Unblock the Notifications








