കൊവിഡ്-19; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍ ഗൗണ്‍ നിര്‍മ്മിക്കാനൊരുങ്ങി ഫോര്‍ഡ്
കൊറോണ വൈറസ് പോരാട്ടത്തില്‍ നിരവധി സഹായങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ സഹായം വാഗ്ദാനം ചെയ്ത് വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് രംഗത്ത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍ ഗൗണ്‍ നിര്‍മ്മിച്ച് നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കാറുകളിലെ എയര്‍ബാഗ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മെറ്റീരിയല്‍ ഇതിനായി ഉപയോഗിക്കുമെന്നാണ് കമ്പനി അറിയിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഏകദേശം 75,000 ഗൗണുകള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഏപ്രില്‍ 19-നുശേഷം ആഴ്ചയില്‍ ഒരുലക്ഷം ഗൗണുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ബ്യുമോണ്ട് ഹെല്‍ത്ത് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഫോര്‍ഡ് ഗൗണ്‍ നിര്‍മിക്കുന്നത്.
MOST READ: ബിഎസ് VI ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി വിപണിയില്‍; വില 5.84 ലക്ഷം രൂപ

ഇതിനോടകം തന്നെ 5000 ഗൗണുകള്‍ വിവധ ആശുപത്രികള്‍ക്കായി നല്‍കിയിട്ടുണ്ട്. 50 തവണ വരെ കഴുകാന്‍ സാധിക്കുന്നതും ഫെഡറല്‍ സ്റ്റാന്റേഡ് സാക്ഷ്യപ്പെടുത്തിയതുമായി 1.3 മില്ല്യണ്‍ മെഡിക്കല്‍ ഗൗണ്‍ ജൂലൈ മൂന്നോടെ ഒരുങ്ങുമെന്നും സൂചനയുണ്ട്.

ഇതിനൊപ്പം തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഫേസ് ഷീല്‍ഡും ഫോര്‍ഡ് നിര്‍മിക്കുന്നുണ്ട്. ഏപ്രില്‍ 13-ലെ കണക്കനുസരിച്ച് 30 ലക്ഷം ഫേസ് ഷീല്‍ഡുകള്‍ ഫോര്‍ഡ് നിര്‍മിച്ചിട്ടുണ്ട്. അമേരിക്ക, കാനഡ, തായ്ലാന്‍ഡ്, എന്നിവിടങ്ങളിലും ഷീല്‍ഡ് നിര്‍മിക്കുന്നുണ്ട്.
MOST READ: ജുപ്പിറ്റർ ഗ്രാൻഡെ പതിപ്പിനെ താൽക്കാലികമായി പിൻവലിച്ച് ടിവിഎസ്

ഇന്ത്യയില്‍ മഹീന്ദ്രയാണ് ഫെയ്സ് ഷീല്‍ഡ് നിര്‍മ്മിക്കുന്നത്. ചെന്നൈ സനന്ദ് പ്ലാന്റുകളിലാണ് ഇവ നിര്‍മ്മിച്ച് എടുക്കുക. ഫോര്‍ഡ് എഞ്ചിനീയര്‍മാര്‍ രൂപകല്‍പ്പന ചെയ്തതും പരിശോധിച്ചതുമായ ഫേസ് ഷീല്‍ഡ് ഡോക്ടര്‍മാര്‍, പാരാമെഡിക്കുകള്‍, സാനിറ്ററി വര്‍ക്കര്‍മാര്‍, എമര്‍ജന്‍സി സ്റ്റാഫ് എന്നിവര്‍ക്ക് വിതരണം ചെയ്യും.

കൂടാതെ, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്നും കമ്പനി അറിയിച്ചു. ഫോര്‍ഡിന്റെ ആഗോള കൊവിഡ് -19 ഡൊണേഷന്‍ മാച്ച് പ്രോഗ്രാമിന്റെ ഭാഗമായി ഒരു മില്യണ്‍ ഡോളര്‍ ധനസഹായം സ്വരൂപിക്കുന്നതിനും നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നു.
MOST READ: ഫിയറ്റ് 500 ഇലക്ട്രിക് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി FCA

ലോകമെമ്പാടുമുള്ള 20 -ലധികം രാജ്യങ്ങളിലെ കൊറോണ വൈറസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശ്രമങ്ങളില്‍ ഫോര്‍ഡിന്റെ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കും മറ്റ് സാമൂഹിക സംഘടനകള്‍ക്കും സംഭാവന നല്‍കാനുള്ള അവസരം ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു.

മാര്‍ച്ച് 15 മുതല്‍ മേയ് 30 വരെയുള്ള കാലയളവില്‍ വാറണ്ടി അവസാനിക്കുകയോ സര്‍വ്വീസ് നഷ്ടമാകുകയോ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ വാറണ്ടി നീട്ടിനല്‍കാനും സൗജന്യമായി സര്‍വ്വീസ് ചെയ്ത് നല്‍കാനുമാണ് കമ്പനി അറിയിച്ചിട്ടുണ്ട്.
MOST READ: മെയ് മൂന്ന് വരെ രാജ്യത്ത് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ

ഈ കാലയളവില്‍ വാറണ്ടി അവസാനിച്ച വാഹനങ്ങള്‍ ഇത് പുതുക്കാനും സാധിക്കും. ഇതിനുപുറമേ, ഡീലര്‍ഷിപ്പുകളും സര്‍വ്വീസ് സ്റ്റേഷനുകളും അടച്ചിട്ടിരിക്കുകയാണെങ്കിലും ഫോര്‍ഡിന്റെ 24 മണിക്കൂര്‍ കസ്റ്റമര്‍ സര്‍വ്വീസ് ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുവാനും നിര്‍ദേശങ്ങള്‍ക്കും ഫോര്‍ഡ് സോഷ്യല്‍ മീഡിയയും പ്രവര്‍ത്തന സജ്ജമാണെന്നും കമ്പനി വക്താവ് അറിയിച്ചു.


Click it and Unblock the Notifications








