ജുപ്പിറ്റർ ഗ്രാൻഡെ പതിപ്പിനെ താൽക്കാലികമായി പിൻവലിച്ച് ടിവിഎസ്

ടിവിഎസ് ശ്രേണിയിലെ ജനപ്രിയ സ്‌കൂട്ടറായ ജുപ്പിറ്റർ ഗ്രാൻഡെ ഇന്ത്യൻ വിപണിയിൽ നിന്നും താൽക്കാലികമായി നിർത്തലാക്കി. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ജുപ്പിറ്റർ സീരീസിലെ ഉയർന്ന മോഡലിനെ നീക്കം ചെയ്‌തതോടെയാണ് ഇക്കാര്യം വ്യക്തമായത്. 

ജുപ്പിറ്റർ ഗ്രാൻഡെ പതിപ്പിനെ താൽക്കാലികമായി പിൻവലിച്ച് ടിവിഎസ്

2019 സെപ്റ്റംബറിലാണ് ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെയെ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചത്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾപ്പെടുത്തിയതാണ് നവീകരണത്തിന്റെ പ്രത്യേകത.

ജുപ്പിറ്റർ ഗ്രാൻഡെ പതിപ്പിനെ താൽക്കാലികമായി പിൻവലിച്ച് ടിവിഎസ്

ഈ മാറ്റം കണക്കിലെടുക്കുമ്പോൾ ജുപ്പിറ്റർ ഗ്രാൻഡെ ഇപ്പോഴും ഒരു പുതിയ ഉൽ‌പ്പന്നമാണ്. മാത്രമല്ല ഒരു ബി‌എസ്-VI മോഡൽ വിപണിയിൽ എത്തുന്നതു വരെ സ്‌കൂട്ടറിന്റെ പിൻവാങ്ങൽ താൽ‌ക്കാലികം മാത്രമാണ്. ടിവിഎസ് ഇതിനകം തന്നെ മറ്റ് ജുപ്പിറ്റർ മോഡലുകളുടെ ബി‌എസ്-VI പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്.

MOST READ: പടിയിറങ്ങിയ ഏവിയേറ്ററിന് പകരമായി പുത്തൻ സ്‌കൂട്ടറിനെ പുറത്തിറക്കാൻ ഹോണ്ട

ജുപ്പിറ്റർ ഗ്രാൻഡെ പതിപ്പിനെ താൽക്കാലികമായി പിൻവലിച്ച് ടിവിഎസ്

സ്‌കൂട്ടറിന്റെ അടിസ്ഥാന മോഡലിനെ ഈ വർഷം ജനുവരിയിൽ ZX ബി‌എസ്-VI വകഭേദത്തിനൊപ്പം അവതരിപ്പിച്ചു. ടിവിഎസ് ജുപ്പിറ്റർ ക്ലാസിക് ബി‌എസ്-VI കഴിഞ്ഞ നവംബറിൽ തന്നെ വിപണിയിൽ ഇടംപിടിച്ചിരുന്നു. ഗ്രാൻഡെയുടെ പുതിയ പതിപ്പ് വിപണിയിൽ എത്താൻ വൈകുന്നത് നിലവിൽ രാജ്യത്ത് പ്രഖ്യാപിച്ചരുന്ന ലോക്ക്ഡൗൺ മൂലമാണെന്നും സൂചനയുണ്ട്.

ജുപ്പിറ്റർ ഗ്രാൻഡെ പതിപ്പിനെ താൽക്കാലികമായി പിൻവലിച്ച് ടിവിഎസ്

ഈ നിയന്ത്രണങ്ങൾ മാറ്റിയാൽ ഉടൻ തന്നെ നമുക്ക് ഗ്രാൻഡെ ബിഎസ്-VI വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യൻ വിപണിയിൽ ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഇൻസ്ട്രുമെന്റ് കൺസോൾ അവതരിപ്പിക്കുന്ന ആദ്യത്തെ 110 സിസി സ്‌കൂട്ടറാണ് ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ എന്നത് ശ്രദ്ധേയമാണ്.

MOST READ: ബജാജ്-കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയിലേക്ക്

ജുപ്പിറ്റർ ഗ്രാൻഡെ പതിപ്പിനെ താൽക്കാലികമായി പിൻവലിച്ച് ടിവിഎസ്

കമ്പനിയുടെ സ്‌മാർട്ട് X കണക്റ്റ് ബ്ലൂടൂത്ത് ഒരു സ്മാർട്ട്ഫോൺ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഒപ്പം കോൾ, ടെക്സ്റ്റ് മെസേജുകൾ, ഓവർ സ്പീഡിംഗ് അലേർട്ട്, ഹെൽമെറ്റ് ഓർമ്മപ്പെടുത്തൽ എന്നിവയും അതിലേറെയും സവിശേഷതകൾ വാഗ്‌ദാനം ചെയ്യുന്നു. പ്രീമിയം ലുക്കിനായി ഫ്രണ്ട് ഫെൻഡറിലും റിയർ‌വ്യു മിറർ ഹൗസിംഗിലും ക്രോം ഹൈലൈറ്റുകൾ ലഭിക്കുന്നു.

ജുപ്പിറ്റർ ഗ്രാൻഡെ പതിപ്പിനെ താൽക്കാലികമായി പിൻവലിച്ച് ടിവിഎസ്

അതോടൊപ്പം പൂർണ എൽഇഡി ഹെഡ്‌ലൈറ്റ്, ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയും ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെയിൽ ഇടംപിടിക്കുന്നു. ബിഎസ്-IV 109.7 സിസി എയർ-കൂൾഡ് OHC എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 7,500 rpm-ൽ 8 bhp പവറും 5,500 rpm-ൽ 8.4 nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

ജുപ്പിറ്റർ ഗ്രാൻഡെ പതിപ്പിനെ താൽക്കാലികമായി പിൻവലിച്ച് ടിവിഎസ്

ടിവി‌എസിന്റെ സമന്വയ ബ്രേക്ക് സിസ്റ്റത്തിനൊപ്പം ഓപ്‌ഷണൽ ഫ്രണ്ട് ഡിസ്ക് ബ്രേക്കും റിയർ ഡ്രം ബ്രേക്ക് എന്നിവയാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്തുള്ള ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ക്രമീകരിക്കാവുന്ന സ്പ്രിംഗും ഉൾപ്പെടുന്നു.

ജുപ്പിറ്റർ ഗ്രാൻഡെ പതിപ്പിനെ താൽക്കാലികമായി പിൻവലിച്ച് ടിവിഎസ്

ജുപ്പിറ്റർ സ്റ്റാന്‍ഡേര്‍ഡിന് 61,449 രൂപയും, ZX ന് 63,449 രൂപയും, ഉയര്‍ന്ന പതിപ്പായ ക്ലാസിക്കിന് 67,911 രൂപയുമാണ് വില. നിലവിൽ ഗ്രാൻഡെ പതിപ്പിന് 59,990 രൂപയാണ് എക്‌സ്‌ഷോറൂം വില. എന്നാൽ നവീകരിച്ച് എത്തുമ്പോൾ വില വർധിക്കും.

Most Read Articles

Malayalam
English summary
TVS removed Jupiter Grande from official website. Read in Malayalam
Story first published: Wednesday, April 15, 2020, 16:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X