ബജാജ്-കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയിലേക്ക്

ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജും, ഓസ്ട്രിയ ആസ്ഥാനമായുള്ള മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുമായ കെടിഎമ്മും ഒന്നിച്ച് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

ബജാജ്-കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയിലേക്ക്

2022 -ഓടെ പൂനെയിലെ ബജാജിന്റെ ചകന്‍ പ്ലാന്റില്‍ ഉത്പാദനം ആരംഭിക്കുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉള്‍പ്പെടെയുള്ള പുതിയ മോഡലുകള്‍ ഇന്ത്യയില്‍ വില്‍ക്കുകയും അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബജാജ്-കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയിലേക്ക്

ഇത് സംബന്ധിച്ച് സൂചനകള്‍ നേരത്തെ തന്നെ ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ വെളിപ്പെടുത്തിയിരുന്നു. ബജാജ്-കെടിഎം പങ്കാളിത്തത്തില്‍ നിന്ന് മുകളില്‍ സൂചിപ്പിച്ച എല്ലാ പുതിയ ഉല്‍പ്പന്നങ്ങളും ഒരേ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കും.

MOST READ: മാരുതിയുടെ സിഎൻജി മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് അവതരിപ്പിക്കാൻ ടൊയോട്ട

ബജാജ്-കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയിലേക്ക്

ബജാജും കെടിഎമ്മും തമ്മിലുള്ള പങ്കാളിത്തം 2007-ലാണ് ആരംഭിച്ചത്. അതിനുശേഷം ഇരു കമ്പനികളും ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. കെടിഎമ്മിന്റെ 48 ശതമാനം ഓഹരി ബജാജിന്റെ കൈവശമാണുള്ളത്.

ബജാജ്-കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയിലേക്ക്

രണ്ട് കമ്പനികളും ഏതാനും വര്‍ഷങ്ങളായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്. എല്ലാര്‍ക്കും ചിലപ്പോള്‍ അതിനെക്കുറിച്ച് അറിയില്ലായിരിക്കാം. എന്നാല്‍ പള്‍സര്‍ RS, NS സീരിസ് ഒക്കെ ഈ കൂട്ടുകെട്ടില്‍ നിന്ന് പുറത്തുവന്ന ബൈക്കുകളാണ്.

MOST READ: ഗ്രാന്‍ഡ് i10 നിയോസ് സിഎന്‍ജി അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.62 ലക്ഷം രൂപ

ബജാജ്-കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയിലേക്ക്

അടുത്ത കുറച്ചു നാളുകളായി ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പരിഗണന് ഏറിയതോടെയാണ് ഈ കൂട്ടുകെട്ടില്‍ നിന്ന തന്നെ പുതിയൊരു ഇലക്ട്രിക്ക് വാഹനം നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. 2022 -ഓടെ കെടിഎമ്മിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ എത്തിയേക്കും.

ബജാജ്-കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയിലേക്ക്

ആഗോള നിരത്തുകളില്‍ കെടിഎം അവതരിപ്പിച്ചിട്ടുള്ള ഇ-സ്പീഡ് എന്ന ഇലക്ട്രിക്ക് സ്‌കൂട്ടറായിരിക്കും ഇന്ത്യന്‍ നിരത്തുകളിലും എത്തിക്കുക. കെടിഎം ബൈക്കുകളെ പോലെ തന്നെ സ്പോര്‍ട്ടി ലുക്കും ഡ്യുവല്‍ ടോണ്‍ നിറവുമായിരിക്കും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെയും പ്രധാന ആകര്‍ഷണം.

MOST READ: ഏവിയേറ്റര്‍, ഗ്രാസിയ മോഡലുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഹോണ്ട

ബജാജ്-കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയിലേക്ക്

എന്നാല്‍, ഈ സ്‌കൂട്ടറിന്റെ കരുത്തും വിലയും മറ്റ് ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരത്തിലെത്തുന്ന ഈ സ്‌കൂട്ടറിന് 1.1 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

ബജാജ്-കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയിലേക്ക്

ഇരട്ട ടെയില്‍ലാമ്പുകള്‍, ഉയര്‍ന്ന ഗ്രാബ് റെയ്ല്‍, അലോയ് വീലുകള്‍, എന്നിവയോടെയായിരിക്കും പുതിയ അര്‍ബനൈറ്റ് വിപണിയില്‍ എത്തുക. ഡിസ്‌ക് ബ്രേക്കുകളും വഹനത്തില്‍ ഇടം പിടിച്ചേക്കും. ടെയില്‍ മിററുകള്‍, കുത്തനെയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയും വാഹനത്തില്‍ ഇടം പിടിച്ചേക്കും.

MOST READ: മൂന്ന് മാസത്തിനുള്ളിൽ 3000 യൂണിറ്റ് വിൽപ്പന നേടി കിയ കാർണിവൽ

ബജാജ്-കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയിലേക്ക്

നേരത്തെ ബജാജ് തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ നിരത്തില്‍ എത്തിച്ചിരുന്നു. 1.15 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് ചേതകിന്റെ എക്‌സ്‌ഷോറും വില. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ബജാജിന്റെ പുതിയ പുതിയ അര്‍ബണൈറ്റ് ബ്രാന്‍ഡിലാണ് ചേതക്ക് എത്തുന്നത്.

ബജാജ്-കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയിലേക്ക്

എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള 3kWh ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. 16 Nm torque ഉം ഈ ഇലക്ട്രിക്ക് മോട്ടോര്‍ സൃഷ്ടിക്കും. പഴയ ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന.

Most Read Articles

Malayalam
English summary
Bajaj-KTM Partnership Working On Electric Scooters: India Launch Expected Soon. Read in Malayalam.
Story first published: Monday, April 13, 2020, 19:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X