ഏവിയേറ്റര്‍, ഗ്രാസിയ മോഡലുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഹോണ്ട

നവി, ക്ലിഖ്, ആക്ടിവ i സ്‌കൂട്ടറുകളെ വിപണിയില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് നേരത്തെ തന്നെ ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട വെളിപ്പെടുത്തിയിരുന്നു.

ഏവിയേറ്റര്‍, ഗ്രാസിയ! ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഹോണ്ട

വില്‍പ്പന കുറഞ്ഞ മോഡലുകളെ ബിഎസ് VI -ന് അനുസൃതമായി നവീകരിക്കേണ്ടതില്ല എന്ന് ഹോണ്ടയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഈ മൂന്ന് മോഡലുകളുടെയും വില്‍പ്പന കമ്പനി അവസാനിപ്പിച്ചത്.

ഏവിയേറ്റര്‍, ഗ്രാസിയ! ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഹോണ്ട

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഏവിയേറ്റര്‍, ഗ്രാസിയ മോഡലുകളെയും കമ്പനി പിന്‍വലിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഈ രണ്ട് മോഡലുകളുടെയും വിവരങ്ങള്‍ ഒന്നും തന്നെ വെബ്‌സൈറ്റില്‍ ലഭ്യമല്ല.

MOST READ: ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; തിരിച്ചെത്തിക്കാന്‍ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

ഏവിയേറ്റര്‍, ഗ്രാസിയ! ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഹോണ്ട

ബിഎസ് VI -ലേക്ക് നവീകരിക്കാത്തതുകൊണ്ടാണ് വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചതെന്നും സൂചനകളുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് ബിഎസ് VI നിര്‍ബന്ധമാണ്. ലോക്ക്ഡൗണിന് ശേഷം പത്ത് ദിവസത്തേക്ക് മാത്രമേ ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കുന്നതിന് കോടതി ഇളവുകള്‍ നല്‍കിയിട്ടുള്ളു.

ഏവിയേറ്റര്‍, ഗ്രാസിയ! ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഹോണ്ട

അതേസമയം ഈ മോഡലുകള്‍ പിന്‍വലിച്ചതായോ വില്‍പ്പന അവസാനിപ്പിച്ചതായോ സംബന്ധിച്ച് കമ്പനി ഒന്നും തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ലോക്ക്ഡൗണിന് ശേഷം ഇരുമോഡലുകളുടെയും ബിഎസ് VI പതിപ്പിനെ കമ്പനി തല്‍സ്ഥാനത്ത് തിരികെ കൊണ്ടുവന്നേക്കുമെന്നും സൂചനകളുണ്ട്.

MOST READ: ചരിത്രത്തിലേക്ക് മിത്സുബിഷി, ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നതായി സൂചന

ഏവിയേറ്റര്‍, ഗ്രാസിയ! ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഹോണ്ട

വിപണിയില്‍ മികച്ച വില്‍പ്പന ഇരുമോഡലുകള്‍ക്കും ഉണ്ടെന്നാതാണ് വാസ്തവം. സ്റ്റാന്‍ഡേര്‍ഡ്, അലോയ് / ഡ്രം, അലോയ് / ഡിസ്‌ക് എന്നീ മൂന്നു വകഭേദങ്ങളില്‍ ഒരുങ്ങുന്ന ഏവിയേറ്ററിന് 55,157 രൂപ മുതലാണ് വിപണിയില്‍ വില.

ഏവിയേറ്റര്‍, ഗ്രാസിയ! ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഹോണ്ട

109.19 സിസി നാലു-സ്ട്രോക്ക് എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 7,000 rpm -ല്‍ 8 bhp കരുത്തും 5,500 rpm-ല്‍ 8.9 Nm torque ഉം പരമാവധി സൃഷ്ടിക്കും. സിവിടി ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ചക്രത്തിലെത്തുക.

MOST READ: പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

ഏവിയേറ്റര്‍, ഗ്രാസിയ! ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഹോണ്ട

50 കിലോമീറ്റര്‍ ഇന്ധനക്ഷമയും സ്‌കൂട്ടറില്‍ കമ്പനി അവകാശപ്പെടുന്നു. 82 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറും സസ്പെന്‍ഷന്‍ നിറവേറ്റും. ഓപ്ഷനല്‍ എക്സട്രയായി മാത്രമെ മുന്‍ ഡിസ്‌ക് ബ്രേക്കുകള്‍ ലഭിക്കുകയുള്ളു.

ഏവിയേറ്റര്‍, ഗ്രാസിയ! ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഹോണ്ട

അര്‍ബന്‍ സ്‌കൂട്ടര്‍ എന്ന വിശേഷണവുമായിട്ടാണ് ഹോണ്ടയുടെ ഗ്രാസിയ സ്‌കൂട്ടര്‍ വിപണിയിലെത്തുന്നത്. 63,269 രൂപയാണ് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറും വില. എസ്ടിഡി, അലോയ്, ഡിഎല്‍എക്സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വകഭേദങ്ങളിലാണ് ഗ്രാസിയയെ ഹോണ്ട അണിനിരത്തുന്നത്.

MOST READ: ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

ഏവിയേറ്റര്‍, ഗ്രാസിയ! ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഹോണ്ട

124.9 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ഹോണ്ട ഗ്രാസിയുടെ കരുത്ത്. 6,500 rpm -ല്‍ 8.52 bhp കരുത്തും 5,000 rpm -ല്‍ 10.54 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നതും.

ഏവിയേറ്റര്‍, ഗ്രാസിയ! ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഹോണ്ട

സൗകര്യ പ്രദമായ യാത്ര പ്രദാനം ചെയ്യുന്ന ഡിസൈനും ഉന്നത ഗുണനിലവാരവും ഉറപ്പു നല്‍കുന്നതാണ് ഗ്രാസിയ എന്നാണ് കമ്പനിയുടെ അവകാശവാദം. 155 mm ആണ് ഹോണ്ട ഗ്രാസിയയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. 5.3 ലിറ്ററാണ് പുത്തന്‍ സ്‌കൂട്ടറിന്റെ ഇന്ധനശേഷി.

ഏവിയേറ്റര്‍, ഗ്രാസിയ! ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഹോണ്ട

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും, പിന്നില്‍ മോണോ-ഷോക്ക് യൂണിറ്റുമാണ് സസ്പെന്‍ഷന്‍ ദൗത്യം നിര്‍വഹിക്കുന്നത്. ഉയര്‍ന്ന പതിപ്പില്‍ 190 mm ഡിസ്‌ക് ബ്രേക്കുകളും പ്രാരംഭ പതിപ്പില്‍ 130 mm ഡ്രം ബ്രേക്കുമാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്.

ഏവിയേറ്റര്‍, ഗ്രാസിയ! ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഹോണ്ട

കോമ്പി-ബ്രേക്കിങ് സംവിധാനവും ഗ്രാസിയയില്‍ ഹോണ്ട നല്‍കുന്നുണ്ട്. ആറ് വ്യത്യസ്ത നിറഭേദങ്ങളിലാണ് ഗ്രാസിയ എത്തുന്നത്. യുവതലമുറയെ ലക്ഷ്യമിട്ടാണ് സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Honda Aviator, Grazia Scooters Dropped From Official Website. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X