Just In
- 7 min ago പോളോ തിരിച്ചു വരും മുന്നേ കളം പിടിക്കാൻ ആൾട്രോസ് റേസറുമായി ടാറ്റ; അരങ്ങേറ്റം അടുത്തമാസം
- 37 min ago കാർ ഓടിക്കാൻ കൂടുതൽ ഈസിയാവും, കൂട്ടിന് സൂപ്പർ മൈലേജും; C3 ഓട്ടോമാറ്റിക്കിന്റെ അവതരണത്തിന് തീയതിയായി
- 1 hr ago ഉണ്ടാക്കിയ മാരുതിക്ക് വരെ മാറിപ്പോകും! 12 ലക്ഷത്തിന്റെ മാരുതി 2.45 കോടിയുടെ ജി-വാഗണായ കാഴ്ച
- 1 hr ago ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വാഹനങ്ങൾ അപകടകരമാണോ, സുരക്ഷിതം മാനുവൽ എന്ന് അഭിപ്രായമുണ്ടോ, വിശദമായി നോക്കാം
Don't Miss
- News സൗദി അറേബ്യ ലോക സൗന്ദര്യ മല്‍സരത്തിന്; ചരിത്രത്തില്‍ ആദ്യം... പ്രതിനിധീകരിക്കുക റുമി
- Technology ബ്ലൂടൂത്ത് സ്പീക്കറുകൾ വില്ലന്മാർ; മക്കളെപ്പോലെ മൃഗങ്ങളെ സ്നേഹിക്കുന്നവർ ഇത് ശ്രദ്ധിക്കുക
- Movies തലയ്ക്കിട്ട് ആരോ അടിക്കുന്നത് പോലെയുള്ള വേദനയാണ്! ശരണ്യയുടെ അസുഖത്തെ കുറിച്ച് ആദ്യം അറിഞ്ഞതിനെ പറ്റി അമ്മ
- Lifestyle Ramadan recipe: രുചിയൊട്ടും ചോരാതെ കടയില്‍ കിട്ടുന്ന അതേ രുചിയില്‍ ഉന്നക്കായ വീട്ടില്‍ ഉണ്ടാക്കാം
- Finance ഐപിഒയ്ക്ക് തയ്യാറായി വിജയ് കേഡിയയ്ക്ക് നിക്ഷേപമുള്ള കമ്പനി, ഓഹരി വില 100 രൂപ, നോക്കുന്നോ
- Sports IPL 2024: ധോണി പടിയിറങ്ങുക ചാമ്പ്യനായി; ചെന്നൈ ഇത്തവണ ആറാം കിരീടം നേടും; പ്രവചിച്ച് മുന്‍ താരം
- Travel കോഴിക്കോട് വഴി മധുരയിലേക്ക് ഒരു യാത്ര.. ആഹാ! കൊള്ളാലോ ഈ കാഴ്ചകളും!
ചരിത്രത്തിലേക്ക് മിത്സുബിഷി, ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നതായി സൂചന
ഇന്ത്യയിൽ മാത്രമല്ല വിദേശത്തു പോലും ജനപ്രീതി കുറഞ്ഞ കാർ നിർമാതാവാണ് മിത്സുബിഷി ഇപ്പോൾ. ലാൻസർ ഇവോ പോലുള്ള ചില ഇതിഹാസ മോഡലുകൾക്ക് പേരുകേട്ട ജാപ്പനീസ് ബ്രാൻഡ് ഇന്ത്യൻ വാഹന വിപണിയിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങുകയാണ്.
മിത്സുബിഷിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഒരു മോഡലിനെയോ സർവീസ് കേന്ദ്രത്തെയോ പോലും കമ്പനി പട്ടികപ്പെടുത്തിയിട്ടില്ല. ഇത് ആഭ്യന്തര വിപണിയിൽ കമ്പനിയുടെ താൽപര്യം നഷ്ടപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.
ലാൻസറും പജേറോയും ഉപയോഗിച്ച് ഇന്ത്യയിൽ പ്രശസ്തിയുടെ കൊടിമുടിയിൽ എത്തിയ ബ്രാൻഡാണ് മിത്സുബിഷി. രാജ്യത്തെ C2 സെഗ്മെന്റിലെ ഹോണ്ട സിറ്റി, ഒപെൽ അസ്ട്ര, മാരുതി ബലേനോ തുടങ്ങിയ വമ്പൻമാർക്കുള്ള മിത്സുബിഷിയുടെ ഉത്തരമായിരുന്നു ലാൻസർ.
MOST READ: ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും
ആദ്യതലമുറ സിറ്റിയെ പോലെ ജനപ്രിയമാകാൻ ലാൻസറിന് സാധിച്ചിരുന്നില്ല എന്നത് യാഥാർഥ്യമാണെങ്കിലും മറ്റ് എതിരാളികളേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും രാജ്യത്ത് ഒരു ആരാധനാ വലയം സൃഷ്ടിക്കാനും പ്രീമിയം സെഡാന് സാധിച്ചിരുന്നു. മിത്സുബിഷി ലാൻസർ നിരവധി ചെറിയ പരിഷ്ക്കരണങ്ങളിലൂടെ ഇന്ത്യയിൽ നടന്നുനീങ്ങി.
ഒരു ഘട്ടത്തിൽ രണ്ട് പെട്രോളും ഒരു ഡീസലും ഉൾപ്പെടെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ പോലും വാഗ്ദാനം ചെയ്തിരുന്നു. ടിപ്ട്രോണിക് സെമി ഓട്ടോമാറ്റിക് ഗിയർബോക്സുള്ള 1.8 ലിറ്റർ ഇൻവെക്സ് മോഡലാണ് ഇവിടെ ഏറ്റവും വലിയ പ്രത്യേകത. എന്നിരുന്നാലും ഉയർന്ന വിലയും വിൽപ്പനാനന്തര ശൃംഖലയുടെ പോരായ്മകളും ലാൻസറിന്റെ വിജയത്തിന് വിലങ്ങുതടിയായി.
MOST READ: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍
മറുവശത്ത് മിത്സുബിഷി പജേറോയെ സമ്പന്നരും പ്രശസ്തരുമായ ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയ ഓഫറാക്കി മാറ്റി. കരുത്തുറ്റതും മതിയായ സൗകര്യപ്രദവുമായ ക്യാബിൻ എല്ലാവരിലും മതിപ്പുളവാക്കി. എന്നിരുന്നാലും കാലക്രമേണ കമ്പനിക്ക് കൂടുതൽ ആധുനിക മത്സരം തുടരാനായില്ല.
അതേസമയം പജേറോയുടെ പ്രേക്ഷകർ കൂടുതൽ സങ്കീർണമായ എസ്യുവികളിലേക്ക് നീങ്ങി. വിൽപ്പന തകർന്നതോടെ രണ്ട് പുതിയ ഉൽപ്പന്നങ്ങൾ ആരംഭിച്ച് വിൽപന പ്രകടനം വീണ്ടും ഉയർത്താൻ കമ്പനി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
MOST READ: ലക്ഷ്യം ടാക്സി വിഭാഗം, യാരിസിന്റെ ബേസ് മോഡൽ അവതരിപ്പിക്കാൻ ടൊയോട്ട
അതിശയകരമായ പെട്രോൾ എഞ്ചിൻ, ഫോർ വീൽ ഡ്രൈവ്, ഒരു മാർക്കറ്റ് ക്യാബിൻ എന്നിവയുൾപ്പെടെയുള്ള വളരെ കഴിവുള്ള സോഫ്റ്റ്-റോഡറായ മുൻ തലമുറ ഔട്ട്ലാൻഡർ ആയിരുന്നു അതിലൊന്ന്. എന്നാൽ ഡീസൽ എഞ്ചിന്റെ അഭാവം മിക്ക വാങ്ങലുകാർക്കും വ്യക്തമായ തടസ്സമായി മാറി. മറ്റൊരു ഉൽപ്പന്നം ലാൻസർ സിഡിയ ആയിരുന്നു
അന്നത്തെ ഹോണ്ട സിവിക്കിന് എതിരാളിയായ മറ്റൊരു മികച്ച കാറാണ് സിഡിയ. ഇതിന് ഒരു എഞ്ചിന്റെ സ്റ്റോങ്കർ, മികച്ച ഡൈനാമിക്സ്, ബുള്ളറ്റ് പ്രൂഫ് വിശ്വാസ്യത എന്നിവ ഉണ്ടായിരുന്നു. എന്നിരുന്നാലും, മതിയായ സവിശേഷതകളുടെ അഭാവവും വിൽപ്പനാനന്തര ശൃംഖലയും സെഡാന് തിരിച്ചടിയായി.
MOST READ: കിയ സെൽറ്റോസ് ഇലക്ട്രിക് ഈ വർഷം തന്നെ എത്തും, ആദ്യം ചൈനയിൽ
ഒടുവിൽ 2012-ൽ കമ്പനി മിത്സുബിഷി പജേറോ സ്പോർട് അവതരിപ്പിച്ചു. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡോവർ എന്നിവ പോലുള്ള മികച്ച മോഡലുകളെ മറികടക്കാൻ ഇതിന് കഴിഞ്ഞില്ല. തുടർന്ന് 2018-ൽ കമ്പനി മൂന്നാംതലമുറ ഔട്ട്ലാൻഡറെ കൊണ്ടുവന്നു. പക്ഷേ ഖേദകരമെന്നു പറയട്ടെ നന്നായി അടുക്കിയ മോഡലായിരുന്നെങ്കിലും ഉപഭേക്താക്കൾക്ക് മിത്സുബിഷിയിൽ ഉണ്ടായിരുന്ന വിശ്വാസവും സ്വീകാര്യതയും അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു.
ചെറിയ ഡിമാൻഡും ഇന്ത്യയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും ഡീലർഷിപ്പ് ശൃംഖലയും വേഗത്തിൽ കുറഞ്ഞതിനാൽ മിത്സുബിഷി ഇന്ത്യയിൽ ഇനിയൊരു ഭാവിയോ നല്ലകാലമോ ഉള്ളതായി തോന്നുന്നില്ല.