ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും

ഏപ്രിൽ ഒന്നു മുതൽ ബി‌എസ്-VI മാനദണ്ഡങ്ങൾ‌ പ്രാബല്യത്തിൽ‌ വന്നതോടെ ഒന്നിലധികം വാഹന നിർമാതാക്കൾ‌ തങ്ങളുടെ ചില മോഡലുകളെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചു. ഇന്ത്യയുടെ സ്വന്തം ബ്രാൻഡായ ടാറ്റ മോട്ടോർസിൽ നിന്ന് സഫാരി സ്റ്റോം, നാനോ എന്നിവയും പടിയിറങ്ങിയവയിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറെന്ന ഖ്യാതിയുമായാണ് ടാറ്റ നാനോ വിപണിയിൽ ഇടംപിടിച്ചത്. ബിഎസ്-VI മലിനീകരണ നിലവാരത്തിലേക്ക്​ നാനോയെ ഉയർത്തേണ്ടതില്ലെന്നാണ്​ ടാറ്റയുടെ തീരുമാനം. മോഡലിന്റെ മോശം വിൽപ്പനയും ഉത്പാദനം നിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.

ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും

പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി നാനോയെ നവീകരിക്കുന്നതിനുള്ള ചെലവാണ് മറ്റൊരു ഘടകം. 624 സിസി ഇരട്ട സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മോഡലിന് കരുത്ത് നൽകിയിരുന്നത്. 38 bhp കരുത്തും 51 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.നാല് സ്പീഡ് മാനുവൽ ഗിയർബോ‌ക്‌സും എഎംടി യൂണിറ്റും കുഞ്ഞൻ കാറിൽ വാഗ്‌ദാനം ചെയ്‌തിരുന്നു.

MOST READ: ചരിത്രത്തിലേക്ക് മിത്സുബിഷി, ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നതായി സൂചന

ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും

22 കിലോമീറ്റര്‍ മൈലേജാണ് ടാറ്റ വാഗ്‌ദാനം ചെയ്‌തിരുന്നത്. 2008 ല്‍ വിപണിയിലെത്തിയ നാനോ കാറിന്‍റെ വില ഒരുലക്ഷം രൂപയായിരുന്നു. എന്നാല്‍ ഗുണമേന്മയുടെ കാര്യത്തിൽ വളരെയധികം പിന്നിലായിരുന്നു വാഹനം. ഇത് തിരിച്ചറിഞ്ഞ ജനം കുഞ്ഞൻ കാറിനെ പൂർണമായും തള്ളിക്കളഞ്ഞു. വില പിടിച്ചുനിർത്താൻ ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾ നിർമാണത്തിന് ഉപയോഗിച്ചതാണ് ടാറ്റക്ക് വിനയായത്.

ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും

സുരക്ഷയുടെ കാര്യത്തിലും നാനോ പിന്നിലായിരുന്നു. 2019 ഫെബ്രുവരിയിലാണ് അവസാന നാനോ നിരത്തിലെത്തിയത്. അതിനുശേഷം ഇതുവരെ ഒരു യൂണിറ്റ് ഉത്പാദനം പോലും നടന്നിട്ടില്ലെന്നും കമ്പനി അറിയിച്ചു. 2018 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 299 യൂണിറ്റുകളുടെ വില്‍പ്പനയാണ് നാനോയ്ക്ക് ലഭിച്ചത്.

MOST READ: കിയ സെൽറ്റോസ് ഇലക്‌ട്രിക് ഈ വർഷം തന്നെ എത്തും, ആദ്യം ചൈനയിൽ

ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും

12 വർഷത്തെ സേവനത്തിനു ശേഷം നിരത്തൊഴിയുമ്പോൾ നാനോയ്ക്ക് കൂട്ടായി സഫാരി സ്റ്റോമും ടാറ്റ മോട്ടോർസിന്റെ നിരയിൽ നിന്നുണ്ട്. 20 വർഷങ്ങൾക്ക് മുമ്പ് അരങ്ങേറ്റം കുറിച്ച ഐതിഹാസിക സഫാരി ബ്രാൻഡിന്റെ അവസാന മോഡലായിരുന്നു ടാറ്റ സഫാരി സ്റ്റോം.

ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും

2012-ൽ നിരത്തിലെത്തിയ സഫാരി സ്റ്റോമിൽ 2.2 ലിറ്റർ വരിക്കോർ 400 ഡീസൽ എഞ്ചിനാണ് കരുത്ത് നൽകിയിരുന്നത്. ഇത് 154 bhp പവറും 400 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയായിരുന്നു. ഈ യൂണിറ്റ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കി. ഇലക്ട്രോണിക് ഷിഫ്റ്റ് ഓൺ-ഫ്ലൈ ഉള്ള 4x4 സിസ്റ്റവും മോഡലിനൊപ്പം വാഗ്‌ദാനം ചെയ്‌തിരുന്നത് ശ്രദ്ധേയമായിരുന്നു.

MOST READ: ലക്ഷ്യം ടാക്‌സി വിഭാഗം, യാരിസിന്റെ ബേസ് മോഡൽ അവതരിപ്പിക്കാൻ ടൊയോട്ട

ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും

കൂടാതെ ഇന്ത്യൻ സൈന്യത്തിനായി സേവനമനുഷ്‌ഠിച്ച ചരിത്രവും സഫാരി സ്റ്റോമിന്റെ മാറ്റുകൂട്ടുന്നു.സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ കൂടുതല്‍ ഇന്ധനക്ഷമതയ്‌ക്കൊപ്പം മികച്ച സുരക്ഷാ സൗകര്യങ്ങളും സഫാരിയെ വ്യത്യസ്‌തമാക്കി. SRS എയർബാഗുകൾ, ഇബിഡിയോടു കൂടിയ എബിഎസ് തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങൾ‌ എസ്‌യുവിയിൽ ടാറ്റ ഉൾപ്പെടുത്തി.

ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും

200 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറന്‍സ് ഓഫ് റോഡില്‍ വാഹനത്തെ കരുത്തനാക്കുന്നു. കൂടാടെ ഫോർവീൽ ഡ്രൈവ് വകഭേദത്തിൽ ഷിഫ്റ്റ് ഓൺ ഫ്ലൈ ഫോർവീൽ ഡ്രൈവ് സിസ്റ്റം, ലിമിറ്റഡ് സ്ലിപ്പ് ഡിഫ്രൻഷ്യൻ തുടങ്ങിയ സാങ്കേതിക വിദ്യകളും ഇടംപിടിച്ചിരുന്നു.

Most Read Articles

Malayalam
English summary
Tata Motors discontinued Safari Storme and Nano in India. Read in Malayalan
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X