മാരുതിയുടെ സിഎൻജി മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് അവതരിപ്പിക്കാൻ ടൊയോട്ട

മാരുതി സുസുക്കിയും ടൊയോട്ട കിർലോസ്‌കർ മോട്ടോർസും ഇന്ത്യൻ വിപണിയിലും അതേപോലെ തന്നെ ആഗോളതലത്തിലും പരസ്‌പര സഹകരണത്തിന് കൈകോർത്തിരിക്കുന്നത് വാഹന വിപണിയിൽ ഏറെ ചർച്ചയായിരിക്കുന്ന വിഷയങ്ങളിൽ ഒന്നാണ്.

മാരുതിയുടെ സിഎൻജി മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് അവതരിപ്പിക്കാൻ ടൊയോട്ട

ടൊയോട്ട ഹൈബ്രിഡ് എഞ്ചിനെക്കുറിച്ചുള്ള അറിവ് സുസുക്കിക്ക് കൈമാറുമ്പോൾ മാരുതി സുസുക്കിയുടെ ചില വാഹനങ്ങൾ ചില്ലറ വിൽപ്പനയ്ക്കായി ടൊയോട്ടക്ക് മുൻ‌കൂർ വിതരണം ചെയ്യും. മാരുതി ബലേനോയുടെ പുനർനിർമിച്ച ഗ്ലാൻസ ഇതിന്റെ ആദ്യ ഉദാഹരണമാണ്.

മാരുതിയുടെ സിഎൻജി മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് അവതരിപ്പിക്കാൻ ടൊയോട്ട

ഇതുകൂടാതെ കുറഞ്ഞ നിരക്കിൽ വിതരണക്കാരെ തിരിച്ചറിയാൻ മാരുതി സുസുക്കി ടൊയോട്ട കിർലോസ്‌കർ മോട്ടോറിനെ സഹായിക്കും. ഇത് ജാപ്പനീസ് നിർമാതാക്കൾക്ക് വിപണിയിൽ തങ്ങളുടെ കാറുകൾക്ക് കുറഞ്ഞ വില നിശ്ചയിക്കാൻ സഹായിക്കും. എർട്ടിഗ, വിറ്റാര ബ്രെസ, സിയാസ് തുടങ്ങിയ മോഡലുകളുടെ പുനർനിർമിച്ച പതിപ്പുകളെക്കുറിച്ചും ടൊയോട്ട ആലോചിക്കുന്നുണ്ട്.

MOST READ: ഗ്രാന്‍ഡ് i10 നിയോസ് സിഎന്‍ജി അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.62 ലക്ഷം രൂപ

മാരുതിയുടെ സിഎൻജി മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് അവതരിപ്പിക്കാൻ ടൊയോട്ട

ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ കമ്പനി പദ്ധതിയിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ടൊയോട്ട മോട്ടോർ കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷിഗെകി തെരാഷി പറഞ്ഞു. സുസുക്കിക്കൊപ്പം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ചെറിയ ഇലക്ട്രിക് കാർ അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

മാരുതിയുടെ സിഎൻജി മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് അവതരിപ്പിക്കാൻ ടൊയോട്ട

വരാനിരിക്കുന്ന മോഡലിന് ഇന്ത്യൻ പതിപ്പ് വാഗൺ ആർ പോലെ ബോഡി ഷെൽ ഉപയോഗിക്കും. ഇതിന് ഏകദേശം 10 ലക്ഷം രൂപയോളം വിലവരുമെന്നും ഷിഗെകി തെരാഷി കൂട്ടിച്ചേർത്തു. ഇതു മാത്രമല്ല ടൊയോട്ടയും സുസുക്കിയും സി‌എൻ‌ജി മോഡലുകൾ പങ്കിടുന്നതിനും ഇന്ത്യൻ വിപണി സാക്ഷ്യംവഹിക്കും.

MOST READ: കഴിഞ്ഞ വർഷം വിൽപനയിൽ വളർച്ച കൈവരിച്ചത് വെറും ആറ് മോഡലുകൾ

മാരുതിയുടെ സിഎൻജി മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് അവതരിപ്പിക്കാൻ ടൊയോട്ട

ബി‌എസ്‌-VI കാലഘട്ടത്തിൽ സി‌എൻ‌ജി ശ്രേണി വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മാരുതി സുസുക്കി ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ടൊയോട്ടയ്ക്ക് ഈ മോഡലുകളിൽ ചിലത് സ്വന്തം കുടക്കീഴിൽ വിൽക്കാൻ തെരഞ്ഞെടുക്കാം.

മാരുതിയുടെ സിഎൻജി മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് അവതരിപ്പിക്കാൻ ടൊയോട്ട

ചെറിയ ശേഷിയുള്ള ഡീസൽ എഞ്ചിൻ മോഡലുകൾ നിർത്തലാക്കിയതോടെ കുഞ്ഞൻ കാറുകളുടെ ഡിമാന്റ് കുറയാതിരിക്കാനാണ് ഈ ശ്രേണിയിൽ ഡീസലിനു പകരമായി നിരവധി മോഡലുകളുടെ സിഎൻജി വകഭേദങ്ങൾ എത്തിക്കാൻ മാരുതി ഒരുങ്ങുന്നത്.

MOST READ: ഇനി പ്രാദേശികവൽക്കരിക്കാം, 2022 മുതൽ ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ നിർമിക്കാൻ ടൊയോട്ട

മാരുതിയുടെ സിഎൻജി മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് അവതരിപ്പിക്കാൻ ടൊയോട്ട

ടൊയോട്ട ഇതിനകം തന്നെ ചില സി‌എൻ‌ജി മോഡലുകൾ അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ മാരുതി സുസുക്കി മോഡലുകളുടെ റീ-ബ്രാൻഡഡ് പതിപ്പുകളിലൂടെ ഭാഗ്യം പരീക്ഷിക്കാനാണ് കമ്പനിക്ക് താൽപര്യം.

മാരുതിയുടെ സിഎൻജി മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് അവതരിപ്പിക്കാൻ ടൊയോട്ട

ഈ ഘട്ടത്തിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും ടൊയോട്ട നിരയിൽ സി‌എൻ‌ജി ഓപ്ഷൻ വാഗ്‌ദാനം ചെയ്യുന്ന ബ്രാൻഡിന്റെ ആദ്യത്തെ മോഡൽ റീ ബാഡ്‌ജ്‌ഡ് എർട്ടിഗ ആകാനാണ് സാധ്യത. ഇത് 1.5 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിനെ അടിസ്ഥാനമാക്കി ഫാക്ടറി ഘടിപ്പിച്ച സി‌എൻ‌ജി ഓപ്ഷൻ ഉപയോഗിച്ച് വിൽപ്പനക്ക് എത്തും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota planning to launch rebadged CNG cars from Maruti Suzuki. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X