കഴിഞ്ഞ വർഷം വിൽപനയിൽ വളർച്ച കൈവരിച്ചത് വെറും ആറ് മോഡലുകൾ

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2019-20) വിൽപ്പന കണക്കുകൾ നോക്കുമ്പോൾ ഇന്ത്യൻ വിപണിയിൽ വളർച്ച കൈവരിച്ചത് വെറും ആറ് മോഡലുകൾ മാത്രമാണ്. അതിൽ വാഗൺ ആർ, എർട്ടിഗ, ഇക്കോ എന്നീ മൂന്ന് മാരുതി സുസുക്കി മോഡലുകൾ ഇടംപിടിക്കുന്നു.

കഴിഞ്ഞ വർഷം വിൽപനയിൽ വളർച്ച കൈവരിച്ചത് വെറും ആറ് മോഡലുകൾ

2019 ജനുവരിയിലാണ് മൂന്നാം തലമുറ മാരുതി സുസുക്കി വാഗൺആർ വിപണിയിലെത്തുന്നത്. പുനർ‌രൂപകൽപ്പന ചെയ്‌ത ബോഡി ശൈലിയും താരതമ്യേന കൂടുതൽ‌ പ്രീമിയം ഇന്റീരിയറും ഉപയോഗിച്ച് വാഗൺ‌ആറിനെ തികച്ചും വ്യത്യസ്‌തമാക്കുന്നതിൽ മാരുതി വിജയിച്ചു.

കഴിഞ്ഞ വർഷം വിൽപനയിൽ വളർച്ച കൈവരിച്ചത് വെറും ആറ് മോഡലുകൾ

മാത്രമല്ല ഭാരം കുറഞ്ഞ അഞ്ചാം തലമുറ ഹിയർ‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കാറിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മാരുതി സുസുക്കി വാഗൺആറിന്റെ മൊത്തം 1,56,724 യൂണിറ്റുകൾ വിറ്റഴിച്ചു. 2018-19 സാമ്പത്തിക വർഷം വിറ്റഴിച്ച 1,51,462 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ മൂന്ന് ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്.

Most Read: ഇനി പ്രാദേശികവൽക്കരിക്കാം, 2022 മുതൽ ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ നിർമിക്കാൻ ടൊയോട്ട

കഴിഞ്ഞ വർഷം വിൽപനയിൽ വളർച്ച കൈവരിച്ചത് വെറും ആറ് മോഡലുകൾ

വളർച്ചയിൽ മതിപ്പുളവാക്കിയ മറ്റൊരു മോഡൽ ഈക്കോ ആയിരുന്നു. നിർത്തലാക്കിയ ഓമ്‌നിയുടെ സ്ഥാനത്ത് മിനിവാൻ മികച്ച സ്വീകാര്യതയാണ് നേടുന്നത്. അതിനാൽ വാണിജ്യ അടിസ്ഥാനത്തിലും കാറിനെ വിൽപ്പനക്ക് എത്തിക്കുന്നുണ്ട്. 2020 സാമ്പത്തിക വർഷത്തിൽ 1,17,003 യൂണിറ്റ് വിൽപ്പനയുമായി 27 ശതമാനം വളർച്ച നേടിയെടുക്കാനും മോഡലിനായി.

കഴിഞ്ഞ വർഷം വിൽപനയിൽ വളർച്ച കൈവരിച്ചത് വെറും ആറ് മോഡലുകൾ

വാഗൺആറിനെ പോലെ 2018 അവസാനത്തോടെ എർട്ടിഗയ്ക്കും സമഗ്രമായ മേക്കോവർ മാരുതി നൽകി. 2019-20 സാമ്പത്തിക വർഷം രണ്ടാം തലമുറ എംപിവി മൊത്തം 90,547 യൂണിറ്റുകശുടെ വിൽപ്പന രേഖപ്പെടുത്തി. 2018-19 വർഷം ഇതേ കാലയളവിൽ ഇത് 65,263 യൂണിറ്റായിരുന്നു.

Most Read: മൂന്ന് മാസത്തിനുള്ളിൽ 3000 യൂണിറ്റ് വിൽപ്പന നേടി കിയ കാർണിവൽ

കഴിഞ്ഞ വർഷം വിൽപനയിൽ വളർച്ച കൈവരിച്ചത് വെറും ആറ് മോഡലുകൾ

ഈ കണക്കുകൾ എർട്ടിഗയുടെ 39 ശതമാനം വിൽപ്പന വളർച്ചയാണ് സൂചിപ്പിക്കുന്നത്. ഏഴ് സീറ്റർ മോഡൽ കൂടുതൽ‌ പ്രീമിയം ഡിസൈനും ക്യാബിനും ഉള്ള ഹിയർ‌ടെക്റ്റ് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് എത്തുന്നത്.

കഴിഞ്ഞ വർഷം വിൽപനയിൽ വളർച്ച കൈവരിച്ചത് വെറും ആറ് മോഡലുകൾ

എർട്ടിഗയുടെ ജനപ്രീതി കണക്കിലെടുത്ത് ഒരു ആഴ് സീറ്റർ ക്രോസ്ഓവർ എംപിവിയും മാരുതി വിപണിയിൽ എത്തിച്ചു. പൂർണമായും എർട്ടിഗയെ അടിസ്ഥാനമാക്കി എത്തിയ XL6 മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റും പ്രീമിയം ക്യാബിനും വാഗ്‌ദാനം ചെയ്‌തു. കഴിഞ്ഞ എട്ട് മാസത്തിനിടെ 22,000 യൂണിറ്റ് വിൽപ്പനയും വാഹനം മറികടന്നു.

Most Read: ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

കഴിഞ്ഞ വർഷം വിൽപനയിൽ വളർച്ച കൈവരിച്ചത് വെറും ആറ് മോഡലുകൾ

ഇന്ത്യയിലെ ഫോർഡിന്റെ നിരയിൽ പ്രധാന സംഭാവന നൽകിയവരാണ് ഇക്കോസ്‌പോർട്ടും എൻ‌ഡോവറും. കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച പ്രകടനം കാഴ്ചവച്ച ഫെയ്‌സ്‌ലിഫ്റ്റാണ് വിൽപ്പനയിൽ മുന്നേറാൻ അമേരിക്കൻ കമ്പനിയെ സഹായിച്ചത്.

കഴിഞ്ഞ വർഷം വിൽപനയിൽ വളർച്ച കൈവരിച്ചത് വെറും ആറ് മോഡലുകൾ

രാജ്യത്തെ പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ വാഹനമാണ് ഫോർഡ് എൻഡവർ. അതോടൊപ്പം പരിഷ്ക്കരിച്ച ബിഎസ്-VI ഡീസൽ എഞ്ചിനും എസ്‌യുവിയിൽ ഇടംപിടിക്കുന്നു. 2019 സാമ്പത്തിക വർഷത്തിലെ 5,829 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 2020-ൽ 6,470 യൂണിറ്റുകൾ വിറ്റഴിച്ച് 11 ശതമാനം വളർച്ച എൻഡവർ സ്വന്തമാക്കി.

Most Read :ഒറ്റ ക്ലിക്കില്‍ വാഹനം വീട്ടിലെത്തും; ഓണ്‍ലൈന്‍ സംവിധാനവുമായി ബിഎംഡബ്ല്യു

കഴിഞ്ഞ വർഷം വിൽപനയിൽ വളർച്ച കൈവരിച്ചത് വെറും ആറ് മോഡലുകൾ

സ്കോഡയുടെ മുൻനിര സെഡാനായ സൂപ്പർബും കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പന രേഖപ്പെടുത്തി. 2018-19 കാലയയളവിൽ വിറ്റ 1,430 യൂണിറ്റുകളിൽ നിന്ന് 1,522 യൂണിറ്റുകൾ ഇത്തവണ സ്വന്തമാക്കി. 74 ശതമാനം വിൽപ്പന വർധനയോടെ ടൊയോട്ട കാമ്രി 709 യൂണിറ്റുകൾ രേഖപ്പെടുത്തി.

More from DriveSpark

Article Published On: Saturday, April 11, 2020, 16:25 [IST]
English summary
Only six models Register Positive Growth In 2019-20 financial year. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X