ഒറ്റ ക്ലിക്കില്‍ വാഹനം വീട്ടിലെത്തും; ഓണ്‍ലൈന്‍ സംവിധാനവുമായി ബിഎംഡബ്ല്യു
ലോക്ക്ഡൗണ്‍ കാലത്തും വില്‍പ്പന മുന്നോട്ട് കൊണ്ടുപോകാനുള്ള തത്രപ്പാടിലാണ് വാഹന നിര്‍മ്മാതാക്കള്‍. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഡീലര്‍ഷിപ്പുകളും പ്ലാന്റുകളും നിര്‍മ്മാതാക്കള്‍ അടച്ചിട്ടിരിക്കുകയാണ്.

എല്ലാ മേഖലയിലെയും പോലെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് മറികടക്കുകയാണ് നിലവിലെ ലക്ഷ്യവും. വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഎംഡബ്ല്യു.

വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ വഴി ഇതിനുള്ള സൗകര്യമാണ് കമ്പനി ഇപ്പോള്‍ നല്‍കുന്നത്. കമ്പനി വെബ്‌സൈറ്റില്‍ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
MOST READ: ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ആദ്യം അവര്‍ ആഗ്രഹിക്കുന്ന കാര്‍ / മോഡല്‍ തെരഞ്ഞെക്കാം. ഇതില്‍ കാര്‍ സംബന്ധിച്ച വിവരങ്ങള്‍ എല്ലാം തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വില, നിറം, വകഭേദം, എഞ്ചിന്‍, അലോയി, ആക്‌സസറികള്‍, ഇഎംഐ ഓപ്ഷന്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാം.

ശേഷം വെബ്സൈറ്റ് ബിഎംഡബ്ല്യുവിന്റെ ഓണ്‍ലൈന്‍ ഷോപ്പിലേക്ക് റീഡയറക്ടുചെയ്യും. ഉപഭോക്താവിനെ കൂടുതല്‍ സഹായിക്കുന്നതിന് ഇവിടെ ഏറ്റവും അടുത്തുള്ള ഡീലറെ തിരഞ്ഞെടുക്കാന്‍ അവസരം ഉണ്ട്. വാഹനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും ഇഎംഐ ഓപ്ഷനുകള്‍ക്കും ഡീലര്‍ഷിപ്പ് സഹായിക്കും.

മറ്റ് പ്രക്രീയകള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷം, വാഹനം കൈമാറുന്നതിന് മുമ്പ് സ്റ്റിയറിങ്ങും ഗിയര്‍ലിവറും ഡാഷ്ബോര്‍ഡും ഡോര്‍ ഹാന്‍ഡിലുകളും ഗ്രാബ് റെയ്ലുകളും തുടങ്ങി എല്ലാ സ്ഥലങ്ങളെല്ലാം കമ്പനി അണുവിമുക്തമാക്കുകയും ചെയ്യുന്നു.

ഇതിന് ശേഷം വാഹനം നിങ്ങളുടെ വീട്ടുപടിക്കല്‍ കമ്പനി എത്തികയും ചെയ്യുന്നു. ഇവിടെ വെച്ച് ഉപഭോക്താവിന് വാഹനത്തിന്റെ രേഖകള്‍ കൈമാറുകയും ചെയ്യും. ഇത് വ്യക്തമാക്കുന്നതിനായി ഒരു വീഡിയോയും കമ്പനി ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
MOST READ: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

നേരത്തെ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും 'ക്ലിക്ക് ടു ബൈ' എന്നൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. നേരത്തെ തന്നെ ഈ പദ്ധതി ഡല്‍ഹിയിലെ ചില ഡീലര്‍ഷിപ്പുകളില്‍ കമ്പനി ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കി ഈ പദ്ധതി വ്യാപിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

ഉപയോക്താക്കളുടെ താത്പര്യമനുസരിച്ച് ഇഷ്ടമുള്ള ഹ്യുണ്ടായി വാഹനങ്ങള്‍ അതിവേഗം തിരഞ്ഞെടുക്കുന്നതിനാണ് ക്ലിക്ക് ടു ബൈ സംവിധാനം ഒരുക്കുന്നതെന്ന് ഹ്യുണ്ടായി ഇന്ത്യ സിഇഒ എസ്.എസ് കിം അറിയിച്ചു.
MOST READ: കിക്ക്‌സ്, മാഗ്‌നൈറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസാന്‍
കൂടുതല്‍ പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് ഷോറൂമുകളില്‍ എത്താന്‍ കഴിയാത്ത വ്യക്തികള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ വാഹനത്തിന്റെ വിവരങ്ങള്‍ ലഭ്യമാകും. ഇതില്‍നിന്ന് ഇഷ്ടമോഡല്‍, വകഭേദം തുടങ്ങിയവ തിരഞ്ഞെടുക്കാം.

വാഹനത്തിന് ലഭിക്കുന്ന ഓഫറുകള്‍, ലോണ്‍ സൗകര്യം എന്നിവ സൈറ്റില്‍ തന്നെ നല്‍കിയിട്ടുണ്ടാകും. വാഹനം വാങ്ങുന്നതിനുള്ള നടപടി പൂര്‍ത്തിയായാല്‍ കാര്‍ വീട്ടിലെത്തിച്ച് നല്‍കുകയും ചെയ്യും.


Click it and Unblock the Notifications








