കിക്ക്‌സ്, മാഗ്‌നൈറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസാന്‍

2020-ല്‍ രാജ്യത്ത് ഒരു പുതിയ സബ് -4 മീറ്റര്‍ എസ്‌യുവി അവതരിപ്പിക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ ഇതിനോടകം തന്നെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തി കഴിഞ്ഞു.

കിക്ക്‌സ്, മാഗ്‌നെറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസ്സാന്‍

ഈ ശ്രേണിയില്‍ ആവശ്യക്കാര്‍ ഏറെ എന്ന് മനസ്സിലാക്കിയതോടെയാണ് പുത്തന്‍ വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്. മാഗ്‌നൈറ്റ് എന്നാണ് പുതിയ വാഹനത്തിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. ഈ ശ്രേണിയില്‍ നേരത്തെ കിക്ക്‌സിനെ അവതരിപ്പിച്ചെങ്കിലും കാര്യമായ വില്‍പ്പന വാഹനത്തിന് ലഭിച്ചില്ല.

കിക്ക്‌സ്, മാഗ്‌നെറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസ്സാന്‍

എതിരാളികള്‍ പുതിയ ഫീച്ചറുകളും, പുതിയ ഡിസൈനിലും ശ്രേണിയില്‍ കളം നിറഞ്ഞതോടെ കിക്ക്‌സിന്റെ പ്രഭാവം ഇടിഞ്ഞുവെന്നാണ് കണക്ക്. ഇതോടെയാണ് പുതിയ വാഹനത്തെ അവതരിപ്പിച്ച് കളം മാറ്റി ചവിട്ടാണ് ഇപ്പോള്‍ നിസ്സാന്‍ മുതിരുന്നത്.

MOST READ: ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

കിക്ക്‌സ്, മാഗ്‌നെറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസ്സാന്‍

വിപണിയില്‍ എത്തിയാല്‍ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍, മാരുതി വിറ്റാര ബ്രെസ, എന്നിവരാകും വാഹനത്തിന്റെ മുഖ്യഎതിരാളികള്‍. മാഗ്‌നൈറ്റ് മെയ് മാസത്തോടെ വിപണിയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചു.

കിക്ക്‌സ്, മാഗ്‌നെറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസ്സാന്‍

എന്നാല്‍ കിക്ക്‌സിനെ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇതിന് ഇടയിലാണ് ഇരുമോഡലുകളുടെയും മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നിസ്സാന്‍ വെളിപ്പെടുത്തിരിക്കുന്നത്.

MOST READ: 20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

കിക്ക്‌സ്, മാഗ്‌നെറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസ്സാന്‍

മിക്ക നിര്‍മ്മാതാക്കളും ഇപ്പോള്‍ ടര്‍ബോ പതിപ്പുകളെ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഇതിന് ഇന്ന് വിപണിയില്‍ ആവശ്യക്കാര്‍ കൂടിവരുകയും ചെയ്യുണ്ട്. ഇരുമോഡലുകളുടെയും ടര്‍ബോ പതിപ്പിനെ വിപണില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കിക്ക്‌സ്, മാഗ്‌നെറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസ്സാന്‍

1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിനാകും കിക്ക്‌സില്‍ ഇടംപിടിക്കുക. 2020 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച് ഡസ്റ്ററില്‍ കണ്ട അതേ എഞ്ചിന്‍ തന്നെയാണിതെന്നും കമ്പനി വെളിപ്പെടുത്തി.

MOST READ: ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; തിരിച്ചെത്തിക്കാന്‍ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

കിക്ക്‌സ്, മാഗ്‌നെറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസ്സാന്‍

ഈ എഞ്ചിന്‍ 156 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരമായിട്ടാകും ഈ എഞ്ചിന്‍ വാഹനത്തില്‍ ഇടംപിടിക്കുക. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം സിവിടി യൂണിറ്റും ഓപ്ഷണലായി ലഭിച്ചേക്കും.

കിക്ക്‌സ്, മാഗ്‌നെറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസ്സാന്‍

പുതിയ എഞ്ചിന്‍ ലഭിക്കുന്നതോടെ കിക്ക്‌സ് അതിന്റെ ശ്രേണിയിലെ കരുത്ത് കൂടിയ മോഡലാകുമെന്നും കമ്പനി അവകാശപ്പെടുന്നു. മാഗ്‌നൈറ്റിനെ മെയ് മാസത്തില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ ഇത് മാറ്റുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

MOST READ: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

കിക്ക്‌സ്, മാഗ്‌നെറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസ്സാന്‍

റെനോ ട്രൈബര്‍ എംപിവിക്ക് അടിസ്ഥാനമൊരുക്കുന്ന CMF-A+ പ്ലാറ്റ്ഫോമിലാണ് മാഗ്നെറ്റിന്റെയും നിര്‍മ്മാണം. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാകും വാഹനത്തിന്റെ കരുത്ത്.

കിക്ക്‌സ്, മാഗ്‌നെറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസ്സാന്‍

ഇത് പരമാവധി 99 bhp കരുത്തും 160 Nm torque ഉം സൃഷ്ടിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം സിവിടി ഓട്ടോമാറ്റിക് യൂണിറ്റും ഓപ്ഷണലായി ലഭിച്ചേക്കും.

കിക്ക്‌സ്, മാഗ്‌നെറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസ്സാന്‍

നേരത്തെ തന്നെ വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. കിക്ക്സിനോട് സാമ്യമുള്ള ഡിസൈനായിരിക്കും ഈ വാഹനത്തിനും. നിലവില്‍ ഈ ശ്രേണിയില്‍ നിരത്തിലുള്ള മോഡലുകളോട് കിടപിടിക്കുന്ന ഡിസൈന്‍ സൗന്ദര്യവും ഫീച്ചര്‍ നിരയും വാഹനത്തില്‍ ഉണ്ടാകും.

കിക്ക്‌സ്, മാഗ്‌നെറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസ്സാന്‍

നിസ്സാന്‍ ഇന്റലിജന്റ് മൊബിലിറ്റിയുടെ ഭാഗമായി ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍, ഈ വാഹനത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

More from DriveSpark

Article Published On: Friday, April 10, 2020, 14:06 [IST]
English summary
Nissan Magnite and Kicks Turbo Launching Soon in India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X