20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവി വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ദിനം പ്രതി വര്‍ധിച്ച് വരുകയാണ്. ഇത് മനസ്സിലാക്കിയതുകൊണ്ടാകണം ഈ ശ്രേണിയിലേക്ക് നിര്‍മ്മാതാക്കള്‍ പുതിയ വാഹനങ്ങളെ അവതരിപ്പിക്കുന്നതും.

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

ഈ വര്‍ഷവും വരും വര്‍ഷങ്ങളിലുമായി നിരവധി മോഡലുകളാണ് ഏഴ് സീറ്റര്‍ എസ്‌യുവി പകിട്ടോടെ വിപണിയില്‍ എത്തുന്നത്. ഇത്തരത്തില്‍ വിപണിയില്‍ എത്തുന്ന 20 ലക്ഷം രൂപ വിലയില്‍ താഴെയുള്ള ഏതാനും മോഡലുകളെ പരിചയപ്പെടാം.

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

എംജി ഹെക്ടര്‍ പ്ലസ്

2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹന നിര്‍മാതാക്കളായ എംജി, ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ചത്. ഈ വര്‍ഷം തന്നെ വാഹനം വിപണിയില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

20 ലക്ഷം രൂപയില്‍ താഴെയാകും വിപണിയില്‍ വാഹനത്തിന്റെ വില. വിപണിയില്‍ എത്തിയാല്‍ മഹീന്ദ്ര XUV500, വിപണിയില്‍ എത്താനിരിക്കുന്ന ടാറ്റ ഗ്രാവിറ്റാസ് എന്നിവരാകും മോഡലിന്റെ എതിരാളികള്‍.

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

നിലവില്‍ വിപണിയിലുള്ള ഹെക്ടറിനെ അടിസ്ഥാനമാക്കിയാണ് ഹെക്ടര്‍ പ്ലസ് ഒരുങ്ങുന്നത്. വാഹനത്തിന് മൂന്നാം നിര കിട്ടിയതൊഴിച്ചാല്‍ രൂപത്തിലും ഭാവത്തിലും നിലവിലെ ഹെക്ടര്‍ തന്നെയാണ് പുതിയ മോഡലും. പുറംമോടിയിലെ ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ ഹെക്ടര്‍ പ്ലസിന് പുതുമ നല്‍കും.

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

ഹെക്ടറില്‍ കണ്ടിരിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനവും നിരത്തുകളില്‍ എത്തുക. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നിവയായിരിക്കും ഗിയര്‍ബോക്സ്.

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

ടാറ്റ ഗ്രാവിറ്റാസ്

ടാറ്റയില്‍ നിന്നും ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തിനിരിക്കുന്ന ആറ് സീറ്റര്‍ എസ്‌യുവിയാണ് ഗ്രാവിറ്റാസ്. അഞ്ച് സീറ്റര്‍ ഹാരിയറിന്റെ വിപുലീകൃത പതിപ്പാണ് പുതിയ ആറ് സീറ്റര്‍ ഗ്രാവിറ്റാസ്.

Most Read: കൊവിഡ്-19; രോഗികളെ കൊണ്ടുപോകുന്നതിനായി ബസ് പരിഷ്കരിച്ച് ഇന്ത്യൻ സൈന്യം

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

നിലവിലുള്ള അഞ്ച് സീറ്റര്‍ മോഡലുകളുടെ അതേ ഒമേഗ (ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഗ്രാവിറ്റാസും വിപണിയില്‍ എത്തുന്നത്.

Most Read: ഉത്പാദനത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാണിജ്യ വാഹനമായി ഫോക്സ്‍വാഗൺ ട്രാൻസ്പോർട്ടർ

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന 2019 ജനീവ മോട്ടോര്‍ ഷോയിലാണ് ബസാര്‍ഡ് എന്ന പേരില്‍ ഗ്രാവിറ്റാസ് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബിഎസ് VI നിലവാരത്തിലുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ക്രയോടെക് 70 ഡീസല്‍ എഞ്ചിനാണ് ഗ്രാവിറ്റാസ് എസ്‌യുവിക്ക് കരുത്തേകുന്നത്.

Most Read: കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഫേസ് ഷീല്‍ഡുമായി മഹീന്ദ്ര

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

ഈ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം ഉ്തപാദിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. ഹ്യുണ്ടായിയില്‍ നിന്ന് ലഭ്യമാക്കുന്ന ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി നല്‍കും.

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

ഹ്യുണ്ടായി ക്രെറ്റ 7 സീറ്റര്‍

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും ഈ ശ്രേണിയിലേക്ക് വാഹനത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ക്രെറ്റയുടെ സെവന്‍ സീറ്റര്‍ പതിപ്പിനെയാകും ഈ ശ്രേണിയിലേക്ക് കമ്പനി അവതരിപ്പിക്കുക.

Image Source - Palisade Owners Club

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. 2021 -ഓടെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നാണ് സൂചന. അഞ്ച് സീറ്റര്‍ ക്രെറ്റയെ വെച്ച് നോക്കുമ്പോള്‍ പുതിയ വാഹനത്തിന് 20 mm വീല്‍ബേസും, 30 mm നീളവും കൂടുതല്‍ ഉണ്ടാകും.

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും അഞ്ച് സീറ്റര്‍ ക്രെറ്റയിലെ അതേ എഞ്ചിന്‍ തന്നെയാകും ഈ വാഹനത്തിലും ഇടംപിടിക്കുക. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ എത്തും.

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

മഹീന്ദ്ര സ്‌കോര്‍പിയോ

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലാണ് സ്‌കോര്‍പിയോ. എന്നാല്‍ ഈ വര്‍ഷം വാഹനം വിപണിയില്‍ എത്തില്ലെന്ന് മഹീന്ദ്രയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ പവന്‍ ഗോയങ്ക് തന്നെ വെളിപ്പെടുത്തി.

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

അടുത്ത വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസത്തോടു കൂടി എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ഇടംപിടിക്കും. അടിമുടി മാറ്റങ്ങളോടെയാകും 2020 സ്‌കോര്‍പിയോ എത്തുക. ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയെ ഒരു ഗ്ലോബല്‍ ബ്രാന്‍ഡാക്കി മാറ്റിയ വാഹനം കൂടിയാണിത്.

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

മഹീന്ദ്ര XUV500

ഈ ശ്രേണിയിലേക്ക് മഹീന്ദ്ര നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന മറ്റൊരു മോഡലാണ് XUV500. ഈ മോഡലിന്റെ ബിഎസ് VI പതിപ്പ് ഉടന്‍ വിപണിയിലേക്ക് എത്തുമെങ്കിലും പുതുതലമുറ അടുത്ത വര്‍ഷം മാത്രമേ വിപണയിലേക്ക് എത്തുകയുള്ളുവെന്നാണ് സൂചന.

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കയിലെ ടെക്നിക്കല്‍ സെന്ററായ പിനിന്‍ഫറീന ഡിസൈന്‍ ഹൗസില്‍ നിന്നുള്ള ഇന്‍പുട്ടുകള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ രൂപകല്‍പ്പന. 2011 -ലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് ഡീസല്‍, 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

ഡീസല്‍ എഞ്ചിന്‍ 180 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കും. പെട്രോള്‍ എഞ്ചിന്‍ 190 bhp കരുത്തും 380 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ആയിരിക്കും ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
English summary
Upcoming 7-Seater SUVs Under Rs 20 Lakhs. Read in Malayalam.
Story first published: Tuesday, March 31, 2020, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X