Just In
- 8 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 10 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 11 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 12 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഫേസ് ഷീല്‍ഡുമായി മഹീന്ദ്ര
കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ് രാജ്യം മുഴുവനും. വിവിധ സഹായങ്ങളുമായി നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. വിവിധ സഹായ ഹസ്തവുമായി മഹീന്ദ്ര നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പുതിയ ഫേസ് ഷീല്‍ഡുമായി മഹീന്ദ്ര രംഗത്തെത്തുന്നത്. പുത്തന്‍ ഫേസ് ഷീല്‍ഡിന്റെ ചിത്രവും, ഇതുസംബന്ധിച്ച വാര്‍ത്തയും കമ്പനി മാനേജിങ് ഡയറക്ടര്‍ പവന് ഗോയങ്ക് തന്നെ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയില്‍ നിന്നാണു മഹീന്ദ്ര ഈ മുഖാവരണത്തിന്റെ രൂപകല്‍പ്പന സ്വന്തമാക്കിയതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. തിങ്കളാഴ്ച തന്നെ ഇത്തരത്തിലുള്ള 500 ഫേസ് ഷീല്‍ഡ് നിര്‍മിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.
ഘട്ടം ഘട്ടമായി ഇവയുടെ ഉല്‍പ്പാദനം ഗണ്യമായി ഉയര്‍ത്താനാകും. മുംബൈയ്ക്കടുത്ത് കാന്‍ഡിവ്ലിയില്‍ മഹീന്ദ്രയ്ക്കായി യന്ത്രഘടകങ്ങള്‍ സപ്ലൈ ചെയ്യുന്ന കമ്പനിയാവും ഈ മുഖാവരണം നിര്‍മിക്കുക. കൊറോണ വൈറസിനെതിരെ പേരാടാന്‍ വെന്റിലേറ്റര്‍ വികസിപ്പിക്കാനുള്ള നടപടികളും മഹീന്ദ്ര നേരത്തെ ആരംഭിച്ചിരുന്നു.
ലോക്ക്ഡൗണിന്റെ ഭാഗമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്ന വാഹന നിര്‍മാണ ശാലകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ഒരുക്കമാണെന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിക്കുകയും 48 മണിക്കൂറിനുള്ളില്‍ ഇതിന്റെ മതൃക കമ്പനി പുറത്തുവിടുകയും ചെയ്തിരുന്നു.
രോഗികള്‍ക്ക് അടിസ്ഥാന ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മഹീന്ദ്ര ഹോളിഡേ റിസോര്‍ട്ടുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഈ അടിയന്തിര സാഹചര്യത്തില്‍ തന്റെ കമ്പനിയിലെ പ്രൊജക്ട് ടീം സര്‍ക്കാരിനെയും സൈന്യത്തേയും സഹായിക്കാന്‍ സന്നദ്ധമാണെന്നും അദ്ദേഹം ഉറപ്പു നല്കി.
മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ കന്‍ഡിവാലി, ഇഗാത്പുരി എന്നീ പ്ലാന്റുകളിലെ ജീവനക്കാര്‍ 48 മണിക്കൂര്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വെന്റിലേറ്ററിന്റെ മാതൃക തയാറാക്കിയിരിക്കുന്നത്.
Most Read: തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ
സര്‍വ്വീസ് സെന്ററുകളും ഡീലര്‍ഷിപ്പുകളും അടച്ചിട്ടിരിക്കുകയാണെങ്കിലും ഉപഭോക്താക്കള്‍ 24 മണിക്കൂര്‍ സേവനവും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. ഇതിനായി മഹീന്ദ്രയുടെ വിത്ത് യു ഹമേശാ എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ സേവനം ഉറപ്പാക്കും.
Most Read: കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ
വാഹനത്തെ സംബന്ധിച്ചുള്ള ആശങ്കകളും മറ്റും ഇതുവഴി പങ്കുവയ്ക്കാമെന്നും കമ്പനി അറിയിച്ചു. ഇതിനുപുറമെ, മഹീന്ദ്രയുടെ ട്വിറ്റര്‍, ഫെയ്സ്ബുക്ക്, ഇമെയിലിലൂടെയും ഉപയോക്താക്കള്‍ക്ക് മഹീന്ദ്രയിലെ ജീവനക്കാരുമായി ആശയ വിനിമയത്തിനുള്ള അവസരം കമ്പനി ഒരുക്കിയിട്ടുണ്ട്.
Most Read: കൊവിഡ്-19; വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്കി ടാറ്റ
നേരത്തെ ടാറ്റയും ഇത്തരം പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു. ഉപഭോക്തക്കള്‍ക്ക് തങ്ങളുടെ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സര്‍വീസും ജൂലൈ 31 വരെ നീട്ടിയിട്ടിയതായിട്ടാണ് കമ്പനി അറിയിച്ചത്.