ഗ്രാന്‍ഡ് i10 നിയോസ് സിഎന്‍ജി അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.62 ലക്ഷം രൂപ
ഗ്രാന്‍ഡ് i10 നിയോസ് ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ഹ്യുണ്ടായി. 6.62 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

മാഗ്ന, സ്‌പോര്‍ട്‌സ് എന്നീ രണ്ട് വകഭേതങ്ങളില്‍ മാത്രമാണ് സിഎന്‍ജി പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്. മാഗ്‌ന വകഭേദത്തിന് 6.62 ലക്ഷം രൂപയും സ്പോര്‍ട്സ് വകഭേദത്തിന് 7.16 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഗ്രാന്റഡ് i10 നിയോസ് സിഎന്‍ജിയിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ എഞ്ചിന്‍ 6,000 rpm -ല്‍ 68 bhp കരുത്തും 4,000 rpm -ല്‍ 95 Nm torque ഉം ഉത്പാദിപ്പിക്കും.
MOST READ: പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

അഞ്ച് സ്പീഡ് മാനുവല്‍ ആയിരിക്കും ഗിയര്‍ബോക്സ്. എഎംടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭ്യമല്ലെന്നും കമ്പനി അറിയിച്ചു. ഇന്ധനക്ഷമത സംബന്ധിച്ച് വിവരങ്ങള്‍ ഔദ്യോഗികമായ പുറത്തുവന്നിട്ടില്ലെങ്കിലും മികച്ച മൈലേജ് ലഭിക്കുമെന്നാണ് സൂചന.

നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ പെട്രോള്‍ മാനുവലില്‍ 20.7 കിലോമീറ്ററും, പെട്രോള്‍ എഎംടി ഓപ്ഷനില്‍ 20.5 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
MOST READ: ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

ഡീസല്‍ മാനുവല്‍, എഎംടി എന്നിവയ്ക്ക് യഥാക്രമം 26.2 കിലോമീറ്റര്‍, 28.4 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എറ, മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്ത എന്നീ നാല് വകഭേതങ്ങളിലാണ് ഗ്രാന്‍ഡ് i10 -ന്റെ മൂന്നാം തറമുറ ലഭ്യമാവുന്നത്.

എന്നാല്‍ സിഎന്‍ജി പതിപ്പില്‍ മാഗ്ന, സ്‌പോര്‍ട്‌സ് എന്നീ രണ്ട് വകഭേതങ്ങള്‍ മാത്രമേ ലഭ്യമാവുകയുള്ളു. പ്രൊജക്ട ഹെഡ്‌ലാമ്പുകള്‍, റിയര്‍ പാര്‍ക്കിങ് ക്യാമറ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകള്‍, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വോയ്സ് റെക്കഗ്‌നിഷന്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 5.2 ഇഞ്ച് ഡിജിറ്റല്‍ എംഐഡി എന്നിവ സിഎന്‍ജി പതിപ്പിന്റെയും സവിശേഷതകളാണ്.
MOST READ: മൂന്ന് മാസത്തിനുള്ളിൽ 3000 യൂണിറ്റ് വിൽപ്പന നേടി കിയ കാർണിവൽ

ഡ്രൈവര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് ഉള്ള സ്മാര്‍ട്ട്കീ, കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, ക്രമീകരിക്കാവുന്ന റിയര്‍ ഹെഡ്റെസ്റ്റുകള്‍, റിയര്‍ വൈപ്പര്‍, ബൂട്ടിലെ ലഗേജ് ലാമ്പ്, എന്നീ ഫിച്ചറുകള്‍ സിഎന്‍ജി പതിപ്പില്‍ ലഭ്യമാകില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അതേസമയം മറ്റ് ഫീച്ചറുകളിലോ, ഡിസൈനിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഗ്രാന്‍ഡ് i10 നിയോസിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.
MOST READ: സാമൂഹിക അകലം പ്രോത്സാഹിപ്പിക്കാൻ ലോഗോകൾ പുനർരൂപകൽപ്പന ചെയ്ത് നിർമ്മാതാക്കൾ

82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 75 bhp കരുത്തും 190 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഗ്രാന്‍ഡ് i10 നിയോസിന്റെ കരുത്ത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്.

4.99 ലക്ഷം രൂപ മുതല്‍ 7.99 ലക്ഷം രൂപ വരെയാണ് പുതിയ വാഹനത്തിന്റെ ഏക്സ്ഷോറും വില. ആഗോളതലത്തില്‍ ഗ്രാന്‍ഡ് i10-ന്റെ മൂന്നാം തലമുറ മോഡലും ഇന്ത്യയില്‍ രണ്ടാം തലമുറ മോഡലുമാണ്.

പഴയ ഗ്രാന്‍ഡ് i10 മോഡലില്‍ നിന്നും നിരവധി മാറ്റങ്ങങ്ങളോടെയാണ് പുതിയ നിയോസ് പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള കാസ്‌കാഡ് ഗ്രില്‍, വ്യത്യസ്തമായ ഡേ ടൈം റണ്ണിങ് ലാമ്പ്, പ്രൊജക്ട ഹെഡ്‌ലാമ്പ്, ക്രോം ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍സ്, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവയാണ് പുറംമോഡിയിലെ സവിശേഷതകള്‍.

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഡാഷ്‌ബോര്‍ഡും പുതുക്കിപ്പണിതിട്ടുണ്ട്. ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തെ സവിശേഷതകളാണ്.

അതോടൊപ്പം എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക്ക് ബ്രേക്ക്ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ അടങ്ങുന്ന സുരക്ഷാ ക്രമീകരണങ്ങളും നിയോസില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








