പടിയിറങ്ങിയ ഏവിയേറ്ററിന് പകരമായി പുത്തൻ സ്‌കൂട്ടറിനെ പുറത്തിറക്കാൻ ഹോണ്ട

ഹോണ്ട ഇന്ത്യ അതിന്റെ പ്രീമിയം 110 സിസി സ്‌കൂട്ടറായ ഏവിയേറ്ററിനെ അടുത്തിടെ വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വാഹനത്തെ പരിഷ്ക്കരിക്കേണ്ടതില്ല എന്ന കമ്പനിയുടെ തീരുമാനമാണ് ഇതിനുപിന്നിൽ.

പടിയിറങ്ങിയ ഏവിയേറ്ററിന് പകരമായി പുത്തൻ സ്‌കൂട്ടറിനെ പുറത്തിറക്കാൻ ഹോണ്ട

നിലവിൽ ആക്‌ടിവ, ആക്‌ടിവ 125, ഡിയോ എന്നിവ മാത്രമാണ് കർശനമായ ബിഎസ്-VI മാനദണ്ഡങ്ങൾക്കനുസൃതമായി പരിഷ്ക്കരിച്ച ഹോണ്ട സ്‌കൂട്ടറുകൾ. ഒരേ എഞ്ചിൻ യൂണിറ്റാണ് ഇവയെല്ലാം‌ പങ്കിട്ടിരുന്നതെങ്കിലും ഏവിയേറ്റർ‌ വർഷങ്ങളായി വിപണിയിൽ എത്തുന്ന മോഡൽ കൂടയായിരുന്നു. സ്റ്റാൻഡേർഡ് ആക്‌ടിവയ്‌ക്ക് മുകളിലാണ് ഇത് സ്ഥാനം പിടിച്ചിരുന്നത്.

പടിയിറങ്ങിയ ഏവിയേറ്ററിന് പകരമായി പുത്തൻ സ്‌കൂട്ടറിനെ പുറത്തിറക്കാൻ ഹോണ്ട

അലോയ് വീലുകൾ, ടെലിസ്കോപ്പിക് ഫോർക്ക്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് തുടങ്ങിയ സവിശേഷതകളായിരുന്നു സ്‌കൂട്ടറിന്റെ ജനപ്രിയമാക്കിയതും. തുടക്കത്തിൽ ഏവിയേറ്ററിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നെങ്കിലും അത് ആക്‌ടിവയുടെ നിഴലിൽ മങ്ങിപോവുകയായിരുന്നു.

MOST READ: CB ഹോര്‍ണറ്റ്, എക്‌സ്‌ബ്ലേഡ്, CBR250R മോഡലുകളെയും നീക്കം ചെയ്ത് ഹോണ്ട

പടിയിറങ്ങിയ ഏവിയേറ്ററിന് പകരമായി പുത്തൻ സ്‌കൂട്ടറിനെ പുറത്തിറക്കാൻ ഹോണ്ട

എന്നാൽ ഏവിയേറ്ററിന്റെ പിൻമാറ്റം 110 സിസി സ്‌കൂട്ടർ ശ്രേണിയിൽ ഒരു ശൂന്യത സൃഷ്ടിക്കുന്നു. അതിനാൽ ഈ സ്ഥാനത്ത് ഒരു പുതിയ ഉൽ‌പ്പന്നവുമായി എത്താനാണ് ഹോണ്ട ശ്രമിക്കുന്നത്. ആക‌്‌ടിവ 6G, ഡിയോ, ആക‌്‌ടിവ 125 എന്നിവ പോലുള്ള ഒന്നിലധികം ഉൽ‌പ്പന്നങ്ങൾ‌ ഇതിനകം ഒരുങ്ങിയിരിക്കുന്ന ഹോണ്ടയുടെ സ്‌കൂട്ടർ‌ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ മോഡലും എത്തുകയെന്ന് ഏതാണ്ട് ഉറപ്പാണ്.

പടിയിറങ്ങിയ ഏവിയേറ്ററിന് പകരമായി പുത്തൻ സ്‌കൂട്ടറിനെ പുറത്തിറക്കാൻ ഹോണ്ട

എഞ്ചിൻ‌ ആക‌്‌ടിവയ്‌ക്ക് സമാനമായ ട്യൂണിലായിരിക്കാം. ഒരുപക്ഷേ എഞ്ചിൻ കരുത്തിൽ നേരിയ വർധനവുണ്ടാകാനും സാധ്യതയുണ്ട്. എന്നിരുന്നാലും ഒരു പ്രീമിയം ഓഫറിംഗ് ആയതിനാൽ അലോയ് വീലുകൾ, ഡിസ്‌ക് ബ്രേക്ക്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും പുത്തൻ മോഡലിൽ ഉൾപ്പെടും. ‌

MOST READ: ബജാജ്-കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയിലേക്ക്

പടിയിറങ്ങിയ ഏവിയേറ്ററിന് പകരമായി പുത്തൻ സ്‌കൂട്ടറിനെ പുറത്തിറക്കാൻ ഹോണ്ട

ഈ സവിശേഷതകൾ ആക്ടിവ 6G-യിൽ ഇല്ലെന്നതാണ് പുതിയ സ്‌കൂട്ടറിനെ വിപണിയിൽ വേറിട്ടു നിർത്തുക. ഹോണ്ട അതിന്റെ പ്രീമിയം 110 സിസി ഓഫറിനായി ഇവ സംരക്ഷിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. അതായത് പുതിയ ഉൽ‌പ്പന്നത്തിന്റെ വിലയും സ്ഥാനവും ഹോണ്ട ആക്റ്റിവ 6G-യേക്കാൾ ഉയർന്നതായിരിക്കും. മാത്രമല്ല 125 സിസി സ്കൂട്ടർ വിഭാഗത്തിൽ വീണുപോവാതിരിക്കാൻ ഹോണ്ട എങ്ങനെ കൈകാര്യം ചെയ്യും എന്നത് കാത്തിരുന്നു കാണണം.

പടിയിറങ്ങിയ ഏവിയേറ്ററിന് പകരമായി പുത്തൻ സ്‌കൂട്ടറിനെ പുറത്തിറക്കാൻ ഹോണ്ട

ആക്റ്റിവ 6G-ക്ക് സുസുക്കി ആക്‌സസ് 125 മോഡലിന് അടുത്താണ് വില. പുതിയ മോഡലിന് യഥാർത്ഥത്തിൽ ഏവിയേറ്റർ എന്ന് പേരിടുമോ എന്നത് ഇപ്പോൾ വ്യക്തമല്ല. വിപണിയിൽ ഒരു പുത്തൻ ആവേശം സൃഷ്ടിക്കാൻ ഹോണ്ട ഒരു പുതിയ ബ്രാൻഡ് നാമം ഉപയോഗിച്ചേക്കുമെന്ന് വിശ്വസിക്കുന്നു.

MOST READ: ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

പടിയിറങ്ങിയ ഏവിയേറ്ററിന് പകരമായി പുത്തൻ സ്‌കൂട്ടറിനെ പുറത്തിറക്കാൻ ഹോണ്ട

നിലവിലുണ്ടായിരുന്ന ഏവിയേറ്ററിൽ 109.19 സിസി 4-സ്ട്രോക്ക് എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്‌കൂട്ടറിന് കരുത്തേകിയിരുന്നത്. ഈ യൂണിറ്റ് പരമാവധി 7,000 rpm -ല്‍ 8 bhp കരുത്തും 5,500 rpm-ല്‍ 8.9 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു.

പടിയിറങ്ങിയ ഏവിയേറ്ററിന് പകരമായി പുത്തൻ സ്‌കൂട്ടറിനെ പുറത്തിറക്കാൻ ഹോണ്ട

ഏവിയേറ്ററിന് പുറമെ നവി, ക്ലിഖ്, ആക്ടിവ i സ്‌കൂട്ടറുകളെ വിപണിയില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് നേരത്തെ തന്നെ ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട വെളിപ്പെടുത്തിയിരുന്നു.

Most Read Articles

Malayalam
English summary
Honda planning to replace Aviator with a new scooter. Read in Malayalam
Story first published: Tuesday, April 14, 2020, 17:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X