CB ഹോര്‍ണറ്റ്, എക്‌സ്‌ബ്ലേഡ്, CBR250R മോഡലുകളെയും നീക്കം ചെയ്ത് ഹോണ്ട

ഏവിയേറ്റര്‍, ഗ്രാസിയ, നവി, ക്ലിഖ്, ആക്ടിവ i മോഡലുകള്‍ക്ക് പിന്നാലെ നിരവധി മോഡലുകളെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട.

CB ഹോര്‍ണറ്റ്, എക്‌സ്‌ബ്ലേഡ്, CBR25R മോഡലുകളെയും നീക്കം ചെയ്ത് ഹോണ്ട

ഈ മാസത്തിന്റെ തുടക്കത്തിലാണ് രാജ്യത്ത് ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നത്. ഇത് പ്രാബല്യത്തില്‍ വന്നതോടെ തങ്ങളുടെ ചില മോഡലുകള്‍ പരിഷ്‌കരിക്കുകയും അതെ സമയം ചില മോഡലുകള്‍ പിന്‍വലിക്കുകയും ചെയ്യുമെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

CB ഹോര്‍ണറ്റ്, എക്‌സ്‌ബ്ലേഡ്, CBR25R മോഡലുകളെയും നീക്കം ചെയ്ത് ഹോണ്ട

ബിഎസ് VI പ്രാബല്യത്തില്‍ വന്ന് രണ്ട് ആഴ്ച പിന്നിടുമ്പോള്‍ ഹോണ്ട എട്ടോളം മോഡലുകളുടെ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. ബിഎസ് VI മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പരിഷ്‌കരിക്കാത്ത മോഡലുകളുടെ വിവരങ്ങളാണ് വെബ്‌സൈറ്റില്‍ നിന്നും കമ്പനി നീക്കം ചെയ്തിരിക്കുന്നത്.

MOST READ: സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

CB ഹോര്‍ണറ്റ്, എക്‌സ്‌ബ്ലേഡ്, CBR25R മോഡലുകളെയും നീക്കം ചെയ്ത് ഹോണ്ട

അതേസമയം ഈ മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ചോ എന്ന കാര്യത്തില്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

CB ഹോര്‍ണറ്റ്, എക്‌സ്‌ബ്ലേഡ്, CBR25R മോഡലുകളെയും നീക്കം ചെയ്ത് ഹോണ്ട

വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിന് ശേഷം പരിഷ്‌കരിച്ച് പതിപ്പുകളെ ഈ സ്ഥാനത്ത് തിരിച്ച് എത്തിച്ചേക്കുമെന്നും സൂചനകളുണ്ട്.

MOST READ: മാരുതിയുടെ സിഎൻജി മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് അവതരിപ്പിക്കാൻ ടൊയോട്ട

CB ഹോര്‍ണറ്റ്, എക്‌സ്‌ബ്ലേഡ്, CBR25R മോഡലുകളെയും നീക്കം ചെയ്ത് ഹോണ്ട

നവി, ക്ലിഖ്, ആക്ടിവ i മോഡലുകളെ നേരത്തെ തന്നെ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഏവിയേറ്റര്‍, ഗ്രാസിയ മോഡലുകളെയും കമ്പനി പിന്‍വലിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ CB ഹോര്‍ണറ്റ്, എക്‌സ്‌ബ്ലേഡ് , CBR250R മോഡലുകളെയും നീക്കം ചെയ്തിരിക്കുന്നത്.

CB ഹോര്‍ണറ്റ്, എക്‌സ്‌ബ്ലേഡ്, CBR25R മോഡലുകളെയും നീക്കം ചെയ്ത് ഹോണ്ട

അതേസമയം ഈ മോഡലുകളുടെയെല്ലാം ബിഎസ് VI പതിപ്പുകളെയെല്ലാം ഉടന്‍ തന്നെ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹോര്‍ണറ്റ് 160 R ബിഎസ് VI പതിപ്പ് ഉടന്‍ വിപണിയില്‍ എത്തും. നിരയില്‍ നിന്നുള്ള ജനപ്രീയ മോഡല്‍കൂടിയാണിത്.

MOST READ: ഫീച്ചറുകളാൽ സമ്പന്നം, അറിയാം ഹോണ്ട സിറ്റി ZX മോഡലിനെ കുറിച്ച്

CB ഹോര്‍ണറ്റ്, എക്‌സ്‌ബ്ലേഡ്, CBR25R മോഡലുകളെയും നീക്കം ചെയ്ത് ഹോണ്ട

പ്രതിമാസ വില്‍പ്പനയില്‍ മികച്ച വില്‍പ്പന കാഴ്ചവെയ്ക്കുന്ന മോഡല്‍കൂടിയാണിത്. ഇതിനോടകം തന്നെ തങ്ങളുടെ നിരയിലെ നിരവധി മോഡലുകളെ നവീകരിച്ച് വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

CB ഹോര്‍ണറ്റ്, എക്‌സ്‌ബ്ലേഡ്, CBR25R മോഡലുകളെയും നീക്കം ചെയ്ത് ഹോണ്ട

യുണീക്കോണ്‍, CB ഷൈന്‍, SP 125 ബൈക്കുകളാണ് ഇതിനോടകം ബിഎസ് VI കരുത്തില്‍ എത്തിയിരിക്കുന്ന മോഡലുകള്‍. CB ഹോര്‍ണറ്റ് 160R ഉടന്‍ തന്നെ ഈ ശ്രേണിയില്‍ ഇടംപിടിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 162 സിസി എഞ്ചിനാകും ഈ ബൈക്കിന് കരുത്ത് പകരുന്നത്.

MOST READ: ഗ്രാന്‍ഡ് i10 നിയോസ് സിഎന്‍ജി അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.62 ലക്ഷം രൂപ

CB ഹോര്‍ണറ്റ്, എക്‌സ്‌ബ്ലേഡ്, CBR25R മോഡലുകളെയും നീക്കം ചെയ്ത് ഹോണ്ട

162 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിന്‍ 13 bhp കരുത്തും 14 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. എന്നിരുന്നാലും, രാജ്യത്ത് നിലവിലെ കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം ബൈക്കിനെ അവതരിപ്പിക്കുന്നത് വൈകിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Most Read Articles

Malayalam
English summary
Honda CB Hornet, Xblade, CBR250R removed from official website. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X