ഫീച്ചറുകളാൽ സമ്പന്നം, അറിയാം ഹോണ്ട സിറ്റി ZX മോഡലിനെ കുറിച്ച്

ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയ കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ വാഹന വിപണി ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. വിൽപ്പനയും ഉത്പാദനവും തടസപ്പെട്ടിരിക്കുന്നതിനു പിന്നാലെ നിരവധി പുതിയ മോഡലുകളുടെ അവതരണവും മാറ്റി വെക്കാൻ കമ്പനികൾ നിർബന്ധിതരായി.

ഫീച്ചറുകളാൽ സമ്പന്നം, അറിയാം ഹോണ്ട സിറ്റി ZX മോഡലിനെ കുറിച്ച്

അതിലെ പ്രധാന മോഡലാണ് അഞ്ചാംതലമുറ ഹോണ്ട സിറ്റി. 2020 മോഡലിനെ മാർച്ച് 16-ന് ഇന്ത്യയിൽ അവതരിപ്പിക്കാനായിരുന്നു ജാപ്പനീസ് ബ്രാൻഡിന്റെ പദ്ധതി. V, VX, ZX എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാകും സിറ്റി വിപണിയിൽ ഇടംപിടിക്കുക. ഇപ്പോൾ ഉയർന്ന മോഡലായ ZX പതിപ്പിന്റെ ചില സവിശേഷതകൾ ഓട്ടോകാർ പുറത്തുവിട്ടിട്ടുണ്ട്.

ഫീച്ചറുകളാൽ സമ്പന്നം, അറിയാം ഹോണ്ട സിറ്റി ZX മോഡലിനെ കുറിച്ച്

സുരക്ഷാ ഉപകരണങ്ങളിലേക്ക് നോക്കിയാൽ സിറ്റി ZX-ന് എൽഇഡി ഹെ‌ഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലൈറ്റുകൾ, ആറ് എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവ ലഭിക്കും. കുറഞ്ഞ ടയർ-പ്രഷർ മുന്നറിയിപ്പ് സംവിധാനവും പിന്നിലെ മധ്യ യാത്രക്കാർക്കായി ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകളും സിറ്റിയിൽ ഇടംപിടിക്കുന്ന പുതിയ ഫീച്ചറുകളാണ്.

MOST READ: ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

ഫീച്ചറുകളാൽ സമ്പന്നം, അറിയാം ഹോണ്ട സിറ്റി ZX മോഡലിനെ കുറിച്ച്

അതോടൊപ്പം ഒരു റിവേഴ്‌സ് ക്യാമറയും പാക്കേജിന്റെ ഭാഗമാകും. കൂടാതെ സിവിക്കിൽ കാണുന്നതുപോലെ ഹോണ്ടയുടെ ലെയ്ൻ വാച്ച് ക്യാമറയും സിറ്റി ZX-ൽ അവതരിപ്പിക്കും. സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതയിൽ ഇടത് വിംഗ് മിററിൽ ഒരു ക്യാമറ ഉൾപ്പെടും. അത് സെന്റർ സ്ക്രീനിലേക്ക് ഫീഡ് റിലേ ചെയ്യാൻ സഹായിക്കും.

ഫീച്ചറുകളാൽ സമ്പന്നം, അറിയാം ഹോണ്ട സിറ്റി ZX മോഡലിനെ കുറിച്ച്

ഒരു പുത്തൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും 2020ല ഹോണ്ട സിറ്റിയുടെ ആകർഷണങ്ങളിൽ ഒന്നാണ്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സംവിധാനമാണ് സിറ്റി ZX മോഡലിന്റെ മറ്റൊരു സവിശേഷത. ഇത് അലക്‌സാ റിമോട്ട് വാഗ്‌ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറും ഈ മോഡലായിരിക്കും.

MOST READ: കഴിഞ്ഞ വർഷം വിൽപനയിൽ വളർച്ച കൈവരിച്ചത് വെറും ആറ് മോഡലുകൾ

ഫീച്ചറുകളാൽ സമ്പന്നം, അറിയാം ഹോണ്ട സിറ്റി ZX മോഡലിനെ കുറിച്ച്

ഹോണ്ട അതിന്റെ ആപ്ലിക്കേഷൻ അധിഷ്ഠിത കണക്റ്റിവിറ്റി സാങ്കേതികവിദ്യയായ ഹോണ്ട കണക്റ്റും പ്രീമിയം സെഡാനിൽ അവതരിപ്പിക്കും. അതിൽ ടെലിമാറ്റിക്‌സ് നിയന്ത്രണ യൂണിറ്റ് ഉണ്ടാകും. അത് കാറിന്റെ സ്റ്റാറ്റസ് വിശദാംശങ്ങൾ വിദൂരമായി പങ്കിടാൻ സഹായിക്കുന്നു.

ഫീച്ചറുകളാൽ സമ്പന്നം, അറിയാം ഹോണ്ട സിറ്റി ZX മോഡലിനെ കുറിച്ച്

അതേസമയം അടുത്തിടെ മുഖംമിനുക്കി വിപണിയിൽ എത്തിയ ഹ്യുണ്ടായി വേർണയിൽ ലഭ്യമാകുന്ന പൂർണ ഡിജിറ്റൽ ഡയലുകൾ 2020 ഹോണ്ട സിറ്റിയിൽ ഇടംപിടിച്ചിട്ടില്ല. പകരം ഇൻസ്ട്രുമെന്റേഷനിൽ 7.0 ഇഞ്ച് HD ഡിസ്പ്ലേയുള്ള പൂർണ കളർ എംഐഡി ഉള്ള ഒരു അനലോഗ് സ്പീഡോമീറ്ററും ടാക്കോമീറ്ററും ഉൾപ്പെടും.

MOST READ: ഒറ്റ ക്ലിക്കില്‍ വാഹനം വീട്ടിലെത്തും; ഓണ്‍ലൈന്‍ സംവിധാനവുമായി ബിഎംഡബ്ല്യു

ഫീച്ചറുകളാൽ സമ്പന്നം, അറിയാം ഹോണ്ട സിറ്റി ZX മോഡലിനെ കുറിച്ച്

നിസാൻ ജിടി-ആർ പോലുള്ള സൂപ്പർകാറുകളിലുള്ള ജി-മീറ്റർ സവിശേഷത ഒരു പ്രധാന ഉൾപ്പെടുത്തലായിരിക്കും. ഓഡിയോ സിസ്റ്റത്തിനും ക്രൂയിസ് നിയന്ത്രണത്തിനുമായി സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങളും ഉണ്ടാകും. പക്ഷേ ക്ലൈമറ്റ് കൺട്രോൾ സംവിധാനത്തിനായി റോട്ടറി നോബുകളിലേക്ക് മാറുന്നതാണ് ഒരു വലിയ മാറ്റം.

ഫീച്ചറുകളാൽ സമ്പന്നം, അറിയാം ഹോണ്ട സിറ്റി ZX മോഡലിനെ കുറിച്ച്

നിലവിലെ സിറ്റിയുടെ ZX വകഭേദത്തെ പോലെ ലെതർ സീറ്റുകളും പവർഡ് സൺറൂഫും പുതിയ ആവർത്തനത്തിലും ഓഫർ ചെയ്യും. എന്നാൽ പുതിയ സിറ്റി ZX-ന് ഡാഷ്‌ബോർഡിനായി പാഡ് ചെയ്ത മെറ്റീരിയലുകളും ലഭിക്കും. വലിപ്പത്തിൽ മുൻ തലമുറ മോഡലുകളേക്കാൾ കേമനായിരിക്കും 2020 സിറ്റി.

MOST READ: ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും

ഫീച്ചറുകളാൽ സമ്പന്നം, അറിയാം ഹോണ്ട സിറ്റി ZX മോഡലിനെ കുറിച്ച്

ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം ഹോണ്ട സിറ്റി വിൽപ്പനയ്‌ക്കെത്തും. 2020 മോഡലിൽ ഒരു ഡീസൽ ഓട്ടോമാറ്റിക് വകഭേദത്തെ പരിചയപ്പെടുത്താനും സാധ്യതയുണ്ട്. അത് എഞ്ചിനെ സിവിടി ഗിയർബോക്‌സുമായി ജോടിയാക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
fifth-gen Honda City ZX features leaked ahead of launch. Read in Malayalam
Story first published: Monday, April 13, 2020, 11:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X