ബിഎസ് VI ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി വിപണിയില്‍; വില 5.84 ലക്ഷം രൂപ

ഗ്രാന്‍ഡ് i10 നിയോസിന്റെ സിഎന്‍ജി പതിപ്പിനെ കഴിഞ്ഞ ദിവസമാണ് ഹ്യുണ്ടായി വിപണിയില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സാന്‍ട്രോയുടെ ബിഎസ് VI സിഎന്‍ജി പതിപ്പിനെയും കമ്പനി അവരിപ്പിച്ചത്.

ബിഎസ് VI ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി വിപണിയില്‍; വില 5.84 ലക്ഷം രൂപ

5.84 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. സ്പോര്‍ട്സ്, മാഗ്ന എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 1.1 ലിറ്റര്‍ എഞ്ചിനാണ് ബിഎസ് VI -ലേക്ക് കമ്പനി നവീകരിച്ചത്.

ബിഎസ് VI ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി വിപണിയില്‍; വില 5.84 ലക്ഷം രൂപ

ഈ എഞ്ചിന്‍ 69 bhp കരുത്തും 99 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. അതേസമയം വാഹനത്തിന്റെ മറ്റ് ഫീച്ചറുകളിലോ ഡിസൈനിലോ കമ്പനി കൈകടത്തിയിട്ടില്ല.

MOST READ: കൈകൊടുക്കല്‍ വേണ്ട! ലോഗോയും തിരുത്തി ഹ്യുണ്ടായി

ബിഎസ് VI ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി വിപണിയില്‍; വില 5.84 ലക്ഷം രൂപ

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ എസി വെന്റ്, റിയര്‍ ക്യാമറ, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, കീലെസ് എന്‍ട്രി തുടങ്ങിയ സംവിധാനങ്ങള്‍ സിഎന്‍ജി മോഡലിലും ഇടംപിടിച്ചിട്ടുണ്ട്.

ബിഎസ് VI ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി വിപണിയില്‍; വില 5.84 ലക്ഷം രൂപ

20-ാം വാര്‍ഷികാഘോഷ വേളയിലാണ് അടിമുടി മാറ്റത്തോടെ പുത്തന്‍ സാന്‍ട്രോയെ ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിക്കുന്നത്. ഫാമിലി കാര്‍ എന്ന വിശേഷണത്തോടെയാണ് മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണി നോട്ടമിട്ട് ഹ്യുണ്ടായി; i20 അരങ്ങേറ്റം വൈകും

ബിഎസ് VI ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി വിപണിയില്‍; വില 5.84 ലക്ഷം രൂപ

ഹ്യുണ്ടായിയുടെ ആദ്യ ഓട്ടോമാറ്റിക് കാര്‍ എന്ന വിശേഷണം കൂടി സാന്‍ട്രോയ്ക്കുണ്ട്. ഡിലൈറ്റ്, എറ, മാഗ്‌ന, സ്‌പോര്‍ട്ട്‌സ്, ആസ്റ്റ എന്നീ അഞ്ച് വകഭേദങ്ങളിലാണ് സാന്‍ട്രോ വിപണിയില്‍ എത്തുന്നത്. മോഡേണ്‍ സ്‌റ്റൈലിഷ് ടോള്‍ ബോയ് ഡിസൈനിലുള്ള പുതിയ മോഡലിന് പഴയ മോഡലിനെക്കാള്‍ നീളവും വീതിയും കൂടുതലുണ്ട്.

ബിഎസ് VI ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി വിപണിയില്‍; വില 5.84 ലക്ഷം രൂപ

വിപണിയില്‍ എത്തിയപ്പോള്‍ മികച്ച് ജനപ്രീതി നേടിയെടുക്കാന്‍ വാഹനത്തിനായെങ്കിലും പിന്നിടുള്ള വില്‍പ്പനയില്‍ കാര്യമായ പുരോഗതി സൃഷ്ടിക്കാനും വാഹനത്തിന് സാധിച്ചില്ല. ശ്രേണിയിലെ പ്രധാന എതിരാളിയായ മാരുതി വാഗണ്‍ആര്‍ മുഖംമിനുക്കി എത്തിയതോടെ സാന്‍ട്രോയുടെ വില്‍പ്പനയില്‍ ഗണ്യമായ ഇടിവ് ആണ് ഉണ്ടായത്.

MOST READ: കൊവിഡ് ദുരിതാശ്വാസത്തിനായി 911 സ്പീഡ്സ്റ്റർ ലേലം ചെയ്യാനൊരുങ്ങി പോർഷ

ബിഎസ് VI ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി വിപണിയില്‍; വില 5.84 ലക്ഷം രൂപ

അധികം വൈകാതെ തന്നെ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കും. 1.1 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും സാന്‍ട്രോയ്ക്ക് കരുത്ത് നല്‍കും.

ബിഎസ് VI ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി വിപണിയില്‍; വില 5.84 ലക്ഷം രൂപ

ഈ എഞ്ചിന്‍ 68 bhp കരുത്തും 101 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ ലഭ്യമാണ്.

MOST READ: ടിഗോർ ഫെയ്‌സ്‌ലിഫ്റ്റിനെ അടുത്തറിയാൻ പുതിയ വീഡിയോയുമായി ടാറ്റ

ബിഎസ് VI ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി വിപണിയില്‍; വില 5.84 ലക്ഷം രൂപ

20.3 കിലോമീറ്ററാണ് സാന്‍ട്രോയുടെ എഎംടി, മാനുവല്‍ മോഡലുകളില്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഇന്ത്യന്‍ വിപണിയില്‍ റെനോ ക്വിഡ്, മാരുതി വാഗണ്‍ ആര്‍, ടാറ്റ ടിയാഗൊ എന്നിവരാണ് ഹ്യുണ്ടായി സാന്‍ട്രോയുടെ എതിരാളികള്‍.

Most Read Articles

Malayalam
English summary
BS6 Hyundai Santro CNG Launched, Prices Start At Rs 5.84 lakh. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X