പ്രീമിയം ഹാച്ച്ബാക്ക് ശ്രേണി നോട്ടമിട്ട് ഹ്യുണ്ടായി; i20 അരങ്ങേറ്റം വൈകും

അടുത്തിടെയാണ് പ്രീമിയം സെഡാന്‍ ശ്രേണിയിലേക്ക് വെര്‍ണയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. ഇനി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്കുള്ള i20 -യുടെ വരവാണ് വാഹനലോകം പ്രതീക്ഷിച്ചിരിക്കുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണി നോട്ടമിട്ട് ഹ്യുണ്ടായി; i20 അരങ്ങേറ്റം വൈകും

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2020 ജൂണ്‍ മാസത്തോടെ വാഹനം വിപണിയില്‍ എത്തുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ലഭിക്കുന്ന പുതിയ സൂചനകള്‍ പ്രകാരം 2020 സെപ്റ്റംബർ മാസത്തോടെ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളു.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണി നോട്ടമിട്ട് ഹ്യുണ്ടായി; i20 അരങ്ങേറ്റം വൈകും

മൂന്നാം തലമുറയിലേക്കാണ് i20 കടക്കുന്നത്. അടിമുടി പരിഷ്‌ക്കരണങ്ങളുമായി എത്തുന്ന മോഡലിന്റെ ഔദ്യോഗിക വോക്ക്എറൗണ്ട് വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ജനീവ മോട്ടോര്‍ഷോയില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറായിരുന്നെങ്കിലും കൊറോണ വ്യാപനത്തെ തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണി നോട്ടമിട്ട് ഹ്യുണ്ടായി; i20 അരങ്ങേറ്റം വൈകും

മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് i20 മൂന്നാം തലമുറ വിപണിയിലേക്ക് എത്തുന്നത്. സ്പോര്‍ട്ടി ഡിസൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, വിന്‍ഡോയിലൂടെ നീളുന്ന ക്രോം റണ്ണിങ്ങ് സ്ട്രിപ്പ് എന്നിവ മൂന്നാം തലമുറയുടെ സവിശേഷതകളാണ്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണി നോട്ടമിട്ട് ഹ്യുണ്ടായി; i20 അരങ്ങേറ്റം വൈകും

പുതിയ കാസ്‌കേഡിംഗ് ഗ്രില്‍, വലിയ എയര്‍ഡാം, മെലിഞ്ഞ പുത്തന്‍ ഹെഡ്ലാമ്പുകള്‍ നല്‍കിയാണ് മുന്‍വശത്തെ മനോഹരമാക്കിരിക്കുന്നത്. പുതിയ ടെയില്‍ ലാമ്പുകള്‍ ബൂട്ട്-ലിഡിന്റെ നീളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈറ്റ് ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണി നോട്ടമിട്ട് ഹ്യുണ്ടായി; i20 അരങ്ങേറ്റം വൈകും

ഇത് കാറിനെ കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു. ഡ്യുവല്‍ ടോണിലുള്ള അലോയി വീലുകളാണ് വശങ്ങളെ മനോഹരമാക്കുന്നത്. C-പില്ലറിലെ ക്രോം ഘടകങ്ങളും വശങ്ങളെ മനോഹരമാക്കും.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണി നോട്ടമിട്ട് ഹ്യുണ്ടായി; i20 അരങ്ങേറ്റം വൈകും

പുതിയ ഡിസൈനിലുള്ള ഡാഷ്ബോര്‍ഡാണ് അകത്തളത്തെ മനോഹരമാക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി രണ്ട് 10.25 ഇഞ്ച് ഡിസ്പ്ലേകളും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണി നോട്ടമിട്ട് ഹ്യുണ്ടായി; i20 അരങ്ങേറ്റം വൈകും

സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ക്രൂയിസ് കണ്‍ട്രോള്‍, ഓപ്ഷണല്‍ പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, ആംബിയന്റ് ലൈറ്റിങ് മറ്റ് നിരവധി സവിശേഷതകള്‍ എന്നിവയ്ക്കായി കമ്പനിയുടെ ഏറ്റവും പുതിയ ബ്ലൂലിങ്ക് കണക്റ്റുചെയ്ത കാര്‍ സാങ്കേതികവിദ്യ വരാനിരിക്കുന്ന ഹ്യുണ്ടായി i20 അവതരിപ്പിക്കും.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണി നോട്ടമിട്ട് ഹ്യുണ്ടായി; i20 അരങ്ങേറ്റം വൈകും

കൂട്ടിയിടി നിരീക്ഷണ സംവിധാനമുള്ള കമ്പനിയുടെ സ്മാര്‍ട്ട്‌സെന്‍സ് ഡ്രൈവിങ് അസിസ്റ്റ് സിസ്റ്റം ഉള്‍പ്പെടെ നിരവധി സുരക്ഷാ സവിശേഷതകളാണ് മൂന്നാം തലമുറ i20-യില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണി നോട്ടമിട്ട് ഹ്യുണ്ടായി; i20 അരങ്ങേറ്റം വൈകും

കൂടാതെ, എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്ഥിരത പ്രോഗ്രാം എന്നിവയും സുരക്ഷാ ഫീച്ചറുകളായി കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാം തലമുറ i20 -യില്‍ കൂടുതല്‍ എന്‍ജിന്‍ ഓപ്ഷന്‍ ഒരുങ്ങുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണി നോട്ടമിട്ട് ഹ്യുണ്ടായി; i20 അരങ്ങേറ്റം വൈകും

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, നിയോസില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകളായിരിക്കും വാഹനത്തില്‍ ഒരുങ്ങുക.

6 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ വില പ്രതീക്ഷിക്കാം. മാരുതി ബലേനോ, ടാറ്റ ആള്‍ട്രേസ്, ടൊയോട്ട ഗ്ലാന്‍സ്, ഹോണ്ട ജാസ് തുടങ്ങിയവരാണ് i20 -യുടെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Upcoming New Hyundai i20 Launch Pushed to September. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X