ടിഗോർ ഫെയ്‌സ്‌ലിഫ്റ്റിനെ അടുത്തറിയാൻ പുതിയ വീഡിയോയുമായി ടാറ്റ

പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഇന്ത്യൻ കാർ നിർമാതാക്കളായ ടാറ്റ മോട്ടോർസ് ഈ വർഷം തുടക്കത്തിൽ തങ്ങളുടെ മോഡലുകൾ എല്ലാം പരിഷ്ക്കരിച്ചു. എഞ്ചിൻ നവീകരണത്തിനു പുറമെ ഫെയ്‌സ്‌ലിഫ്റ്റിങും മോഡലുകൾക്ക് ലഭിച്ചു.

ടിഗോർ ഫെയ്‌സ്‌ലിഫ്റ്റിനെ അടുത്തറിയാൻ പുതിയ വീഡിയോയുമായി ടാറ്റ

കോംപാക്‌ട് സെഡാൻ ശ്രേണിയിലെ ടാറ്റയുടെ പ്രധാന മോഡലാണ് ടിഗോർ. ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ച കാറിനെ അടുത്തറിയാൻ ഒരു വീഡിയോ കമ്പനി പുറത്തിറക്കി. വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉപഭോക്താക്കളിൽ എത്തിച്ച്ഇതിലൂടെ വിപണി മെച്ചപ്പെടുത്തുകയാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.

ടിഗോർ ഫെയ്‌സ്‌ലിഫ്റ്റിനെ അടുത്തറിയാൻ പുതിയ വീഡിയോയുമായി ടാറ്റ

കാറിന്റെ പുറംഭാഗം പ്രദർശിപ്പിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. മുന്നിലെ ഗ്ലോസ് ബ്ലാക്ക് ഗ്രിൽ അതിൽ ചേർത്തിരിക്കുന്ന ട്രൈ ആരോ ഇൻസേർട്ടുകൾ എന്നിവ ഇതിൽ എടുത്തുകാണിക്കുന്നു. തുടർന്ന് കൂപ്പെ ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന പിൻഭാഗത്തേക്ക് വീഡിയോ നീങ്ങുന്നു.

MOST READ: സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം

ടിഗോർ ഫെയ്‌സ്‌ലിഫ്റ്റിനെ അടുത്തറിയാൻ പുതിയ വീഡിയോയുമായി ടാറ്റ

പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ക്ലിയർ ലെൻസ് എൽഇഡി സ്പ്ലിറ്റ് ടെയിൽ ലൈറ്റ് യൂണിറ്റുകളും ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്‌ത ഹെഡ്‌ലാമ്പും കാറിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. പിന്നിലെ ഷാർക്ക് ഫിൻ ആന്റിനയും പിൻ ഗ്ലാസിന് മുകളിലുള്ള സ്‌പോയ്‌ലറും ടിഗോറിന് പ്രീമിയം ലുക്കാണ് സമ്മാനിക്കുന്നത്.

ടിഗോർ ഫെയ്‌സ്‌ലിഫ്റ്റിനെ അടുത്തറിയാൻ പുതിയ വീഡിയോയുമായി ടാറ്റ

ഫെയ്‌സ്‌ലിഫ്റ്റഡ് ടിഗോർ പുനർ‌രൂപകൽപ്പന ചെയ്‌ത ഫ്രണ്ട് ബമ്പറും അവതരിപ്പിക്കുന്നു. കൂടാതെ ഫോഗ് ലാമ്പുകൾക്ക് അടുത്തായി എൽ‌ഇഡി ഡി‌ആർ‌എല്ലുകളും ഇടംപിടിച്ചിരിക്കുന്നു. ഡയമണ്ട് കട്ട് അലോയ് വീലുകൾ ഇതിന് പ്രീമിയം അനുഭവം നൽകുന്നു. മൊത്തത്തിൽ 2020 ടാറ്റാ ടിഗോർ ഈ ചെറിയ മാറ്റങ്ങളോടെ പുറത്തു നിന്ന് കൂടുതൽ പ്രീമിയം കാറായി മാറുന്നു.

MOST READ: ചരിത്രത്തിലേക്ക് മിത്സുബിഷി, ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നതായി സൂചന

ടിഗോർ ഫെയ്‌സ്‌ലിഫ്റ്റിനെ അടുത്തറിയാൻ പുതിയ വീഡിയോയുമായി ടാറ്റ

അകത്തളത്തും ടാറ്റ മോട്ടോർസ് മികച്ച അനുഭവം നിലനിർത്താൻ ശ്രമിച്ചു. ആപ്പിൾ കാർപ്ലേയെയും ആൻഡ്രോയിഡ് ഓട്ടോയെയും പിന്തുണയ്‌ക്കുന്ന മധ്യഭാഗത്തുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഡാഷ്‌ബോർഡിന്റെ ലേഔട്ടിന് സമാനമായി തുടരുന്നു.

ടിഗോർ ഫെയ്‌സ്‌ലിഫ്റ്റിനെ അടുത്തറിയാൻ പുതിയ വീഡിയോയുമായി ടാറ്റ

മനോഹരമായി തോന്നുന്ന ഗ്രേ ടോൺ കളറിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ഇതിന് ഒരു ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, ട്രൈ-ആരോ ഡിസൈൻ ഇൻസേർട്ടുകൾ ഉള്ള സീറ്റുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്, എസി വെന്റുകളിൽ ബോഡി കളർ ഇൻസേർട്ടുകൾ തുടങ്ങിയവ ലഭിക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും

ടിഗോർ ഫെയ്‌സ്‌ലിഫ്റ്റിനെ അടുത്തറിയാൻ പുതിയ വീഡിയോയുമായി ടാറ്റ

അകത്തെ പ്രധാന മാറ്റങ്ങളിലൊന്നാണ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. എല്ലാ പ്രധാന വിവരങ്ങളും പ്രദർശിപ്പിക്കുന്ന ഒരു പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ടിഗോർ ഇപ്പോൾ വാഗ്‌ദാനം ചെയ്യുന്നത്.

ടിഗോർ ഫെയ്‌സ്‌ലിഫ്റ്റിനെ അടുത്തറിയാൻ പുതിയ വീഡിയോയുമായി ടാറ്റ

ബിഎസ്-VI കംപ്ലയിന്റ് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മാത്രമേ ലഭ്യമാകൂ ടിഗോർ സെഡാനിൽ ലഭ്യമാകൂ. ബിഎസ്-IV പതിപ്പിനൊപ്പം ലഭ്യമായ ഡീസൽ എഞ്ചിൻ കമ്പനി നിർത്തലാക്കി. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഉപയോഗിച്ച് ഫെയ്‌സ്‌ലിഫ്റ്റ് ടിഗോർ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

ടിഗോർ ഫെയ്‌സ്‌ലിഫ്റ്റിനെ അടുത്തറിയാൻ പുതിയ വീഡിയോയുമായി ടാറ്റ

5.75 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന കോംപാക്‌ട് സെഡാനാണ് ടാറ്റ ടിഗോർ എന്നത് ശ്രദ്ധേയമാണ്. മാരുതി ഡിസയർ, ഹോണ്ട അമേസ്, അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായി ഓറ എന്നിവയാണ് കാറിന്റെ പ്രധാന എതിരാളികൾ. ശക്തമായി നിർമ്മിച്ച ടിഗോറിന് സവിശേഷമായ നോച്ച്ബാക്ക് ബോഡി സ്റ്റൈലും ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Tata Tigor Facelift Official video out. Read in Malayalam
Story first published: Tuesday, April 14, 2020, 18:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X