സൺറൂഫും 360 ഡിഗ്രി ക്യാമറയും വരെ? ടാറ്റയുടെ കുട്ടി ഇവി മാറുന്നു; ഫേസ്‌ലിഫ്റ്റ് പരീക്ഷണയോട്ടം തകൃതി

ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകളില്‍ ഒന്നായ ടാറ്റ ടിയാഗോ ഇവിയുടെ ( Tata Tiago.ev) പുത്തന്‍ ഫേസ്ലിഫ്റ്റ് പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നു. നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ഏറ്റവും പുതിയ സ്‌പൈ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. നിലവില്‍ വില്‍പ്പനക്കെത്തുന്ന മോഡലില്‍ നിന്നും വ്യത്യസ്തമായ ഒട്ടേറെ ഡിസൈന്‍ മാറ്റങ്ങള്‍ മുഖംമിനുക്കിയെത്തുന്ന പതിപ്പില്‍ പ്രകടമാണ്. വാഹനത്തിന്റെ മുന്‍ഭാഗം വലിയ രീതിയില്‍ മറച്ചുവെച്ചായിരുന്നു ടെസ്റ്റിംഗ് എങ്കിലും എക്‌സ്റ്റീരിയറിലെ മാറ്റങ്ങള്‍ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കും. പുതിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, പരിഷ്‌കരിച്ച ഫ്രണ്ട് ബമ്പര്‍, ബ്ലാങ്ക്ഡ് ഓഫ് ഡിസൈനിലുള്ള പുതിയ ഗ്രില്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍.

എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ (ഡിആര്‍എല്‍) ഹെഡ്ലാമ്പ് യൂണിറ്റിന്റെ മുകള്‍ ഭാഗത്തായാണ് നല്‍കിയിരിക്കുന്നത്. ്‌ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ നിലവിലുള്ള മോഡലില്‍ നിന്നും വ്യത്യസ്തമായി ഗ്രില്ലില്‍ നിന്നും അല്‍പ്പം മാറിയാണ് സ്ഥാപിച്ചിരിക്കുന്നത്. ടാറ്റ ടിയാഗോ ഫേസ്‌ലിഫ്്റ്റ് ടെസ്റ്റ് മ്യൂളിന്റെ വീലുകളും മറച്ച നിലയിലാണ്. പരിഷ്‌കരിച്ച ഡിസൈനിലുള്ള വീലുകളും പുത്തന്‍ മോഡലില്‍ കാണുമെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

tata tiago ev facelift spy pics

ടിയാഗോ ഇവി ഫേസ്ലിഫ്റ്റിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം സണ്‍റൂഫിന്റെ കൂട്ടിച്ചേര്‍ക്കലാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങിനെ സംഭവിച്ചാല്‍ ഇലക്ട്രിക് ഹാച്ച്ബാക്ക് സെഗ്മെന്റില്‍ തന്നെ ആദ്യമായി സണ്‍റൂഫ് ലഭിക്കുന്ന മോഡല്‍ ആയി ടിയാഗോ ഇവി ഫേസ്‌ലിഫ്റ്റ് മാറും. ഇവി ടെസ്റ്റ് മ്യൂളിന്റെ റൂഫിലെ ഒരു സെക്ഷന്‍ ഉയര്‍ത്തിയിരിക്കുന്നതാണ് സണ്‍റൂഫിന്റെ സാന്നിധ്യത്തെ കുറിച്ചുള്ള സൂചന നല്‍കുന്നത്. ഇത് പ്രീമിയം ലുക്കിനൊപ്പം വാഹനത്തിന്റെ വിപണി മൂല്യം വര്‍ദ്ധിപ്പിക്കാന്‍ ടാറ്റയെ സഹായിക്കും.

360 ഡിഗ്രി ക്യാമറ ഉള്‍പ്പെടുത്തിയേക്കുമെന്ന്തിന്റെ സൂചനയായി വശങ്ങളിലെ ഔട്ട്‌സൈഡ് റിയര്‍വ്യൂ മിററുകളില്‍ (ORVM) ചെറിയ ക്യാമറ യൂണിറ്റുകള്‍ കാണാന്‍ സാധിക്കും. പാര്‍ക്കിംഗ് കൂടുതല്‍ സുഗമമാക്കാന്‍ ഈ സംവിധാനം സഹായിക്കും. ഫ്രണ്ട് ഫാസിയയുമായി ചേര്‍ന്ന് നില്‍ക്കുന്ന റീഫ്രഷ്ഡ് ടെയില്‍ ലാമ്പുകളും ഷാര്‍പ്പ് ലൈറ്റിംഗ് ഘടകങ്ങളുമടക്കം ചേര്‍ത്ത് കാറിന്റെ റിയര്‍ എന്‍ഡും പരിഷ്‌കരിക്കും. പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ ലാമ്പുകളും പുതിയ ബമ്പറും വാഹനത്തിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു.

വാഹനത്തിന്റെ അകത്തളത്തിലും സമഗ്രമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ഇല്ല്യുമിനേറ്റഡ് ലോഗോയോടു കൂടിയ പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ എന്നിവ പുതിയ പതിപ്പില്‍ ഉണ്ടാകും. ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എച്ച്ഡി ക്വാളിറ്റിയുള്ള റിയര്‍ വ്യൂ ക്യാമറയും അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.

പുതിയ എന്‍ട്രി ലെവല്‍ ഇവിയുടെ ബാറ്ററി കപ്പാസിറ്റിയെയും റേഞ്ചിനെയും കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ വലിയ ബാറ്ററി പായ്ക്കുകള്‍ നല്‍കുകയോ അല്ലെങ്കില്‍ സിലിണ്ട്രിക്കലിന് പകരം പ്രിസ്മാറ്റിക് സെല്ലുകളുള്ള ബാറ്ററി പായ്ക്കുകള്‍ നല്‍കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. റേഞ്ച് കൂട്ടി ടിയാഗോ ഇവിയെ സിറ്റി കാര്‍ എന്നതില്‍ നിന്നും ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടി ഉപയോഗിക്കാന്‍ പറ്റിയ മോഡലായി വിപണനം ചെയ്യാനാകും ടാറ്റയുടെ പദ്ധതി.

tata tiago ev facelift spy pics

അടുത്തിടെ പഞ്ച് ഇവി ഫേസ്‌ലിഫ്റ്റില്‍ നടപ്പാക്കിയ തന്ത്രം ടിയാഗോ ഇവിയുടെ കാര്യത്തിലും ടാറ്റ പയറ്റിക്കൂടെന്നില്ല. നിലവില്‍ 19.2kWH, 24kWh ബാറ്ററി പായ്ക്കുകളുമായി വരുന്ന ടിയാഗോ ഇവിക്ക് 223 കിലോമീറ്റര്‍ മുതല്‍ 293 കിലോമീറ്റര്‍ വരെയാണ് MIDC റേഞ്ച്. ടാറ്റയുടെ C75 സ്റ്റാന്‍ഡേര്‍ഡ് പ്രകാരം യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ടിയാഗോ ഇവിയുടെ റേഞ്ച് 168 മുതല്‍ 205 കിലോമീറ്റര്‍ വരെയാണ്.

കാറിന്റെ 75 ശതമാനം ഉടമകളും റിപ്പോര്‍ട്ട് ചെയ്ത റേഞ്ച് കണക്കുകളാണ് C75 റേഞ്ചായി ടാറ്റ പറയുന്നത്. പഞ്ച് ഇവിയെ പോലെ ടിയാഗോ ഇവിയുടെ ചാര്‍ജിംഗ് സ്പീഡും മെച്ചപ്പെടുത്തിയേക്കും. തങ്ങളുടെ മുഖമുദ്രയായ സേഫ്റ്റിയുടെ കാര്യത്തിലും ടാറ്റ വിട്ടുവീഴ്ച ചെയ്യില്ല. മെച്ചപ്പെട്ട എയര്‍ബാഗ് സംവിധാനങ്ങളും ആധുനിക സേഫ്റ്റി ഫീച്ചറുകളും പുതിയ ടിയാഗോ ഇവിയില്‍ ഉള്‍പ്പെടുത്തും.

ടാറ്റയുടെ മൊത്തം വില്‍പ്പനയില്‍ 12 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ടിയാഗോ മോഡലുകളാണ്. അതുകൊണ്ട് തന്നെ ഹാച്ച്ബാക്കിന്റെ ഫേസ്ലിഫ്റ്റ് പതിപ്പിന്റെ വിജയം കമ്പനിയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണ്.2026-ന്റെ രണ്ടാം പകുതിയേിലോ അല്ലെങ്കില്‍ 2027 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലോ പുതിയ ടിയാഗോ ഇവി ഔദ്യോഗികമായി പുറത്തിറക്കിയേക്കും. ടിയാഗോ ഇവി ഫേസ്ലിഫ്റ്റ് എത്തുന്നതോടെ എന്‍ട്രി ലെവല്‍ ഇവി വിപണിയില്‍ ടാറ്റ കൂടുതല്‍ കരുത്തരാകും.

More from DriveSpark

Article Published On: Sunday, March 1, 2026, 9:00 [IST]
English summary
Tata tiago ev facelift spotted testing upgrades features launch details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X