സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം

മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇന്ത്യയിൽ ഒരു വാഹനം വാങ്ങുമ്പോൾ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളിലൊന്നാണ് സുരക്ഷ. ഡ്രൈവർ സൈഡ് എയർബാഗ്, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം എന്നീ സുരക്ഷാ സവിശേഷതകൾ സ്റ്റാൻഡേർഡായി നൽകണമെന്ന സർക്കാരിന്റെ നിർദേശത്തിന് നന്ദി പറയാം.

സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ കാറുകളിലും മുകളിൽ സൂചിപ്പിച്ച ഫീച്ചറുകളെല്ലാം നിർബന്ധമാണിപ്പോൾ. ഇത് വാഹന കമ്പനികളെ ഒരു പടി കൂടി മുമ്പോട്ടു വെക്കാൻ പ്രേരിപ്പിക്കുകയും കാറുകളിൽ സ്റ്റാൻഡേർഡായി അല്ലെങ്കിൽ കുറഞ്ഞത് ഉയർന്ന വകഭേദങ്ങളിലെങ്കിലും അധിക സുരക്ഷാ ഉപകരണങ്ങൾ വാഗ്‌ദാനം ചെയ്യാനും നിർബന്ധിതരാക്കി.ഇതുകൂടാതെ വലിയ പ്രത്യാഘാതങ്ങളെ നേരിടാൻ വാഹന നിർമാതാക്കൾ അതത് വാഹനങ്ങളുടെ ബോഡിഷെല്ലുകളും മെച്ചപ്പെടുത്താൻ തുടങ്ങി.

സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ പരീക്ഷിച്ച പ്രകാരം നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഏഴ് സുരക്ഷിതമായ കാറുകൾ ചുവടെ പരാമർശിച്ചിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രധാനപ്പെട്ട മോട്ടോർ വാഹന സുരക്ഷാ മാനദണ്ഡങ്ങൾ സാർവത്രികമായി സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്വതന്ത്ര കാർ വിലയിരുത്തൽ പ്രോഗ്രാമാണ് NCAP.

MOST READ: ചരിത്രത്തിലേക്ക് മിത്സുബിഷി, ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നതായി സൂചന

സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം

മഹീന്ദ്ര XUV300- 5 സ്റ്റാർ

ഗ്ലോബൽ NCAP-യുടെ ആദ്യത്തെ ‘സേഫർ ചോയിസ്' പുരസ്ക്കാരം ലഭിച്ച ആദ്യത്തെ മോഡലാണ് മഹീന്ദ്ര XUV300.ഇത് ഉയർന്ന നിലവാരത്തിലുള്ള സുരക്ഷാ പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യൻ കാറുകൾക്ക് നൽകുന്ന അവർഡാണിത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സംരക്ഷണത്തിനായി 5-സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സുരക്ഷയ്ക്കായി ഫോർ സ്റ്റാറും ആണ് XUV300 സ്വന്തമാക്കിയത്.

സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം

ഏഴ് എയർബാഗുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഫ്രണ്ട്, റിയർ ഫോഗ് ലാമ്പുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ പാർക്കിംഗ് ക്യാമറ എന്നിവപോലുള്ള സുരക്ഷാ സാങ്കേതികവിദ്യകളാണ് മഹീന്ദ്ര XUV300-ൽ ഒരുക്കിയിട്ടുള്ളത്. ഇത് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഏറ്റവും സുരക്ഷിതമായ കാറാണ്.

MOST READ: ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും

സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം

2. ടാറ്റ ആൾട്രോസ്- 5 സ്റ്റാർ

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് ലഭിച്ച രണ്ടാമത്തെ ടാറ്റ കാറാണ് ആൾട്രോസ്. മുതിർന്നവരുടെ സംരക്ഷണത്തിനായി ഹാച്ച്ബാക്ക് 5-സ്റ്റാർ റേറ്റിംഗ് നേടിയപ്പോൾ കുട്ടികളുടെ സുരക്ഷയിൽ 3-സ്റ്റാർ സുരക്ഷാ റേറ്റിംഗ് മാത്രമേ നേടാനായുള്ളൂ. എന്നിരുന്നാലും ഇത് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കായി മാറാൻ ആൾ‌ട്രോസിന് സാധിച്ചു.

സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, പാർക്കിംഗ് സഹായം, ഡോറുകൾ അല്ലെങ്കിൽ ടെയിൽ‌ഗേറ്റ് തുറന്നിട്ടുണ്ടെങ്കിൽ വോയ്‌സ് അലേർട്ട് മുന്നറിയിപ്പുകൾ എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളാണ് ടാറ്റ പ്രീമിയം ഹാച്ചിൽ അവതരിപ്പിക്കുന്നത്.

MOST READ: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം

3. ടാറ്റ നെക്സോൺ - 5 സ്റ്റാർ

ആൾ‌ട്രോസിന് സമാനമായി മുതിർന്നവരുടെ സംരക്ഷണത്തിനായി നെക്സോൺ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷക്കായി ത്രീ സ്റ്റാർ റേറ്റിംഗും സ്വന്തമാക്കി. ഈ പരിശോധനയിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ഇന്ത്യയിലെ ആദ്യത്തെ കാറാണ് ഈ സബ്-4 മീറ്റർ എസ്‌യുവി എന്നത് ശ്രദ്ധേയമാണ്. അതിനുശേഷം എല്ലാ കാറുകൾക്കുമായി ഈ മാനദണ്ഡം നിലവിൽ വരികയായിരുന്നു.

സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം

4. മഹീന്ദ്ര മറാസോ- 4 സ്റ്റാർ

ഗ്ലോബൽ NCAP പരിശോധനയിൽ മുതിർന്നവർക്കുള്ള സുരക്ഷയിൽ 4-സ്റ്റാർ റേറ്റിംഗ് ലഭിച്ച ഏക ഇന്ത്യ നിർമ്മിത എം‌പിവി മഹീന്ദ്ര മറാസോയാണ്. എന്നിരുന്നാലും കുട്ടികളുടെ സുരക്ഷയിൽ 2 റേറ്റിംഗ് മാത്രമേ വാഹനത്തിന് തെളിയിക്കായൊള്ളൂ.

MOST READ: ലക്ഷ്യം ടാക്‌സി വിഭാഗം, യാരിസിന്റെ ബേസ് മോഡൽ അവതരിപ്പിക്കാൻ ടൊയോട്ട

സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയോടൂ കൂടിയ എബിഎസ്, ഡ്രൈവറുടെ സൈഡ് സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ, ഫ്രണ്ട് സീറ്റ്-ബെൽറ്റ് റിമൈൻഡർ, ഐസോഫിക്‌സ് ആങ്കറേജുകൾ എന്നിവ സ്റ്റാൻഡേർഡായി മഹീന്ദ്രയുടെ പീപ്പിൾ മൂവർ വാഗ്‌ദാനം ചെയ്യുന്നു.

സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം

5. ടാറ്റ ടിയാഗൊ / ടിഗോർ- 4 സ്റ്റാർ

ഈ വർഷം ആദ്യമാണ് ടാറ്റ മോട്ടോർസ് 2020 ടിയാഗൊ, ടിഗോർ ഫെയ്‌സ്‌ലിഫ്റ്റുകൾ പുറത്തിറക്കിയത്. തുടർന്ന് രണ്ട് കാറുകളും ഗ്ലോബൽ NCAP-യിൽ പരീക്ഷിച്ചു. മുതിർന്നവർക്കുള്ള സംരക്ഷണത്തിനായി 4-സ്റ്റാർ സുരക്ഷാ റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിനായി 3 സ്റ്റാറും ഈ മോഡലുകൾക്ക് നേടാനായി.

സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം

രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് ക്യാമറ, എബിഎസ് വിത്ത് ഇബിഡി, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ഡ്രൈവർ, പാസഞ്ചർ സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ എന്നിവയുൾപ്പെടെ മികച്ച ഇൻ-ക്ലാസ് സുരക്ഷാ ഉപകരണങ്ങൾ രണ്ട് കാറുകളിലും ലഭിക്കും.

സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം

7. മാരുതി വിറ്റാര ബ്രെസ- 4 സ്റ്റാർ

നിലവിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ മാരുതി സുസുക്കി കാറാണ് വിറ്റാര ബ്രെസ. മുതിർന്നവരുടെ സുരക്ഷയിൽ എസ്‌യുവി ശക്തമായ 4-സ്റ്റാർ റേറ്റിംഗ് നേടിയപ്പോൾ കുട്ടികളുടെ സംരക്ഷണത്തെ വെറും ടു സ്റ്റാർ മാത്രമാണ് കോംപാക്‌ട് എസ്‌യുവിക്ക് നേടാനായത്.

സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം

വിറ്റാര ബ്രെസയിലെ സുരക്ഷാ ഉപകരണങ്ങളിൽ രണ്ട് എയർബാഗുകൾ ഉണ്ട്. അതോടൊപ്പം എബിഎസ് വിത്ത് ഇബിഡി, ഡ്രൈവറുടെ സൈഡ് സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ, ഐസോഫിക്സ് ചൈൽഡ്-സീറ്റ് മൗണ്ട് എന്നിവ ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി നൽകുന്നു.

More from DriveSpark

Article Published On: Saturday, April 11, 2020, 10:28 [IST]
English summary
Top Safest Indian Cars Rated By Global NCAP. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X