മെയ് മൂന്ന് വരെ രാജ്യത്ത് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ
രാജ്യത്ത് ട്രെയിനുകള്‍ മെയ് മൂന്നാം തീയതി വരെ സര്‍വ്വീസ് നടത്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ. ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ മെയ് 3 വരെ ഉണ്ടാകില്ലെന്ന് വ്യോമയാന മന്ത്രാലയവും അറിയിച്ചു.

മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ്-19 വ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയിരിക്കുകയാണെന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിയന്ത്രണങ്ങള്‍ നീട്ടിയ കാര്യം അറിയിച്ചത്.

ലോക്ക്ഡൗണ്‍ വരും ദിവസങ്ങളില്‍ കര്‍ശനമായി തന്നെ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ കൊവിഡ് ഹോട്‌സ്‌പോട്ടുകളല്ലാത്ത പ്രദേശങ്ങള്‍ക്ക് ഏപ്രില്‍ 20-ന് ശേഷം ഇളവ് ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്.
MOST READ: കൊവിഡ്-19; രണ്ട് കോടിയുടെ ധനസഹായവുമായി ടൊയോട്ട

നേരത്തെ ഐആര്‍സിടിസി (IRCTC) ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരുന്നു. പുതിയ പ്രഖ്യാപനത്തോടെ ടിക്കറ്റ് ബുക്കിങ് റെയില്‍വെ റദ്ദാക്കുകയും ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അഡ്വാന്‍സ് ബുക്കിങ് ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് 19 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഹോട്ട് സ്‌പോട്ടുകളില്‍ അതീവ ജാഗ്രത തുടരും. അവശ്യ സേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20-ന് ശേഷം പ്രഖ്യാപിക്കും.
MOST READ: കൊവിഡ്-19; പ്രവർത്തനങ്ങൾ സാവധാനം പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യൻ വാഹന വിപണി

അതോടൊപ്പം തന്നെ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചാല്‍ പുതിയ പ്രോട്ടോകോള്‍ പ്രകാരമാണ് യാത്ര ചെയ്യേണ്ടതെന്ന വാര്‍ത്തകളും റെയില്‍വേ തള്ളിയിട്ടുണ്ട്.

യാത്രക്കാര്‍ ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പേ തന്നെ റെയില്‍വേ സ്റ്റേഷനിലെത്തിച്ചേരണം. തെര്‍മല്‍ സ്‌ക്രീനിംഗിന് ശേഷം മാത്രമേ ട്രെയിനില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നുമാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്.
MOST READ: മാറ്റങ്ങളുമായി ടൊയോട്ട ഹാരിയർ ക്രോസ്ഓവർ എസ്‌യുവി വിപണിയിൽ

എന്നാല്‍ ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും നടത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ട്രെയിന്‍ യാത്രയുടെ മാനദണ്ഡങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് അപക്വമാണ്. യാത്രക്കാരുടെ താത്പര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ഉചിതമായ തീരുമാനം കൈക്കൊള്ളും.

ഇത്തരത്തില്‍ അഭ്യൂഹങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. ട്രെയിന്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനം കൈക്കൊണ്ടാല്‍ അക്കാര്യം അറിയിക്കുന്നതാണ്- ഇന്ത്യന്‍ റെയില്‍വേ അധികൃതര്‍ പറഞ്ഞു.
MOST READ: കൊവിഡ്-19; വെന്റിലേറ്ററും ഫേസ് ഷീല്‍ഡിനും പിന്നാലെ സാനിറ്റൈസറുമായി മഹീന്ദ്ര

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തിവെച്ചിരുന്നു. ചരക്ക് വാഹനങ്ങള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. അതോടൊപ്പം കൊറോണ ചികിത്സയ്ക്ക് റെയില്‍വേയെയും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രെയിന്‍ കോച്ചുകള്‍ ഐസോലേഷന്‍ കോച്ചുകളാക്കി മാറ്റാനുള്ള പദ്ധതികളും അവസാന വഴിയിലാണ്.

നോണ്‍ എസി കോച്ചുകളായിരിക്കും ഐസോലേഷന്‍ കോച്ചുകളാക്കി രൂപമാറ്റം വരുത്തുക. ഈ കോച്ചുകളില്‍ ചെറിയ ക്യാബിനുകളായി തിരിക്കും. ഓരോ ക്യാബിനിലും ഒരു രോഗിയെ ഉള്‍ക്കൊള്ളുന്നവിധമാകും സജ്ജീകരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Click it and Unblock the Notifications








