മാറ്റങ്ങളുമായി ടൊയോട്ട ഹാരിയർ ക്രോസ്ഓവർ എസ്‌യുവി വിപണിയിൽ

ടൊയോട്ട ഹാരിയർ എസ്‌യുവിയുടെ പുതിയ തലമുറ മോഡലിനെ ജപ്പാനീസ് വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. 1990-കളുടെ അവസാനത്തിൽ ജപ്പാനിൽ അരങ്ങേറ്റം കുറിച്ച ക്രോസ്ഓവർ ‌എസ്‌യുവി അതിന്റെ നാലാംതലമുറയിലേക്കാണ് കടക്കുന്നത്.

മാറ്റങ്ങളുമായി ടൊയോട്ട ഹാരിയർ ക്രോസ്ഓവർ എസ്‌യുവി വിപണിയിൽ

ലെക്‌സസ് RX-നെ അടിസ്ഥാനമാക്കിയാണ് ഹാരിയറിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 പതിപ്പ് TNGA പ്ലാറ്റ്ഫോമിലേക്ക് പരിണാമം ചെയ്‌തതാണ് പ്രധാന മാറ്റം. അതോടൊപ്പം മറ്റ് ടൊയോട്ട കാറുകളെപോലെ ഒരു സ്‌പോർട്ടിയർ ഡിസൈനും വാഹനം അവതരിപ്പിക്കുന്നു.

മാറ്റങ്ങളുമായി ടൊയോട്ട ഹാരിയർ ക്രോസ്ഓവർ എസ്‌യുവി വിപണിയിൽ

പുതിയ ഹാരിയറിന് ഒരു കൂപ്പെ ലുക്കിംഗ് ശൈലിയാണ് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. അത് വിൻഡോ ലൈനിന്റെ പിൻവലിഞ്ഞ റിയർ വിൻ‌ഡ്‌ഷീൽഡ് ഉപയോഗിച്ച് ആകർഷകമാക്കി. വലിയ കാറായി തോന്നാൻ നീളമുള്ള ബോണറ്റ് സഹായിക്കുന്നു. മുൻവശത്ത് ഒരു വലിയ സെൻട്രൽ എയർ-ഡാം ഇടംപിടിച്ചിരിക്കുന്നു. അതിന്റെ മുകളിലും താഴെയുമുള്ള ക്രോം ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: മാരുതിയുടെ സിഎൻജി മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് അവതരിപ്പിക്കാൻ ടൊയോട്ട

മാറ്റങ്ങളുമായി ടൊയോട്ട ഹാരിയർ ക്രോസ്ഓവർ എസ്‌യുവി വിപണിയിൽ

എൽഇഡി ഹെഡ്‌ലാമ്പുകളും ഗ്രില്ലും ഇപ്പോൾ സ്ലീക്കർ യൂണിറ്റുകളാണ്. അന്താരാഷ്ട്ര വിപണികളിലെ പുതിയ കൊറോളയ്ക്ക് അനുസൃതമായി J-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ക്രോസ്ഓവർ എസ്‌യുവിയുടെ ഭംഗി വർധിപ്പിക്കുന്നു. മുൻഗാമിയെപ്പോലെ പുതിയ ഹാരിയറിന്റെ ഗ്രിൽ അടഞ്ഞിരിക്കുന്നു. കൂടാതെ ഹാരിയർ ബാഡ്‌ജിംഗ് ഇപ്പോൾ ടൊയോട്ട ലോഗോയ്ക്ക് വഴിയൊരുക്കി.

മാറ്റങ്ങളുമായി ടൊയോട്ട ഹാരിയർ ക്രോസ്ഓവർ എസ്‌യുവി വിപണിയിൽ

ബൂട്ട്-ലിഡിൽ ലൈറ്റ്-ബാർ ഉള്ള പുതിയ സ്ലിം എൽ‌ഇഡി ടെയിൽ ലാമ്പുകളും ഇടംപിടിക്കുന്നു. ടെയിൽ‌ഗേറ്റിന് മുകളിലെ സ്‌പോയിലറും ശ്രദ്ധേയമാണ്. പിന്നിലെ വിൻഡ്‌സ്ക്രീനിനും ടെയിൽ ലാമ്പുകൾക്കുമിടയിൽ രണ്ടാമത്തെ ഫോക്‌സ് സ്‌പോയിലർ പോലുള്ള ഘടകവും സ്ഥാപിച്ചിരിക്കുന്നു.

MOST READ: ഗ്രാന്‍ഡ് i10 നിയോസ് സിഎന്‍ജി അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.62 ലക്ഷം രൂപ

മാറ്റങ്ങളുമായി ടൊയോട്ട ഹാരിയർ ക്രോസ്ഓവർ എസ്‌യുവി വിപണിയിൽ

അകത്തളത്ത് ക്യാബിനിൽ ഒരുക്കിയിരിക്കുന്ന ലെതർ, ബ്രൈറ്റ് വർക്ക് എന്നിവയുള്ള ഒരു പുതിയ ഡാഷ്‌ബോർഡ് രൂപകൽപ്പനയിലേക്കാണ് ആദ്യം കണ്ണെത്തുന്നത്. 12.3 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ സെന്റർ കൺസോളിൽ ഘടിപ്പിച്ചരിക്കുന്നു. എയർ-കോൺ സിസ്റ്റത്തിനും ടച്ച്‌സ്‌ക്രീനിനുമുള്ള ടച്ച് സെൻസിറ്റീവ് നിയന്ത്രണങ്ങൾ താഴെയായി സ്ഥാപിച്ചിരിക്കുന്നു. എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ ഇതിനും താഴെയായി സ്ഥിതിചെയ്യുന്നു.

മാറ്റങ്ങളുമായി ടൊയോട്ട ഹാരിയർ ക്രോസ്ഓവർ എസ്‌യുവി വിപണിയിൽ

ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ കൂടുതൽ പരമ്പരാഗത യൂണിറ്റാണ്. വലിയ MID ഡിസ്പ്ലേയുടെ ഇരുവശത്തും ഇരട്ട ഡയലുകൾ നൽകിയിരിക്കുന്നു. ജെബിഎൽ ഓഡിയോ സിസ്റ്റം, ഒരു ഇലക്ട്രോക്രോമിക് പനോരമിക് സൺറൂഫ്, കമ്പനിയുടെ സേഫ്റ്റി സെൻസ് കൂട്ടിയിടി ലഘൂകരണ സംവിധാനം, ഡിജിറ്റൽ റിയർ വ്യൂ മിറർ, ഒരു ജെബിഎൽ ഓഡിയോ സിസ്റ്റം എന്നിവയും അതിലേറെയും യൊടോട്ട ഹാരിയറിൽ വാഗ്‌ദാനം ചെയ്യുന്നു.

MOST READ: ലോക്ക്ഡൗണില്‍ തളര്‍ന്ന് മാരുതി; ഉത്പാദനത്തില്‍ വന്‍ ഇടിവ്

മാറ്റങ്ങളുമായി ടൊയോട്ട ഹാരിയർ ക്രോസ്ഓവർ എസ്‌യുവി വിപണിയിൽ

ഹൈബ്രിഡ് മോഡലിന് 100V AC/ 1,500W ആക്‌സസറി പവർ ഔട്ട്‌ലെറ്റ് ലഭിക്കുന്നുവെന്നും ഇത് പവർ ജനറേറ്ററായി ഉപയോഗിക്കാൻ അനുവദിക്കുന്നുവെന്നും ടൊയോട്ട പറയുന്നു. പുതിയ ഹാരിയറിന് പെട്രോൾ അല്ലെങ്കിൽ ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷൻ തെരഞ്ഞെടുക്കാം. രണ്ടിനും ഫോർ വീൽ ഡ്രൈവ് ഓപ്ഷൻ ഉണ്ട്.

മാറ്റങ്ങളുമായി ടൊയോട്ട ഹാരിയർ ക്രോസ്ഓവർ എസ്‌യുവി വിപണിയിൽ

2.0 ലിറ്റർ ഡയറക്‌ട്-ഇഞ്ചക്ഷൻ ഫോർ സിലിണ്ടർ യൂണിറ്റാണ് സ്റ്റാൻഡേർഡ് പെട്രോൾ എസ്‌യുവിക്ക് കരുത്തേകുന്നത്. ഇത് 171 bhp പവറും 207 Nm torque ഉം ഉത്പാദിപ്പിക്കുന്നു.2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹൈബ്രിഡ് മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന 88 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ ടൂവീൽ ഡ്രൈവ് രൂപത്തിൽ 218 bhp പവർ സൃഷ്ടിക്കും.

MOST READ: ഫീച്ചറുകളാൽ സമ്പന്നം, അറിയാം ഹോണ്ട സിറ്റി ZX മോഡലിനെ കുറിച്ച്

മാറ്റങ്ങളുമായി ടൊയോട്ട ഹാരിയർ ക്രോസ്ഓവർ എസ്‌യുവി വിപണിയിൽ

ഫോർ-വീൽ ഡ്രൈവ് മോഡലുകൾക്ക് റിയർ ആക്‌സിലിനെ ശക്തിപ്പെടുത്തുന്ന 40 കിലോവാട്ട് അധിക ഇലക്ട്രിക് മോട്ടോർ ലഭിക്കുന്നു. ഇത് വെൽഫയർ എംപിവിക്ക് സമാനമായ വെർച്വൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം നൽകുന്നു. പെട്രോൾ യൂണിറ്റ് പോലെ ഒരു സിവിടി ഗിയർബോക്‌സാണ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നത്.

മാറ്റങ്ങളുമായി ടൊയോട്ട ഹാരിയർ ക്രോസ്ഓവർ എസ്‌യുവി വിപണിയിൽ

ഹാരിയർ എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ടൊയോട്ടയ്ക്ക് പദ്ധതിയില്ല. ഫോർച്യൂണർ എസ്‌യുവിയുടെ പ്രത്യേക പതിപ്പ് ഉടൻ കൊണ്ടുവരാൻ ബ്രാൻഡ് ഒരുങ്ങുന്നു. ഫോർച്യൂണറിനും വരും മാസങ്ങളിൽ ഫെയ്‌സ്‌ലിഫ്‌റ്റ് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota officially revealed the new-gen Harrier SUV. Read in Malayalam
Story first published: Monday, April 13, 2020, 18:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X