ലോക്ക്ഡൗണില്‍ തളര്‍ന്ന് മാരുതി; ഉത്പാദനത്തില്‍ വന്‍ ഇടിവ്

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ മേഖലയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വാഹന വിപണിയിലും വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.

ലോക്ക്ഡൗണില്‍ തളര്‍ന്ന് മാരുതി; ഉത്പാദനത്തില്‍ വന്‍ ഇടിവ്

പോയ വര്‍ഷം വിപണിയിലെ മാന്ദ്യം നിര്‍മ്മാതാക്കളെ തളര്‍ത്തിയപ്പോള്‍ ഈ വര്‍ഷം കൊവിഡ്-19 യാണ് ഈ മേഖലയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ കൂടി പ്രാബല്യത്തില്‍ വന്നതോടെ വലിയ തിരിച്ചടി ഈ മോഖലയില്‍ ഉണ്ടായി.

ലോക്ക്ഡൗണില്‍ തളര്‍ന്ന് മാരുതി; ഉത്പാദനത്തില്‍ വന്‍ ഇടിവ്

രാജ്യത്ത് ലോക്ക്ഡൗണിന്റെ ഭാഗമായി നിര്‍മ്മാതാക്കള്‍ അവരുടെ പ്ലാന്റുകളും ഡീലര്‍ഷിപ്പുകളും അടച്ചിട്ടിരിക്കുകയാണ്. പ്ലാന്റുകള്‍ അടച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് മാസത്തിലെ ഉത്പാദനത്തില്‍ 32.05 ശതമാനത്തിന്റെ ഇടിവുണ്ടായതായി മാരുതി റിപ്പോര്‍ട്ട് ചെയ്തു.

MOST READ: സാമൂഹിക അകലം പ്രോത്സാഹിപ്പിക്കാൻ ലോഗോകൾ പുനർരൂപകൽപ്പന ചെയ്ത് നിർമ്മാതാക്കൾ

ലോക്ക്ഡൗണില്‍ തളര്‍ന്ന് മാരുതി; ഉത്പാദനത്തില്‍ വന്‍ ഇടിവ്

2019 മാര്‍ച്ച് മാസത്തില്‍ 1,36,201 വാഹനങ്ങള്‍ നിര്‍മിച്ച സ്ഥാനത്ത് കഴിഞ്ഞ മാര്‍ച്ച് 92,540 വാഹനങ്ങള്‍ മാത്രമാണ് മാരുതി നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി ആര്‍ട്ടോ, എസ്-പ്രെസ്സോ പോലൂള്ള വാഹനങ്ങളുടെ ഉത്പാദനത്തില്‍ 1.09 ശതമാനത്തിന്റെ ഉയര്‍ച്ച കൈവരിക്കാന്‍ സാധിച്ചെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ലോക്ക്ഡൗണില്‍ തളര്‍ന്ന് മാരുതി; ഉത്പാദനത്തില്‍ വന്‍ ഇടിവ്

പോയ വര്‍ഷം മാര്‍ച്ച് മാസത്തില്‍ 17,439 യൂണിറ്റ് പുറത്തിറങ്ങിയപ്പോള്‍ ഈ വര്‍ഷമത് 17,630 ആയി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ഹാച്ച്ബാക്ക്, പ്രീമിയം ഹാച്ച്ബാക്ക് വാഹനങ്ങളുടെ നിര്‍മാണം 38.29 ശതമാനം കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

ലോക്ക്ഡൗണില്‍ തളര്‍ന്ന് മാരുതി; ഉത്പാദനത്തില്‍ വന്‍ ഇടിവ്

ബ്രെസ, എര്‍ട്ടിഗ, XL-6, എസ്-ക്രോസ് എന്നീ വാഹനങ്ങളുടെ നിര്‍മ്മാണത്തില്‍ 14.19 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 17,719 യൂണിറ്റുകള്‍ നിരത്തിലെത്തിയെങ്കില്‍ ഈ മാര്‍ച്ചില്‍ അത് 15,203 ആയി കുറഞ്ഞു.

ലോക്ക്ഡൗണില്‍ തളര്‍ന്ന് മാരുതി; ഉത്പാദനത്തില്‍ വന്‍ ഇടിവ്

സെഡാന്‍ വാഹനമായ സിയാസിന്റെ നിര്‍മാണം 2,146 യൂണിറ്റായി കുറഞ്ഞു. വാന്‍ ശ്രേണിയില്‍ 58 ശതമാനത്തിന്റെ ഇടിവും കമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ബിഎസ് IV മോഡലുകളുടെ കാര്യത്തില്‍ മാരുതിയെ സംബന്ധിച്ച് ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

MOST READ: ഇന്ത്യയ്ക്ക് ഇന്നും അന്യം; മാസ് ലുക്കില്‍ സ്വിഫ്റ്റ് സ്പോര്‍ട്ട്

ലോക്ക്ഡൗണില്‍ തളര്‍ന്ന് മാരുതി; ഉത്പാദനത്തില്‍ വന്‍ ഇടിവ്

തങ്ങളുടെ നിരയിലെ ബിഎസ് IV മോഡലുകളെല്ലാം കമ്പനി വിറ്റഴിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ 7.5 ലക്ഷം ബിഎസ് VI വാഹനങ്ങള്‍ വിറ്റഴിക്കാനും കമ്പനിക്ക് സാധിച്ചു.

ലോക്ക്ഡൗണില്‍ തളര്‍ന്ന് മാരുതി; ഉത്പാദനത്തില്‍ വന്‍ ഇടിവ്

രാജ്യത്ത് മൊത്തം ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങളാണ്. ഇതില്‍ 7.5 ലക്ഷം വാഹനങ്ങളും മാരുതിയുടേതാണെന്നത് ശ്രദ്ധേയം. നിലവില്‍ ബിഎസ് VI നിരയില്‍ തങ്ങളുടെ മോഡലുകളും വില്‍പ്പനയ്ക്ക് സജ്ജമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: മൂന്ന് മാസത്തിനുള്ളിൽ 3000 യൂണിറ്റ് വിൽപ്പന നേടി കിയ കാർണിവൽ

ലോക്ക്ഡൗണില്‍ തളര്‍ന്ന് മാരുതി; ഉത്പാദനത്തില്‍ വന്‍ ഇടിവ്

വിപണിയില്‍ തങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് നന്ദി പറയുന്നതായും കമ്പനി അറിയിച്ചു.

ലോക്ക്ഡൗണില്‍ തളര്‍ന്ന് മാരുതി; ഉത്പാദനത്തില്‍ വന്‍ ഇടിവ്

പോയ വര്‍ഷം തന്നെ ബിഎസ് VI വാഹനങ്ങളെ കമ്പനി വിപണിയില്‍ അവതരിപ്പിച്ച് തുടങ്ങിയിരുന്നു. 2019 ഏപ്രില്‍ മാസം തന്നെ മാരുതിയുടെ ഹാച്ച്ബാക്ക് മോഡലായ ആള്‍ട്ടോ 800, പ്രീമിയം ഹാച്ച്ബാക്കായ ബലെനോ എന്നിവ ബിഎസ് VI എന്‍ജിനിലേക്ക് കമ്പനി മാറ്റിയിരുന്നു.

ലോക്ക്ഡൗണില്‍ തളര്‍ന്ന് മാരുതി; ഉത്പാദനത്തില്‍ വന്‍ ഇടിവ്

ഇതിനുപിന്നാലെ, പുതിയ വാഗണ്‍ആറിന്റെ 1.2 ലിറ്റര്‍ എന്‍ജിന്‍ പതിപ്പ്, സ്വിഫ്റ്റ്, ഡിസയര്‍, എര്‍ട്ടിഗ, XL6, എസ്സ്-പ്രെസ്സോ എന്നീ വാഹനങ്ങളും ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ കമ്പനി വിപണിയില്‍ എത്തിച്ചു. സെലേറിയോ X പതിപ്പിനെയാണ് ബിഎസ് VI-ന് അനുസൃതമായി മാരുതി അവസാനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki Registers 32.05 Per Cent Drop In Production For March 2020. Read in Malayalam.
Story first published: Monday, April 13, 2020, 13:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X