ഇന്ത്യയ്ക്ക് ഇന്നും അന്യം; മാസ് ലുക്കില്‍ സ്വിഫ്റ്റ് സ്പോര്‍ട്ട്

പെർഫോമൻസ് അധിഷ്‌ഠിത മോഡലുകളെ പ്രോത്സാഹിപ്പിക്കുന്ന ബ്രാൻഡല്ല മാരുതി സുസുക്കി. എന്നാൽ ഇത്തരം സ്പോർട് പതിപ്പുകൾ മറ്റ് വിപണികളിൽ കമ്പനിക്ക് ഉണ്ടെങ്കിലും ഇന്ത്യയിലേക്ക് ഇവയെ പരിചയപ്പെടുത്തുന്നതിൽ മാരുതിക്ക് താൽപര്യമില്ല.

ഇന്ത്യയ്ക്ക് ഇന്നും അന്യം; മാസ് ലുക്കില്‍ സ്വിഫ്റ്റ് സ്പോര്‍ട്ട്

ആഭ്യന്തര വിപണി എപ്പോഴും ഒരു ഇന്ധനക്ഷമത അല്ലെങ്കിൽ ഫാമിലി കാറുകൾക്ക് പ്രധാന്യം കൊടുക്കുന്നവരാണെന്ന മിഥ്യാധാരണ എല്ലാ കമ്പനികൾക്കുമുണ്ട്. ഭൂരിഭാഗവും അങ്ങനെയാണെങ്കിലും പെർഫോമൻസ് അല്ലെങ്കിൽ സ്പോർട്‌സ് കാറുകൾ ഇഷ്‌ടപ്പെടുന്ന ഒരു കൂട്ടം ആളുകൾ നമുക്കിടയിൽ ഉണ്ട്.

ഇന്ത്യയ്ക്ക് ഇന്നും അന്യം; മാസ് ലുക്കില്‍ സ്വിഫ്റ്റ് സ്പോര്‍ട്ട്

ബലേനോയുടെ "ഹോട്ട് ഹാച്ച്" ആയിരുന്ന RS പതിപ്പിനെ അടുത്തിടെ മാരുതി നിർത്തലാക്കിയിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അതിന്റെ പതിവ് മോഡലിനെ പോലെ ഒരു ബിഎസ്-VI പരിഷ്ക്കരണം ലഭിക്കില്ല എന്നതാണ് പിൻവലിക്കാനുണ്ടായ പ്രധാന കാരണം.

ഇന്ത്യയ്ക്ക് ഇന്നും അന്യം; മാസ് ലുക്കില്‍ സ്വിഫ്റ്റ് സ്പോര്‍ട്ട്

മാരുതി സുസുക്കിക്ക് നിലവിൽ സാധാരണ ഉൽ‌പ്പന്നങ്ങളുടെ ഒരു ശ്രേണി തന്നെയുണ്ട്. അത് ലക്ഷ്യമിടുന്ന ഉപഭോക്തൃ അടിത്തറയെ തൃപ്‌തിപ്പെടുത്താൻ‌ പര്യാപ്‌തവുമാണ്. ഇപ്പോൾ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു സുസുക്കി സ്വിഫ്റ്റ് സ്പോർട്ട് മോഡലിനെ ഇറക്കുമതി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ വിപണിയിൽ ഈ പെർഫോമൻസ് അധിഷ്‌ടിത മോഡൽ ചുവടുവെക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.

ഇന്ത്യയ്ക്ക് ഇന്നും അന്യം; മാസ് ലുക്കില്‍ സ്വിഫ്റ്റ് സ്പോര്‍ട്ട്

എന്നിരുന്നാലും സാധ്യമായ ഒരു വിശദീകരണം ‘ഹോമോലോഗേഷൻ' ആണ്. കാരണം മാരുതി സുസുക്കി ഉൾപ്പെടെ നിരവധി ബ്രാൻഡുകൾ വർഷങ്ങളായി വിദേശത്തു നിന്ന് ചില ഉൽപ്പന്നങ്ങൾ വിവിധ പരീക്ഷണ ആവശ്യങ്ങൾക്കായി രാജ്യത്ത് എത്തിച്ചിട്ടുണ്ട്. സാധാരണ ഹാച്ച്ബാക്കുകൾ മുതൽ സൂപ്പർകാർ വരെ ഈ പട്ടികയിൽ ഉൾപ്പെടുന്നു.

ഇന്ത്യയ്ക്ക് ഇന്നും അന്യം; മാസ് ലുക്കില്‍ സ്വിഫ്റ്റ് സ്പോര്‍ട്ട്

ബ്രാൻഡിന്റെ നിലവിലെ വിപണന പദ്ധതികൾ കണക്കിലെടുക്കുമ്പോൾ സുസുക്കി സ്വിഫ്റ്റ് സ്പോർട്ട് ഇന്ത്യൻ വിപണിയിൽ എത്തുന്നതിനുള്ള സാധ്യതകൾ വിരളമാണ്. സമീപഭാവിയിൽ ഏതെങ്കിലും ഘട്ടത്തിൽ വാഹനം പ്രാദേശിക മാരുതി ഡീലർഷിപ്പുകളിൽ എത്തുമായിരുന്നെങ്കിൽ പരീക്ഷണയോട്ടം ഇതിനോടകം തന്നെ കമ്പനി നടത്തിയാനെ.

ഇന്ത്യയ്ക്ക് ഇന്നും അന്യം; മാസ് ലുക്കില്‍ സ്വിഫ്റ്റ് സ്പോര്‍ട്ട്

എന്നാൽ പരിമിതമായ CBU ഉൽപ്പന്നമായി അവതരിപ്പിക്കുക എന്നതാണ് മറ്റൊരു സാധ്യത. ജാപ്പനീസ് ബ്രാൻഡിന്റെ ജനപ്രിയ HEARTECT പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സുസുക്കി സ്വിഫ്റ്റ് സ്പോർട്ട്. പക്ഷേ മറ്റ് കാറുകളിൽ നിന്നും വ്യത്യസ്‌തമായിപെർഫോമൻസിന്റെ കാര്യത്തിലും ഹാൻലിംഗിലുമാണ് മാരുതി ഇവിടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇന്ത്യയ്ക്ക് ഇന്നും അന്യം; മാസ് ലുക്കില്‍ സ്വിഫ്റ്റ് സ്പോര്‍ട്ട്

1.4 ലിറ്റർ നാല് സിലിണ്ടർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എഞ്ചിൻ 5,500 rpm-ൽ 138 bhp കരുത്തും 2,500-3,500 rpm-ൽ 230 Nm torque ഉം നിർമിക്കുന്നു. ഫ്രണ്ട് വീൽ ഡ്രൈവായ വാഹനത്തിൽ ആറ് സ്പീഡ് ഗിയർബോക്‌സാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയ്ക്ക് ഇന്നും അന്യം; മാസ് ലുക്കില്‍ സ്വിഫ്റ്റ് സ്പോര്‍ട്ട്

ഹോട്ട് ഹാച്ചിന് ഏകദേശം എട്ട് സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്നു. കൂടാതെ മണിക്കൂറിൽ പരമാവധി 210 കിലോമീറ്റർ ഉയർന്ന വേഗതയും നേടാൻ സ്വിഫ്റ്റ് സ്പോർട്ടിന് സാധിക്കും. ഫോക്സ്‍വാഗൺ GTi ഇന്ത്യയിൽ എത്തിയ കാലയളവിൽ പരിമിത പതിപ്പായി എങ്കിലും മാരുതി സുസുക്കിക്ക് ഇത് അവതരിപ്പിക്കാമായിരുന്നു.

ഇന്ത്യയ്ക്ക് ഇന്നും അന്യം; മാസ് ലുക്കില്‍ സ്വിഫ്റ്റ് സ്പോര്‍ട്ട്

ഇപ്പോൾ വിപണിയിൽ എത്തിയാലും ഒരു മിനി കൂപ്പർ 3-ഡോർ ഇഷ്ടപ്പെടുന്നവർക്ക് താങ്ങാനാവുന്ന മികച്ച ബദലായി സുസുക്കി സ്വിഫ്റ്റ് സ്പോർട്ടിനെ കണക്കാക്കാം.

Source: BW Autoworld

Most Read Articles

Malayalam
English summary
Maruti Suzuki Swift Sport Spied At Airport Import Section. Read in Malayalam
Story first published: Monday, April 6, 2020, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X