കൊവിഡ്-19; രണ്ട് കോടിയുടെ ധനസഹായവുമായി ടൊയോട്ട

കൊറോണ വൈറസ് മഹാമാരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട. രണ്ട് കോടി രൂപയുടെ ധനസഹായമാണ് കമ്പനി പ്രഖ്യാപിച്ചത്.

കൊവിഡ്-19; രണ്ട് കോടിയുടെ ധനസഹായവുമായി ടൊയോട്ട

ഈ തുക കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്കും, കര്‍ണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) കൈമാറുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കൊവിഡ്-19; രണ്ട് കോടിയുടെ ധനസഹായവുമായി ടൊയോട്ട

ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബന്ധമാണ്. ദുരിതത്തിന് കാരണമായ ഈ മഹാമാരിയെ മറികടക്കാന്‍ ശക്തമായ പന്തുണ നല്‍കുമെന്നും ടൊയോട്ട വൈസ് ചെയര്‍മാന്‍ ശേഖര്‍ വിശ്വനാഥന്‍ അറിയിച്ചു.

MOST READ: സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

കൊവിഡ്-19; രണ്ട് കോടിയുടെ ധനസഹായവുമായി ടൊയോട്ട

മഹാമരിക്കെതിരായ പോരാട്ടത്തില്‍ ഇതിനോടകം തന്നെ രാജ്യത്തിന് സഹായവുമായി വിവിധ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ചത്.

കൊവിഡ്-19; രണ്ട് കോടിയുടെ ധനസഹായവുമായി ടൊയോട്ട

കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി വിഭാഗമായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷനാണ് തമിഴ്നാട് സര്‍ക്കാരിന്റെ ദുരന്തനിവാരണ ഫണ്ടിലേക്ക് അഞ്ച് കോടി രൂപ നല്‍കുന്നത്. ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാണശാല ചെന്നൈയിലെ ശ്രീപെരുമ്പതൂരാണ് സ്ഥിതി ചെയ്യുന്നതും.

MOST READ: ഹ്യുണ്ടായി എലാന്‍ട്ര ഡീസല്‍ പതിപ്പും ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചു; വില പ്രഖ്യാപനം പിന്നീട്

കൊവിഡ്-19; രണ്ട് കോടിയുടെ ധനസഹായവുമായി ടൊയോട്ട

മറ്റ് മേഖലയിലെ പോലെ തന്നെ വലിയ പ്രതിസന്ധിയാണ് വാഹന മേഖലയിലും ഉണ്ടായിരിക്കുന്നത്. ലോക്ക്ഡൗണിന്റെ ഭാഗമായി അടച്ചിട്ടിരിക്കുന്ന പ്ലാന്റുകളില്‍ വെന്റിലേറ്റര്‍ സഹായം ഉള്‍പ്പടെ നിരവധി സഹായങ്ങളുമായിട്ടാണ് നിര്‍മ്മാതാക്കള്‍ രംഗത്തുള്ളത്.

കൊവിഡ്-19; രണ്ട് കോടിയുടെ ധനസഹായവുമായി ടൊയോട്ട

കൊറോണ വൈറസിനെതിരായിട്ടുള്ള പോരാട്ടത്തില്‍ ഒരു കോടി രൂപയുടെ ധനസഹായവുമായി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ നേരത്തെ രംഗത്തെത്തിയിരുന്നു. രോഗ ബാധിതരെ പരിചരിക്കുന്ന പൂനെയിലെ സസൂണ്‍ ആശുപത്രിക്കാണ് ഈ തുക കമ്പനി കൈമാറുന്നത്.

MOST READ: ബ്രേക്കിംഗിൽ വിട്ടുവീഴ്ച്ച ചെയ്‌ത് കിയ സോനെറ്റ്, പിന്നിൽ ഡ്രം ബ്രേക്ക് മാത്രം

കൊവിഡ്-19; രണ്ട് കോടിയുടെ ധനസഹായവുമായി ടൊയോട്ട

പൂനെ, ഔറംഗാബാദ്, മുംബൈ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് 35,000 ബോട്ടില്‍ സാനിറ്റൈസറും, ഔറംഗാബാദില്‍ 50,000 ഭക്ഷണപൊതികളും നല്‍കുമെന്ന് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.

കൊവിഡ്-19; രണ്ട് കോടിയുടെ ധനസഹായവുമായി ടൊയോട്ട

കമ്പനികളുടെ ചാകനിലെ പ്ലാന്റില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫേസ് ഷീല്‍ഡുകള്‍ ഒരുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫോഗ് തടയാന്‍ കഴിയുന്ന ഫേസ് ഷീല്‍ഡുകളാണ് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ നിര്‍മ്മിക്കുന്നത്.

MOST READ: ഏവിയേറ്റര്‍, ഗ്രാസിയ മോഡലുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഹോണ്ട

കൊവിഡ്-19; രണ്ട് കോടിയുടെ ധനസഹായവുമായി ടൊയോട്ട

ഇത് സസൂണ്‍ ആശുപത്രി ഡീന്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതാണ്. ഫോഗ് തടയുന്നതിനാല്‍ തന്നെ ഐസിയുവിലും ഒപിയിലുമെല്ലാം ഈ ഷീല്‍ഡ് ഉപയോഗപ്പെടുത്താമെന്നും ഇത് അണുവിമുക്തമാക്കാനും സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Donates Over Rs 2 cr To Karnataka Govt To Fight Coronavirus Crisis. Read in Malayalam.
Story first published: Tuesday, April 14, 2020, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X