ഹ്യുണ്ടായി എലാന്‍ട്ര ഡീസല്‍ പതിപ്പും ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചു; വില പ്രഖ്യാപനം പിന്നീട്

എലാന്‍ട്രയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പോയ വര്‍ഷം ഹ്യുണ്ടായി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.

ഹ്യുണ്ടായി എലാന്‍ട്ര ഡീസല്‍ പതിപ്പും ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചു; വില പ്രഖ്യാപനം പിന്നീട്

അടുത്തിടെയാണ് വാഹനത്തിന്റെ ഡീസല്‍ പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചത്. ബിഎസ് VI എഞ്ചിന്‍ കരുത്തിലാകും ഡീസല്‍ പതിപ്പ് വിപണിയില്‍ എത്തുക. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ പതിപ്പ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചു.

ഹ്യുണ്ടായി എലാന്‍ട്ര ഡീസല്‍ പതിപ്പും ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചു; വില പ്രഖ്യാപനം പിന്നീട്

വില സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും വാഹനം വെബ്‌സൈറ്റില്‍ ഇടംപിടിച്ചിട്ടുണ്ട. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന് ലോക്ക്ഡൗണിന് ശേഷം വില പ്രഖ്യാപിച്ച് വില്‍പ്പനയ്ക്ക് എത്തിച്ചേക്കുമെന്നാണ് സൂചന.

MOST READ: ഇലക്ട്രിക്ക് വാഹനത്തില്‍ കരുത്ത് തെളിയിക്കാന്‍ റെനോ; ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍

ഹ്യുണ്ടായി എലാന്‍ട്ര ഡീസല്‍ പതിപ്പും ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചു; വില പ്രഖ്യാപനം പിന്നീട്

SX, SX (O) എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ഈ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 112 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും.

ഹ്യുണ്ടായി എലാന്‍ട്ര ഡീസല്‍ പതിപ്പും ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചു; വില പ്രഖ്യാപനം പിന്നീട്

ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടറാണ് ഗിയര്‍ബോക്സ്. അതേസമയം പുതിയൊരു എഞ്ചിന്‍ നല്‍കി എന്നതൊഴിച്ചാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എലാന്‍ട്രയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

MOST READ: പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ബർഗ്‌മാൻ 200

ഹ്യുണ്ടായി എലാന്‍ട്ര ഡീസല്‍ പതിപ്പും ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചു; വില പ്രഖ്യാപനം പിന്നീട്

ഇന്ത്യയിലെ ആദ്യ കണക്റ്റഡ് പ്രീമിയം സെഡാനെന്ന വിശേഷണമാണ് വാഹനത്തെ വ്യത്യസ്തമാക്കുന്നത്. അതേസമയം പുതുതലമുറ എലാന്‍ട്രായെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായി.

ഹ്യുണ്ടായി എലാന്‍ട്ര ഡീസല്‍ പതിപ്പും ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചു; വില പ്രഖ്യാപനം പിന്നീട്

ഉടന്‍ തന്നെ പുതുതലമുറ എലാന്‍ട്രായെ കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് ഉണ്ടാകുമോ എന്നതു സംബന്ധിച്ചും കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. 2021 -ഓടെ പുതിയ പതിപ്പിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

MOST READ: കൊവിഡ്-19; വെന്റിലേറ്ററും ഫേസ് ഷീല്‍ഡിനും പിന്നാലെ സാനിറ്റൈസറുമായി മഹീന്ദ്ര

ഹ്യുണ്ടായി എലാന്‍ട്ര ഡീസല്‍ പതിപ്പും ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചു; വില പ്രഖ്യാപനം പിന്നീട്

ബിഎസ് VI കംപ്ലയിന്റ് നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും വാഹനത്തിന് കരുത്ത് നല്‍കുന്നു. ഈ എഞ്ചിന്‍ 150 bhp കരുത്തും 192 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

ഹ്യുണ്ടായി എലാന്‍ട്ര ഡീസല്‍ പതിപ്പും ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചു; വില പ്രഖ്യാപനം പിന്നീട്

ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ ഗിയര്‍ബോക്‌സ് ഓപ്ഷനായി തെരഞ്ഞെടുക്കാം. 2019 എലാന്‍ട്രയ്ക്ക് 15.89 ലക്ഷം രൂപ മുതല്‍ 20.39 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. S, SX, SX (O) എന്നിങ്ങനെ മൂന്ന് വകഭേദത്തിലാണ് പെട്രോള്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്.

MOST READ: പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

ഹ്യുണ്ടായി എലാന്‍ട്ര ഡീസല്‍ പതിപ്പും ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചു; വില പ്രഖ്യാപനം പിന്നീട്

ആറ് എയര്‍ബാഗുകള്‍, ഫ്രണ്ട് / റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ലോഞ്ച് അസിസ്റ്റ്, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, ബ്ലുലിങ്ക് കണക്ടിവിറ്റി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം വാഹനത്തിലെ സവിശേഷതകളാണ്.

ഹ്യുണ്ടായി എലാന്‍ട്ര ഡീസല്‍ പതിപ്പും ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചു; വില പ്രഖ്യാപനം പിന്നീട്

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 16 ലക്ഷം രൂപ മുതല്‍ 21 ലക്ഷം രൂപ വരെ വാഹനത്തിന് എക്സ്ഷോറും വില പ്രതീക്ഷിക്കാം. ഹോണ്ട സിവിക്ക്, സ്‌കോഡ ഒക്ടാവിയ മോഡലുകള്‍ തന്നെയാകും പുതിയ പതിപ്പിന്റെയും വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Elantra Diesel BS6 Specifications and Updates Revealed. Read in Malayalam.
Story first published: Monday, April 13, 2020, 20:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X