പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ബർഗ്‌മാൻ 200

പുതിയ ബർഗ്‌മാൻ 200 മാക്‌സി സ്‌കൂട്ടറിനെ ജാപ്പനീസ് വിപണിയിൽ അവതരിപ്പിച്ച് സുസുക്കി. MY2020 പരിഷ്ക്കരണത്തിനൊപ്പം അധിക ചെലവില്ലാതെ ബർഗ്‌മാൻ 200-ൽ പുതിയ കളർ ഓപ്ഷനുകളും ബ്രാൻഡ് അവതരിപ്പിക്കുന്നു.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ബർഗ്‌മാൻ 200

മാറ്റ് ഫൈബ്രോയ്ൻ ഗ്രേ മെറ്റാലിക്, മാറ്റ് ബ്ലാക്ക് മെറ്റാലിക്, ബ്രില്യന്റ് വൈറ്റ് കളർ ഓപ്ഷനുകളിലായിരുന്നു മുമ്പ് സുസുക്കി ബർഗ്മാൻ 200 വിപണിയിൽ എത്തിയിരുന്നത്. ആദ്യ രണ്ട് കളർ സ്‌കീമുകൾ നിർത്തലാക്കി പകരം രണ്ട് പുതിയ നിറങ്ങളിലാണ് സ്‌കൂട്ടർ ഒരുക്കിയിരിക്കുന്നത്.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ബർഗ്‌മാൻ 200

വൈറ്റ് കളർ ഓപ്ഷനുപുറമെ ടൈറ്റൻ ബ്ലാക്ക്, മാറ്റ് പ്ലാറ്റിനം സിൽവർ മെറ്റാലിക് എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളിൽ ഇനി മാക്‌സി സ്‌കൂട്ടർ തെരഞ്ഞെടുക്കാം. പുതിയ കളർ സ്‌കീമുകൾക്ക് മാറ്റി നിർത്തിയാൽ സുസുക്കി ബർഗ്മാൻ 200-ൽ പുതിയതായി ഉൾപ്പെടുത്തലുകൾ ഒന്നുംതന്നെയില്ല.

MOST READ: 2020 ബെനലി TNT 600i ചൈനീസ് വിപണിയിൽ പുറത്തിറങ്ങി; വില 5.07 ലക്ഷം

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ബർഗ്‌മാൻ 200

സ്‌കൂട്ടറിനെ ഏറെ ആകർഷണീയമാക്കിയിരുന്ന രണ്ട് ഡ്യുവൽ ഹെഡ്‌ലൈറ്റ് സജ്ജീകരണവും വലിയ ഫ്രണ്ട് വിൻഡ്‌സ്ക്രീനും അതേപടിതുടരുന്നു. റൈഡറിനും പില്യനും ഒരേ പോലെ സൗകര്യപ്രദമായ വലിയ സീറ്റാണ് ബർഗ്മാനിൽ സുസുക്കി അവതരിപ്പിക്കുന്നത്.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ബർഗ്‌മാൻ 200

കൂടാതെ രണ്ട് ഫുൾ-ഫെയ്സ്‌സ് ഹെൽമെറ്റുകൾ ഉൾക്കൊള്ളാൻ ശേഷിയുള്ള വലിയ 41 ലിറ്റർ അണ്ടർ സീറ്റ് സംഭരണ സ്ഥലവും വാഹനത്തിലേക്ക് അടുപ്പിക്കുന്ന സവിശേഷതകളാണ്.സ്റ്റോറേജ് സ്ഥലത്തെക്കുറിച്ച് പറയുമ്പോൾ ബർഗ്മാൻ 200-ന്റെ ഫ്രണ്ട് പോക്കറ്റും വളരെ വിശാലമാണ്. കൂടാതെ 12V DC സോക്കറ്റും സജ്ജീകരിച്ചിരിക്കുന്നു.

MOST READ:ഏവിയേറ്റര്‍, ഗ്രാസിയ മോഡലുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഹോണ്ട

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ബർഗ്‌മാൻ 200

199 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 163 കിലോഗ്രാം ഭാരമുള്ള സുസുക്കി ബർഗ്മാൻ 200-ന് കരുത്ത് പകരുന്നത്. ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുളള ഈ യൂണിറ്റ് 18 bhp പവറും 16 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ലിറ്ററിന് 36 കിലോമീറ്റർ ഇന്ധനക്ഷമത നൽകാൻ ഈ എഞ്ചിന് കഴിവുണ്ടെന്ന് സുസുക്കി അവകാശപ്പെടുന്നു.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ബർഗ്‌മാൻ 200

ജാപ്പനീസ് വിപണിയിൽ പരിഷ്ക്കരിച്ച് അവതരിപ്പിച്ചിരിക്കുന്ന സുസുക്കി ബർഗ്മാൻ 200-ന് വില വർധനവ് ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 485,000 യെൻ ആണ് മാക്‌സി സ്‌കൂട്ടറിന്റെ വില. അതായത് 3.40 ലക്ഷം രൂപ.

MOST READ: ലോക്ക്ഡൗണ്‍; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി റോയല്‍ എന്‍ഫീല്‍ഡ്

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ബർഗ്‌മാൻ 200

ഇന്ത്യയിൽ ഈ 200 സിസി മോഡൽ ലഭ്യമാകില്ലെങ്കിലും 125 സിസി രൂപത്തിൽ ബർഗ്മാൻ സ്ട്രീറ്റ് മാക്‌സി സ്‌കൂട്ടറിനെ സുസുക്കി വിൽപ്പനക്ക് എത്തിക്കുന്നുണ്ട്. കൂടാതെ ആഭ്യന്തര വിപണിക്കായി ബർഗ്മാൻ 180 വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ബ്രാൻഡ്. ഈ വർഷം സെപ്റ്റംബറിൽ വിപണിയിലെത്തുന്ന ഈ പതിപ്പ് അപ്രീലിയ SXR ശ്രേണിയോട് മത്സരിക്കും.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ബർഗ്‌മാൻ 200

അതേസമയം രാജ്യത്ത് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തങ്ങളുടെ നിരയിലുള്ള എല്ലാ മോഡലുകളെയും സുസുക്കി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിരുന്നു.

Most Read Articles

Malayalam
English summary
Suzuki launched new Burgman 200 with new colour options. Read in Malayalam
Story first published: Monday, April 13, 2020, 14:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X