ലോക്ക്ഡൗണ്‍; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി റോയല്‍ എന്‍ഫീല്‍ഡ്

ലോക്ക്ഡൗണിന്റെ ഭാഗമായി ഇന്ത്യയിലെ ഡീലര്‍ഷര്‍ഷിപ്പുകളും, പ്ലാന്റുകളും നിര്‍മ്മാതാക്കള്‍ അടച്ചിട്ടിരിക്കുകയാണ്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തീരുമാനങ്ങള്‍ പലതും നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ലോക്ക്ഡൗണ്‍; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി റോയല്‍ എന്‍ഫീല്‍ഡ്

മിക്ക വാഹന നിര്‍മ്മാതാക്കളും ഇതിനോടകം തന്നെ സര്‍വീസും വാറണ്ടി നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡും രംഗത്തെത്തിയിരിക്കുന്നത്. രണ്ട് മാസത്തേയ്ക്കാണ് സര്‍വ്വീസും വാറണ്ടിയും കമ്പനി നീട്ടിനല്‍കിയിരിക്കുന്നത്.

ലോക്ക്ഡൗണ്‍; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി റോയല്‍ എന്‍ഫീല്‍ഡ്

മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ സര്‍വീസ് നഷ്ടപ്പെടുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ സൗജന്യ സര്‍വ്വീസ് ചെയ്തു തരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതുപോലെ ഈ സമയത്ത് വാറണ്ടി അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ വാറണ്ടി നീട്ടി നല്‍കും.

MOST READ: പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

ലോക്ക്ഡൗണ്‍; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി റോയല്‍ എന്‍ഫീല്‍ഡ്

അതേസമയം തങ്ങളുടെ നിരയിലെ ബിഎസ് IV മോഡലുകളെയെല്ലാം വിറ്റഴിച്ചതായി കമ്പനി അറിയിച്ചിട്ടുണ്ട്. ബിഎസ് IV വാഹനങ്ങള്‍ മുഴുവനും വിജയകരമായി വിറ്റ രാജ്യത്തെ നിര്‍മാതാക്കളില്‍ ഒരാളാണ് റോയല്‍ എന്‍ഫീല്‍ഡ്.

ലോക്ക്ഡൗണ്‍; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി റോയല്‍ എന്‍ഫീല്‍ഡ്

ഇതിനോടകം തന്നെ ജനപ്രിയ മോഡലുകളുടെയെല്ലാം പരിഷ്‌ക്കരിച്ച പതിപ്പുകള്‍ കമ്പനി വില്‍പ്പനക്കെത്തിച്ചു കഴിഞ്ഞു. 2020 ജനുവരി ആദ്യം ബിഎസ് VI ക്ലാസിക് 350 ഡ്യുവല്‍ ചാനല്‍ എബിഎസ് പതിപ്പ് അവതരിപ്പിച്ചാണ് പുതിയ തുടക്കത്തിന് എന്‍ഫീല്‍ഡ് ആരംഭം കുറിച്ചത്.

MOST READ: ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; തിരിച്ചെത്തിക്കാന്‍ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

ലോക്ക്ഡൗണ്‍; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി റോയല്‍ എന്‍ഫീല്‍ഡ്

കമ്പനിയുടെ ഇന്ത്യ വെബ്സൈറ്റില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ബിഎസ് VI കംപ്ലയിന്റ് ശ്രേണിയില്‍ ഹിമാലയന്‍, ഇന്റര്‍സെപ്റ്റര്‍ INT 650, കോണ്ടിനെന്റല്‍ GT 650, ക്ലാസിക് 350 ഡ്യുവല്‍-ചാനല്‍ എബിഎസ്, ക്ലാസിക് 350 സിംഗിള്‍-ചാനല്‍ എബിഎസ് എന്നിവ ഉള്‍പ്പെടുന്നു.

ലോക്ക്ഡൗണ്‍; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി റോയല്‍ എന്‍ഫീല്‍ഡ്

അതേസമയം 500 സിസി ശ്രേണിയുടെ ഉത്പാദനം അവസാനിപ്പിക്കുകയാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചിട്ടുണ്ട്. ഇത് ബിഎസ് VI-ലേക്ക് പരിഷ്‌ക്കാനുള്ള ഉയര്‍ന്ന ചെലവും വില്‍പ്പനയിലെ കുറവുമാണ് ഈ മോഡലുകളുടെ വില്‍പ്പന കമ്പനി അവസാനിപ്പിക്കുന്നത്.

MOST READ: ചരിത്രത്തിലേക്ക് മിത്സുബിഷി, ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നതായി സൂചന

ലോക്ക്ഡൗണ്‍; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി റോയല്‍ എന്‍ഫീല്‍ഡ്

അതോടൊപ്പം വിപണിയിലേക്ക് പുതിയൊരു ബൈക്കിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. മെറ്റിയര്‍ എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ തണ്ടര്‍ബേര്‍ഡിന് പകരക്കാരനായിട്ടാണ് എത്തുക.

ലോക്ക്ഡൗണ്‍; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ ഓഫറുകളില്‍ ഒന്നായിരുന്നു തണ്ടര്‍ബേര്‍ഡ്. ലോക്ക്ഡൗണിന് ശേഷം വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. നേരത്തെ ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു.

MOST READ: വുഹാനില്‍ സ്ഥിതിഗതികള്‍ ശാന്തം; പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹോണ്ട

ലോക്ക്ഡൗണ്‍; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി റോയല്‍ എന്‍ഫീല്‍ഡ്

തീര്‍ത്തും പുതിയ പ്ലാറ്റ്ഫോമില്‍ അധിഷ്ഠിതമായ മെറ്റിയര്‍ 350-യില്‍ ഒരു പുതുതലമുറ എഞ്ചിനാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഫലമായി ബൈക്ക് ഭാരം കുറഞ്ഞതും കൂടുതല്‍ ശക്തവും കൂടുതല്‍ പ്രതികരിക്കുന്നതും മികച്ച ആക്സിലറേഷന്‍, കുറഞ്ഞ വൈബ്രേഷനുകള്‍, മികച്ച ബ്രേക്കുകള്‍ എന്നിവ നല്‍കുന്നു.

Most Read Articles

Malayalam
English summary
Royal Enfield Extends Free Service And Warranty Validity. Read in Malayalam.
Story first published: Sunday, April 12, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X