ഇലക്ട്രിക്ക് വാഹനത്തില്‍ കരുത്ത് തെളിയിക്കാന്‍ റെനോ; ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍

വരും വര്‍ഷങ്ങള്‍ വാഹന വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങളാകും നിറസാന്നിധ്യം എന്ന് മനസ്സിലാക്കിയ റെനേ ഇപ്പോള്‍ ഇലക്ട്രിക്ക് മോഡലുകളുടെ പിന്നാലെയാണ്. 2020 ഓട്ടോ എക്‌സ്‌പോ അതിന് സാക്ഷ്യം വഹിക്കുകയും ചെയ്തതാണ്.

ഇലക്ട്രിക്ക് വാഹനത്തില്‍ കരുത്ത് തെളിയിക്കാന്‍ റെനോ; ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍

ഓട്ടോ എക്‌സ്‌പോയില്‍ സോയി, ക്വിഡ് എന്നീ മോഡലുകളുടെ ഇലക്ട്രിക്ക് മോഡലുകളെ ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ പ്രദര്‍ശിപ്പിച്ചു. അധികം വൈകാതെ തന്നെ ക്വിഡ് ഇലക്ട്രിക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇലക്ട്രിക്ക് വാഹനത്തില്‍ കരുത്ത് തെളിയിക്കാന്‍ റെനോ; ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഫ്രഞ്ച് തറവാട്ടില്‍ നിന്നും മറ്റൊരു അതിഥി കൂടി വിപണിയിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. 2020 ഒക്ടോബറില്‍ നടക്കുന്ന പാരീസ് മോട്ടോര്‍ ഷോയില്‍ വാഹനത്തെ കമ്പനി അവതരിപ്പിച്ചേക്കും.

ഇലക്ട്രിക്ക് വാഹനത്തില്‍ കരുത്ത് തെളിയിക്കാന്‍ റെനോ; ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍

2020 ജനീവ മോട്ടോര്‍ഷോയിലായിരുന്നു വാഹനത്തെ അവതരിപ്പിക്കാന്‍ ആദ്യം കമ്പനി നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ പ്രദര്‍ശനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് പാരീസ് ഓട്ടോഷോയില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

ഇലക്ട്രിക്ക് വാഹനത്തില്‍ കരുത്ത് തെളിയിക്കാന്‍ റെനോ; ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍

ഇതൊരു ഇലക്ട്രിക്ക് ക്രോസ് ഓവര്‍ കണ്‍സെപ്റ്റ് മോഡലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നുത്. വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. CMF-EV പ്ലാറ്റ് ഫോമിലാകും വാഹനത്തിന്റെ നിര്‍മ്മാണം.

ഇലക്ട്രിക്ക് വാഹനത്തില്‍ കരുത്ത് തെളിയിക്കാന്‍ റെനോ; ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 600 കിലോമീറ്റര്‍ വരെ വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മോര്‍ഫസ് കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഡിസൈനായിരിക്കും ഈ ഇലക്ട്രിക്ക് വാഹനത്തിനും.

ഇലക്ട്രിക്ക് വാഹനത്തില്‍ കരുത്ത് തെളിയിക്കാന്‍ റെനോ; ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍

റെനോയുടെ എസ്‌യുവി മോഡലായ ക്യാപ്ച്ചറുമായി സാദൃശ്യമുള്ള വാഹനമായിരിക്കും ഇലക്ട്രിക്ക് ക്രോസ് ഓവര്‍. 4.2 മീറ്ററായിരിക്കും ഈ വാഹനത്തിന്റെ നീളം. അതേസമയം, വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഇലക്ട്രിക്ക് വാഹനത്തില്‍ കരുത്ത് തെളിയിക്കാന്‍ റെനോ; ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍

നിലവില്‍ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് പുതിയൊരു വാഹനത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റെനോ. HBC എന്ന കോഡ് നാമത്തിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. വിപണിയില്‍ എത്തിയാല്‍ കിഗര്‍ എന്നായിരിക്കും വാഹനത്തിന്റെ പേരെന്നും സൂചനയുണ്ട്.

ഇലക്ട്രിക്ക് വാഹനത്തില്‍ കരുത്ത് തെളിയിക്കാന്‍ റെനോ; ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍

2020 ജൂലൈ മാസത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നിവരാണ് ഈ പുതിയ വാഹനത്തിന്റെ എതിരാളികള്‍.

ഇലക്ട്രിക്ക് വാഹനത്തില്‍ കരുത്ത് തെളിയിക്കാന്‍ റെനോ; ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍

റെനോയുടെ കുഞ്ഞന്‍ മോഡലായ ക്വിഡിനും ട്രൈബറിനും അടിസ്ഥാനമൊരുക്കുന്ന CMF-A പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനം ഒരുങ്ങുന്നത്. എതിരാളികളെക്കാള്‍ കുറഞ്ഞ വിലയും ഉയര്‍ന്ന കരുത്തും വാഹനത്തില്‍ നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Images are representative purpose only

Source: indiacarnews

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Electric Crossover To Deliver 600km Range; Debut in 2021. Read in Malayalam.
Story first published: Saturday, April 11, 2020, 16:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X