ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കാനൊരുങ്ങി സർക്കാർ

കൊറോണ വൈറസ് വ്യാപനം സംസ്ഥാനത്ത് തുടരുന്നതിനിടെ, വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നത് നിയന്ത്രിക്കുന്നതിന് ഒറ്റ-ഇരട്ട നിയമ സംവിധാനം ഏപ്രിൽ 20 -ന് ശേഷം ഭാഗിക നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കാനൊരുങ്ങി സർക്കാർ

ഡൽഹിയിൽ അവതരിപ്പിച്ച അതേ മാതൃക തന്നെയാവും കേരളത്തിലും നടപ്പിൽ വരുന്നത് എന്ന് പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച ഏഴ് പുതിയ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സംസ്ഥാനത്തെ ജില്ലകളെ നാല് മേഖലകളായി ഭാഗിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി തേടാനും സർക്കാർ ഒരുങ്ങുന്നു.

ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കാനൊരുങ്ങി സർക്കാർ

നിലവിൽ കൊവിഡ്-19 കേസുകൾ ഏറ്റവും അധികമുള്ള ജില്ലകളായ കസാർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളെ സംയോജിപ്പിച്ച് ആദ്യ മേഖല രൂപീകരിക്കാനാണ് പദ്ധതി. ഈ മേഖലയിൽ, മെയ് 3 വരെ യാതൊരു ഇളവും കൂടാതെ ലോക്ക്ഡൗണ്‍ കർശനമായി തുടരും എന്നും അധികൃതർ വ്യക്തമാക്കി.

MOST READ: തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കാനൊരുങ്ങി സർക്കാർ

രണ്ടാമത്തെ മേഖലയിൽ പത്തനാമിത്ത, എറണാകുളം, കൊല്ലം എന്നിവ ഉൾപ്പെടും. രണ്ടാം മേഖലയിലുള്ള ജില്ലകളിലെ ഹോട്ട്‌സ്പോട്ട് പ്രദേശങ്ങൾ കണ്ടെത്തി പൂർണ്ണമായി സീൽ ചെയ്യും.

ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കാനൊരുങ്ങി സർക്കാർ

മൂന്നാം മേഖലയിൽ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകൾ ഉൾപ്പെടുത്തും. ഈ മേഖലയ്ക്ക് ഭാഗികമായി ഇളവ് നൽകും. അവസാന നാലാമത്തെ മേഖലയിൽ നിവിൽ കൊവിഡ്-19 കേസുകൾ ഒന്നും ഇല്ലാത്ത കോട്ടയം, ഇടുക്കി എന്നിവ ഉൾപ്പെടുത്തും.

MOST READ: ബി‌എസ് IV മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് പിയാജിയോ

ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കാനൊരുങ്ങി സർക്കാർ

വ്യാഴാഴ്ച വൈകുന്നേരം വരെ കേരള സർക്കാർ നൽകിയ കണക്കനുസരിച്ച് സംസ്ഥാനത്ത് 394 കൊവിഡ് -19 കേസുകളാണുള്ളത്. ഇതിൽ 147 കേസുകൾ സജീവമാണ്. 245 പേർ സുഖം പ്രാപിച്ചപ്പോൾ ഇതുവരെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കാനൊരുങ്ങി സർക്കാർ

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് രാജ്യത്ത് നിലവിൽ 12,759 കൊറോണ വൈറസ് കേസുകളുണ്ട്. ഇതിൽ 10,824 സജീവ കേസുകളാണ്. മൊത്തത്തിൽ 420 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 1,515 പേരെ സുഖം പ്രാപിച്ച് ആശുപത്രിക്ളിൽ നിന്ന് ഡിസ്ചാർജായിട്ടുണ്ട്.

Most Read Articles

Malayalam
English summary
Odd-Even system to be implemented in Kerala after 20th April. Read in Malayalam.
Story first published: Friday, April 17, 2020, 18:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X