വെന്യു ബിഎസ് VI ഡീസല്‍ എഞ്ചിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

പുതിയ ബിഎസ് VI ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ വെന്യുവിനെ അടുത്തിടെയാണ് ഹ്യുണ്ടായി വിപണിയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ എഞ്ചിന്‍ സംബന്ധിച്ച് വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു.

വെന്യു ബിഎസ് VI ഡീസല്‍ എഞ്ചിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ഇന്ധനക്ഷമത സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ ഇന്ധനക്ഷമത സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 23.3 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

വെന്യു ബിഎസ് VI ഡീസല്‍ എഞ്ചിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

അതേസമയം പഴയ ഡീസല്‍ എഞ്ചിനില്‍ 23.7 കിലോമീറ്റര്‍ മൈലേജായിരുന്നു ലഭിച്ചിരുന്നത്. 1.5 ലിറ്റര്‍ CRDi ബിഎസ് VI ഡീസല്‍ എഞ്ചിന്‍ കരുത്തിലാണ് വെന്യുവിന്റെ പുതിയ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്. 8.09 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്സ്ഷോറും വില.

MOST READ: ബുള്ളറ്റിൽ കറങ്ങി വനിതാ പൊലീസ്, മറ്റൊന്നിനുമല്ല നിയമ നിർവഹണം നടത്താൻ തന്നെ!

വെന്യു ബിഎസ് VI ഡീസല്‍ എഞ്ചിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന 1.4 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിന് പകരമാണ് പുതിയ എഞ്ചിന്‍ വാഹനത്തിന് കമ്പനി നല്‍കിയിരിക്കുന്നത്. കിയ സെല്‍റ്റോസില്‍ നിന്നാണ് ഈ എഞ്ചിന്‍ എടുത്തിരിക്കുന്നത്. ഈ എഞ്ചിന്‍ 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും.

വെന്യു ബിഎസ് VI ഡീസല്‍ എഞ്ചിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

എന്നാല്‍ വെന്യുവിലേക്ക് എഞ്ചിന്‍ നല്‍കുമ്പോള്‍ കരുത്തും ടോര്‍ഖും കുറഞ്ഞേക്കും. വെന്യുവില്‍ എത്തുമ്പോള്‍ ഈ എഞ്ചിന്‍ 100 bhp കരുത്തും 230 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ തന്നെയാണ് ഗിയര്‍ബോക്സ്.

MOST READ: മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

വെന്യു ബിഎസ് VI ഡീസല്‍ എഞ്ചിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഹനം വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 81 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

വെന്യു ബിഎസ് VI ഡീസല്‍ എഞ്ചിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തും 171 Nm torque ഉം സൃഷ്ടിക്കും. എഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഗിയര്‍ബോക്സ്. 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 90 bhp കരുത്തും 220 Nm torque ഉം സൃഷ്ടിക്കുന്നതാണ്. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

MOST READ: ഇലക്ട്രിക്ക് നെക്‌സോണും ഹിറ്റ്! പ്രതിമാസ വില്‍പ്പനയില്‍ ഒന്നാമത്

വെന്യു ബിഎസ് VI ഡീസല്‍ എഞ്ചിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ഈ ഡീസല്‍ എഞ്ചിന്‍ ഉടന്‍ തന്നെ പിന്‍വലിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ ഡീസല്‍ എഞ്ചിന്‍ അവതരിപ്പിച്ചതോടെ വാഹനത്തിന്റെ വില്‍പ്പന ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മുഖ്യഎതിരാളിയായ വിറ്റാര ബ്രെസയുടെ വില്‍പ്പന തടയിടുകയാണ് പുതിയ ഡീസല്‍ എഞ്ചിന്‍ പതിപ്പിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

വെന്യു ബിഎസ് VI ഡീസല്‍ എഞ്ചിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

അടുത്തിടെ ഡീസല്‍ ബ്രെസയുടെ വില്‍പ്പന മാരുതി അവസാനിപ്പിച്ചിരുന്നു. പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും ബ്രെസ ഇനി മുതല്‍ വില്‍പ്പനയ്ക്ക് എത്തുക. പോയ വര്‍ഷമാണ് നിരവധി പുതുമകളോടെയാണ് വാഹനം വിണിയില്‍ എത്തിയത്.

MOST READ: തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

വെന്യു ബിഎസ് VI ഡീസല്‍ എഞ്ചിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

കണക്ടിവിറ്റി സംവിധാനമാണ് വാഹനത്തിലെ പ്രധാന ആകര്‍ഷണം. 50 ശതമാനത്തോളം ഉപഭോക്താക്കളും കമ്പനിയുടെ പുതിയ ടെക്നോളിയായ ബ്ലുലിങ്ക് കണക്ടിവിറ്റി സംവിധാനമുള്ള ഉയര്‍ന്ന വകഭേദങ്ങളാണ് തെരഞ്ഞെടുക്കുന്നത്. വാഹനത്തിന് ആവശ്യക്കാര്‍ കൂടിയതോടെ ചില മോഡലുകളുടെ കാത്തിരിപ്പ് കാലാവധിയും കമ്പനി വര്‍ധിപ്പിച്ചിരുന്നു. 13 വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

More from DriveSpark

Article Published On: Saturday, April 18, 2020, 8:30 [IST]
English summary
Hyundai Venue 1.5L Diesel Mileage Figures Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X