അരങ്ങേറ്റത്തിനൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഒരുപിടി പുതിയ വാഹനങ്ങളെയാണ് 2020 ഓട്ടോ എക്‌സ്‌പോയില്‍ ചെക്ക് റിപ്പബ്ലിക്കന്‍ നിര്‍മാതാക്കളായ സ്‌കോഡ കാഴ്ചവെച്ചത്. ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങിയ വാഹനങ്ങളാണ് അവയില്‍ മിക്കതും.

അരങ്ങേറ്റത്തിനൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ചില മോഡലുകളെ ഇതിനോടകം തന്നെ കമ്പനി അവതരിപ്പിച്ചു. എന്നാല്‍ വരും മാസങ്ങളില്‍ നിരത്തിലെത്താനിരുന്ന മിക്ക് മോഡലുകളുടെയും അവതരണം വരും വര്‍ഷത്തേക്ക് കമ്പനി നീട്ടിവെച്ചു. സ്‌കോഡയുടെ ഏറ്റവും ജനപ്രീയ മോഡലായ ഒക്ടാവിയയുടെ അരങ്ങേറ്റവും കമ്പനി വൈകിപ്പിച്ചു.

അരങ്ങേറ്റത്തിനൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊവിഡ്-19 യുടെ പശ്ചാത്തലത്തിലാണ് വാഹനങ്ങളുടെ അരങ്ങേറ്റം കമ്പനി മാറ്റിവെച്ചിരിക്കുന്നത്. 2021 -ഓടെ മാത്രമേ ഒക്ടാവിയായുടെ പുതുതലമുറ ഇന്ത്യന്‍ വിപണിയില്‍ എത്തുകയുള്ളുവെന്ന് കമ്പനി വക്താവ് അറിയിച്ചത്. എന്നാല്‍ ചില മോഡലുകളെ ഈ വര്‍ഷം തന്നെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: ഹാച്ച്ബാക്ക്, സെഡാൻ ശ്രേണിയിലെ ബജറ്റ് ഓട്ടോമാറ്റിക്ക് കാറുകൾ

അരങ്ങേറ്റത്തിനൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കരോക്കിനെ ഡിജിറ്റലായി അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എന്തായാലും വാഹനത്തിന്റെ ബുക്കിങ് കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 50,000 രൂപയാണ് ബുക്കിങ് തുകയായി ഉപഭോക്താക്കളില്‍ നിന്നും കമ്പനി വാങ്ങുന്നത്. മെയ് പകുതിയോടെ വാഹനം ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അരങ്ങേറ്റത്തിനൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സൂപ്പര്‍ബ് സെഡാന്റെ കാര്യത്തിലും അറിയിപ്പ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം തന്നെ വാഹനം വിപണിയില്‍ എത്തും. ലഭിക്കുന്ന സുചനകള്‍ പ്രകാരം മെയ് മാസത്തില്‍ വാഹനത്തിന്റെ ഇന്ത്യയിലേക്കുള്ള അരങ്ങേറ്റം പ്രതീക്ഷിക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

MOST READ: കൊവിഡ്-19; 80,000 ഫേസ് ഷീല്‍ഡുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി മഹീന്ദ്ര

അരങ്ങേറ്റത്തിനൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആഗോള വിപണിയില്‍ സ്‌കോഡയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നുകൂടിയാണ് ഈ വാഹനം. നിലവില്‍ 2015-ല്‍ പുറത്തിറങ്ങിയ മൂന്നാം തലമുറ സൂപ്പര്‍ബാണ് നിരത്തിലോടുന്നത്. 2019 -ല്‍ പരിഷ്‌കരണത്തോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുകയും ചെയതു.

അരങ്ങേറ്റത്തിനൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ ഇതില്‍ നിന്ന് നിരവധി മാറ്റങ്ങള്‍ സഹിതമാണ് പുതിയ സൂപ്പര്‍ബ് എത്തുന്നത്. പുതുക്കിയ ഗ്രില്ലും പുതിയ ഫ്രണ്ട് ബമ്പറും ക്രോം ആക്സന്റുകളും വാഹനത്തിന്റെ പുറംമോടിയിലെ സവിശേഷതകളാണ്. അതോടൊപ്പം പൂര്‍ണ എല്‍ഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകള്‍ അലങ്കരിക്കുന്ന ആദ്യത്തെ മോഡലുകൂടിയാകും 2020 സ്‌കോഡ സൂപ്പര്‍ബ്.

MOST READ: ഏപ്രില്‍ 20 മുതല്‍ ദേശീയ പാതയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കും

അരങ്ങേറ്റത്തിനൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിന്നിലെ ബ്രാന്റ് ലോഗോയ്ക്ക് പകരം സ്‌കോഡ ലെറ്ററിങ്, ഡിസൈന്‍ മാറ്റത്തോടെ ടെയില്‍ ലാമ്പുകള്‍ എന്നിവ പുതിയ സൂപ്പര്‍ബിനെ വ്യത്യസ്തമാക്കും. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അരങ്ങേറ്റത്തിനൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നവീകരിച്ച ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വെര്‍ച്വല്‍ കോക്ക്പിറ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍ പോലുള്ള ഉപകരണങ്ങള്‍ എന്നിവ അകത്തളത്തെ ആഢംബരമാക്കും.

MOST READ: ബുള്ളറ്റിൽ കറങ്ങി വനിതാ പൊലീസ്, മറ്റൊന്നിനുമല്ല നിയമ നിർവഹണം നടത്താൻ തന്നെ!

അരങ്ങേറ്റത്തിനൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2.0 ലിറ്റര്‍ TSI ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 190 bhp കരുത്തില്‍ 320 Nm torque ഉം ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Superb Facelift Coming To India Soon; Likely To Launch In May. Read in Malayalam.
Story first published: Saturday, April 18, 2020, 20:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X