കോഡിയാക് RS ചലഞ്ച് അവതരിപ്പിച്ച് സ്കോഡ

ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ തങ്ങളുടെ മുൻനിര മോഡലുകളിൽ ഒന്നായ കോഡിയാക്കിന്റെ പെർഫോമെൻസ് പതിപ്പായ RS ചലഞ്ചിനെ വിപണിയിൽ അവതരിപ്പിച്ചു. കോഡിയാക് RS-നെ അടിസ്ഥാനമാക്കിയുള്ള ഒരു ലിമിറ്റഡ് എഡിഷൻ മോഡലാണിത്. ഇത് ഒരുപക്ഷേ ഇന്ത്യൻ വിപണിയിലേക്കും എത്തിയേക്കും.

കോഡിയാക് RS ചലഞ്ച് അവതരിപ്പിച്ച് സ്കോഡ

സ്കോഡ കോഡിയാക് RS ചലഞ്ചിന് അതിന്റെ പേര് സൂചിപ്പിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി കോഡിയാക് RS-നെ അപേക്ഷിച്ച് പെർഫോമെൻസ് പരിഷ്ക്കരണങ്ങളൊന്നുമില്ല. മറിച്ച് ഇത് അധിക ഉപകരണങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കോഡിയാക് RS ചലഞ്ച് അവതരിപ്പിച്ച് സ്കോഡ

RS വകഭേദത്തിന്റെ സവിശേഷതകൾ‌ക്ക് പുറമെ RS ചലഞ്ച് പതിപ്പിൽ അസിസ്റ്റഡ് റൈഡ് 2.0 പാക്കേജ്, 9 എയർബാഗുകൾ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, 9.2 ഇഞ്ച് കൊളംബസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോഡിയാക് RS ചലഞ്ച് അവതരിപ്പിച്ച് സ്കോഡ

ലെയ്ൻ ചേഞ്ച് അസിസ്റ്റന്റ്, ലെയ്ൻ മെയിന്റനൻസ് അസിസ്റ്റന്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, പാർക്കിംഗ് അസിസ്റ്റന്റ്, ട്രാഫിക് ജാം അസിസ്റ്റന്റ്, എമർജൻസി അസിസ്റ്റന്റ്, RS ഗ്രാഫിക്സുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ അസിസ്റ്റഡ് റൈഡ് പാക്കേജിന്റെ ഭാഗമാകുന്നു.

കോഡിയാക് RS ചലഞ്ച് അവതരിപ്പിച്ച് സ്കോഡ

വികസിതമായ സ്കോഡ കോഡിയാക് RS ചലഞ്ചിൽ ബ്രാൻഡിന്റെ ഏറ്റവും ശക്തമായ ഡീസൽ എഞ്ചിൻ ഇടംപിടിക്കുന്നു. ഇത് 2.0 ലിറ്റർ ബൈ-ടർബോ നാല് സിലിണ്ടർ ഡീസൽ യൂണിറ്റാണ്. പരമാവധി 240 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കാൻ ഇതിന് കഴിവുണ്ട്.

MOST READ: ഹാച്ച്ബാക്ക്, സെഡാൻ ശ്രേണിയിലെ ബജറ്റ് ഓട്ടോമാറ്റിക്ക് കാറുകൾ

കോഡിയാക് RS ചലഞ്ച് അവതരിപ്പിച്ച് സ്കോഡ

ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായി ചേർന്നാണ് ഇരട്ട-ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ പ്രവർത്തിക്കുന്നത്.

കോഡിയാക് RS ചലഞ്ച് അവതരിപ്പിച്ച് സ്കോഡ

സ്കോഡ കോഡിയാക് RS ചലഞ്ചിന് 6.9 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് സ്കോഡ അവകാശപ്പെടുന്നു. പരമാവധി 221 കിലോമീറ്റർ വേഗത മണിക്കൂറിൽ പുറത്തെടുക്കാനും വാഹനത്തിന് കഴിവുണ്ട്.

MOST READ: ശ്രേണിയിലെ മികച്ച ഇന്ധനക്ഷമത! വെര്‍ണയുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

കോഡിയാക് RS ചലഞ്ച് അവതരിപ്പിച്ച് സ്കോഡ

ഈ വേഗത്തിലുള്ള ഫാമിലി ഹൗളറിന്റെ കാര്യക്ഷമതയെക്കുറിച്ച് ആകാംക്ഷയുള്ളവർക്ക് അറിയേണ്ട കാര്യമാണ് കാറിന്റെ മൈലേജ്. ലിറ്ററിന് 16.12 കിലോമീറ്ററാണ് സ്കോഡ വാഗ്‌ദാനം ചെയ്യുന്നത്. കോഡിയാക് RS ചലഞ്ചിന്റെ വില 13,99,900 ചെക്ക് കൊരുണയാണ്. അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഇത് 42,43,360 രൂപയായി മാറുന്നു.

കോഡിയാക് RS ചലഞ്ച് അവതരിപ്പിച്ച് സ്കോഡ

നിലവിൽ 300 യൂണിറ്റുകൾ മാത്രമാണ് വിൽപ്പനയ്ക്ക് എത്തുന്നത്. കഴിഞ്ഞ വർഷം കോഡിയാക് RS ഇന്ത്യയിൽ അവതരിപ്പിക്കാൻ സ്കോഡ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നിരുന്നാലും ഇതിന് 40 മുതൽ 45 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരും എന്നതിനാൽ പുതിയ RS ചലഞ്ച് ആഭ്യന്തര വിപണിയിൽ എത്തുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Kodiaq RS Challenge unveiled. Read in Malayalam
Story first published: Wednesday, April 22, 2020, 15:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X