ഫെയ്‌സ്‌ലിഫ്റ്റ് ഫേര്‍ച്യൂണറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട

ഫോര്‍ച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട. നേരത്തെ തന്നെ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഫെയ്‌സ്‌ലിഫ്റ്റ് ഫേര്‍ച്യൂണറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട

ഇന്ത്യന്‍ വിപണിയിലേക്ക് വാഹനം എത്തുന്നത് വൈകുമെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനം ദീപാവലിയോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഫെയ്‌സ്‌ലിഫ്റ്റ് ഫേര്‍ച്യൂണറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട

അടുത്തിടെ പുറത്തുവന്ന ചിത്രങ്ങളില്‍ വാഹനത്തിന്റെ മുന്‍വശത്ത് വലിയ മാറ്റങ്ങളാണ് കാണാന്‍ സാധിക്കുന്നത്. മുന്‍വശത്തെ ബമ്പറും ഗ്രില്‍ രൂപകല്‍പ്പനയും RAV4, റൈസ് മോഡലുകളുടെ ഡിസൈന്‍ ഭാഷ്യത്തെ പിന്തുടരും.

MOST READ: ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം

ഫെയ്‌സ്‌ലിഫ്റ്റ് ഫേര്‍ച്യൂണറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട

ഗ്രില്‍ വളരെയധികം മെലിഞ്ഞതും ക്രോമിന് പകരം കറുത്ത ബിറ്റുകളുമായിരിക്കും ഉള്‍പ്പെടുത്തുക. കൂടാതെ ഓരോ കോണിലും ത്രികോണാകൃതിയിലുള്ള ഫോക്സ് എയര്‍ ഇന്റേക്കുകള്‍ ഉപയോഗിച്ച് ബമ്പര്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഫെയ്‌സ്‌ലിഫ്റ്റ് ഫേര്‍ച്യൂണറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട

എല്‍ഇഡി ഹെഡ്‌ലാമ്പ്, കോംപാക്ട് അപ്പര്‍ ഗ്രില്ല്, വലിയ ബമ്പര്‍, വലിയ ലോവര്‍ ഗ്രില്ല്, പുതിയ ഫോഗ് ലാമ്പ് എന്നിവ മുന്നില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബമ്പറില്‍ ഗ്ലോസ്സ് ബ്ലാക്ക് സ്‌കിഡ് പ്ലേറ്റും ഇടിപിടിക്കുന്നതോടെ എസ്‌യുവി കൂടുതല്‍ സ്പോര്‍ട്ടി ആയി കാണപ്പെടും.

MOST READ: മെർസിഡീസ് ബെൻസ് E 350d അവതരിപ്പിച്ചു; വില 75.29 ലക്ഷം

ഫെയ്‌സ്‌ലിഫ്റ്റ് ഫേര്‍ച്യൂണറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട

അതേസമയം അകത്തളത്ത് കാര്യമായ മറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. ബ്ലാക്ക്-ബേഡ് ഫിനീഷിങ്ങിലായിരിക്കും അകത്തളം ഒരുങ്ങുക. പഴയ പതിപ്പില്‍ കണ്ടിരിക്കുന്ന സെന്റര്‍ കണ്‍സോളും, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റും ഒക്കെയാകും പുതിയ പതിപ്പിലും ഇടംപിടിക്കുക.

ഫെയ്‌സ്‌ലിഫ്റ്റ് ഫേര്‍ച്യൂണറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവയും മാറ്റമില്ലാതെ തുടരുമെന്നാണ് സൂചന. ടൊയോട്ട ആഗോളതലത്തില്‍ ഒന്നിലധികം പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളോടെയാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

MOST READ: ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താത്ക്കാലികമായി നിര്‍ത്തി ബജാജ്

ഫെയ്‌സ്‌ലിഫ്റ്റ് ഫേര്‍ച്യൂണറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട

കൂടാതെ വിപണികളെ ആശ്രയിച്ച് ശ്രേണിയില്‍ 2.7 ലിറ്റര്‍, 4.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍, 2.4 ലിറ്റര്‍, 2.8 ലിറ്റര്‍, 3.0 ലിറ്റര്‍ ഡിസ്പ്ലേസ്മെന്റുകളുള്ള ഡീസല്‍ എഞ്ചിനുകളും വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

ഫെയ്‌സ്‌ലിഫ്റ്റ് ഫേര്‍ച്യൂണറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട

മുമ്പുണ്ടായിരുന്ന 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളുടെ ബിഎസ് VI പതിപ്പുകളുമായി ഫോര്‍ച്യൂണര്‍ എസ്‌യുവി ഇന്ത്യയില്‍ തുടരാനാണ് സാധ്യത.

MOST READ: വില 23 ലക്ഷം രൂപ; കരോക്കിന്റെ കൂടുതല്‍ വിവരങ്ങളുമായി സ്‌കോഡ

ഫെയ്‌സ്‌ലിഫ്റ്റ് ഫേര്‍ച്യൂണറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട

ഡീസല്‍ എഞ്ചിന്‍ 174 bhp കരുത്തും 420 Nm torque ഉം സൃഷ്ടിക്കുമ്പോള്‍ പെട്രോള്‍ എഞ്ചിന്‍ 174 bhp കരുത്തും 450 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളും ഇടംപിടിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Upcoming Toyota Fortuner Facelift Launch Likely During Diwali. Read in Malayalam.
Story first published: Friday, April 24, 2020, 21:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X