മെർസിഡീസ് ബെൻസ് E 350d അവതരിപ്പിച്ചു; വില 75.29 ലക്ഷം
E-ക്ലാസ് സെഡാന്റെ പുതിയ E 350d പതിപ്പിനൊപ്പം മെർസിഡീസ് ബെൻസ് ഇന്ത്യ തങ്ങളുടെ വെബ്‌സൈറ്റ് അപ്‌ഡേറ്റുചെയ്‌തു. ഏതാനും മാസങ്ങൾക്ക് മുമ്പ് E 350d വിപണിയിൽ നിന്ന് നിർമ്മാതാക്കൾ പിൻവലിച്ചിരുന്നു.

ഇപ്പോൾ ബിഎസ് VI കംപ്ലയിന്റ് എഞ്ചിൻ നൽകുന്ന E-ക്ലാസ് കുടുംബത്തിലെ ഏറ്റവും ഉയർന്ന ഡീസൽ പതിപ്പായി മോഡൽ വിപണിയിൽ മടങ്ങി എത്തിയിരിക്കുകയാണ്.

75.29 ലക്ഷം രൂപയാണ് മെർസിഡീസ് ബെൻസ് E 350d -യുടെ എക്സ്-ഷോറൂം വില. വാഹനം എലൈറ്റ് പതിപ്പിൽ മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. E 350d അതിന്റെ എഞ്ചിൻ S 350d, G 350d, അടുത്തിടെ പുറത്തിറക്കിയ GLE 400d എന്നിവയുമായി പങ്കിടുന്നു. ഇവയെല്ലാം V6 ഓയിൽ ബർണർ യൂണിറ്റാണ് ഉപയോഗിക്കുന്നത്.
MOST READ: ലോക്ക്ഡൗൺ; അവശ്യ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്ത് റാപ്പിഡോ

വാസ്തവത്തിൽ, 3.0 ലിറ്റർ V6 ഡീസൽ എഞ്ചിൻ ബ്രാൻഡിന്റെ OM656 ഫാമിലി എഞ്ചിനുകളിൽ ഉൾപ്പെടുന്നു, ഇത് 2018 -ൽ ഇന്ത്യയിൽ S-ക്ലാസിലാണ് ആദ്യമായി അവതരിപ്പിച്ചത്. 2020 മെർസിഡീസ് ബെൻസ് E 350d -യിൽ 282 bhp കരുത്തും 620 Nm torque ഉം ഉത്പാദിപ്പിക്കാൻ എഞ്ചിൻ ട്യൂൺ ചെയ്യ്തിരിക്കുന്നു.

9 G-ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സാണ് നിർമ്മാതാക്കൾ വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. കരത്തും torque ഉം പഴയ മോഡലിനേക്കാൾ യഥാക്രമം ഏകദേശം 20 bhp, 20 Nm ഉം വർദ്ധിക്കുന്നു.
MOST READ: ഇവോക്ക്, ഡിസ്കവറി സ്പോർട് മോഡലുകൾക്ക് പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനം ഒരുക്കി ലാൻഡ് റോവർ

5.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ E 350d -ക്ക് കഴിയും. വാഹനത്തിന്റെ പരമാവധി വേഗത ഇലക്ട്രോണിക്കലായി മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

പുതിയ മെർസിഡീസ് ബെൻസ് E 350d -ക്ക് 18 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകൾ ലഭിക്കുന്നു, ഇത് കാഴ്ചയിൽ മോഡലിനെ മറ്റ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
MOST READ: ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

താരതമ്യപ്പെടുത്തുമ്പോൾ, E-ക്ലാസിലെ എൻട്രി, മിഡ് ലെവൽ പതിപ്പുകൾക്ക് 17 ഇഞ്ച് വീലുകളാണ് ലഭിക്കുന്നത്. കൂടുതൽ സൗകര്യപ്രദവും ഗുണനിലവാരമുള്ളതുമായ യാത്ര പ്രദാനം ചെയ്യുന്ന എയർ സസ്പെൻഷനുമായാണ് മോഡൽ വരുന്നത്.

മുന്നിലും പിന്നിലുമുള്ള വരികൾക്ക് വയർലെസ് ചാർജിംഗ്, സീറ്റുകൾക്കും സ്റ്റിയറിംഗ് വീലിനും മെമ്മറി ഫംഗ്ഷനോടുകൂടിയ ക്രമീകരണങ്ങൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, 360 ഡിഗ്രി ക്യാമറ.
MOST READ: ഉത്പാദന കേന്ദ്രങ്ങളിൽ അണുവിമുക്ത നടപ്പാതകൾ ഒരുക്കി മാരുതി

കൂടാതെ പിൻ എന്റർടൈൻമെന്റ് സ്‌ക്രീനുകൾ, 13 സ്പീക്കറുകളുള്ള ബർമസ്റ്റർ സൗണ്ട് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ക്യാബിനിലുടനീളം ഓപ്പൺ-പോർ ബ്ലാക്ക് ആഷ്‌വുഡ് ട്രിം എന്നിവ ലഭിക്കുന്നു. അഡാപ്റ്റീവ് കണക്റ്റഡ് കാർ ടെക്, പനോരമിക് സൺറൂഫ് എന്നിവയും E 350d യിൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡാണ് മെർസിഡീസ് ബെൻസ് E-ക്ലാസ്, പുതിയ E 350d പതിപ്പിന്റെ പ്രധാന എതിരാളി ബിഎംഡബ്ല്യു 530d ആണ്. കൂടാതെ ഔഡി A6, വോൾവോ S90 എന്നിവയ്‌ക്കെതിരെയും പെട്രോൾ പതിപ്പുകൾ മത്സരിക്കുന്നു.


Click it and Unblock the Notifications








