ഉത്പാദന കേന്ദ്രങ്ങളിൽ അണുവിമുക്ത നടപ്പാതകൾ ഒരുക്കി മാരുതി

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ ജീവനക്കാർക്ക് മനേസർ, ഗുരുഗ്രാം പ്ലാന്റുകളിൽ അകത്തേക്ക് പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതുമായി തൊഴിലാളുികളെ സാനിറ്റൈസ് ചെയ്യാൻ അണുനാശിനി നടപ്പാതകൾ സ്ഥാപിച്ചു.

ഉത്പാദന കേന്ദ്രങ്ങളിൽ അണുവിമുക്ത നടപ്പാതകൾ ഒരുക്കി മാരുതി

യൂട്യൂബ് ചാനൽ SSM അപ്‌ലോഡ് ചെയ്ത വീഡിയോയിൽ സമഗ്രമായ സജ്ജീകരണങ്ങളും അവയിലൂടെ സഞ്ചരിക്കുന്ന ജീവനക്കാരേയും കാണിക്കുന്നു.

ഉത്പാദന കേന്ദ്രങ്ങളിൽ അണുവിമുക്ത നടപ്പാതകൾ ഒരുക്കി മാരുതി

ഗുരുഗ്രാമിലെ ജില്ലാ ഭരണകൂടം പ്രവർത്തനം പുനരാരംഭിക്കാൻ കമ്പനിക്ക് അനുമതി നൽകി. ഇതിനെത്തുടർന്ന് തങ്ങളുടെ മനേസർ നിർമ്മാണശാല വീണ്ടും ഉത്പാദനം ആരംഭിക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പായി കമ്പനി അണുനാശിനി വോക്ക്-ത്രൂ ചാനലുകൾ ഇവിടെ പരീക്ഷിച്ചുതുടങ്ങി.

MOST READ: ലോക്ക്ഡൗൺ: സാമൂഹിക സേവനങ്ങൾക്കായി 100 ഹെക്ടർ എസ്‌യുവികൾ വാഗ്ദാനം ചെയ്ത് എംജി

ഉത്പാദന കേന്ദ്രങ്ങളിൽ അണുവിമുക്ത നടപ്പാതകൾ ഒരുക്കി മാരുതി

ഏപ്രിൽ 20 മുതൽ മുനിസിപ്പൽ കോർപ്പറേഷൻ പരിധിക്ക് പുറത്തുള്ള ഉൽപാദന സ്ഥാപനങ്ങളുടെ പ്രവർത്തനം ആരംഭിക്കാൻ അനുവദിക്കുന്നതിനുള്ള സർക്കാർ പദ്ധതി അനുസരിച്ചാണ് കമ്പനിയുടെ മനേസർ പ്ലാന്റ് പ്രവർത്തനം പുനരാരംഭിക്കാൻ അധികൃതർ അനുമതി നൽകിയത്.

ഉത്പാദന കേന്ദ്രങ്ങളിൽ അണുവിമുക്ത നടപ്പാതകൾ ഒരുക്കി മാരുതി

എല്ലാ കമ്പനികളും ശുചിത്വവൽക്കരണവും സാമൂഹിക അകലം പാലിക്കാനുള്ള മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും അവയ്ക്ക് തങ്ങളുടെ ശേഷിയുടെ 20-25 ശതമാനത്തിന് ഇടയിൽ പ്രവർത്തിക്കാമെന്നും സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.

MOST READ: മിഡ്-സൈസ് എസ്‌യുവി ശ്രേണി നോട്ടമിട്ട് ടൊയോട്ട, RAV4 ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ലോക്ക്ഡൗൺ കാലയളവിൽ പ്രവർത്തിക്കുന്ന എല്ലാ നിർമ്മാതാക്കളും ജീവനക്കാർക്ക് ഒരു പോയിന്റ് എൻട്രിയും ഒരു പോയിന്റ് എക്സിറ്റ് മാത്രം ഉറപ്പു വരുത്തണം. കൂടാതെ തൊഴിലാളികൾ ഫാക്ടറിയിൽ തന്നെ താമസിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ നിർമ്മാതാക്കൾ ഒരുക്കണമെന്നും ഉത്തരവിൽ പ്രസ്താവിച്ചിരിക്കുന്നു.

ഉത്പാദന കേന്ദ്രങ്ങളിൽ അണുവിമുക്ത നടപ്പാതകൾ ഒരുക്കി മാരുതി

മാരുതി സുസുക്കി സർക്കാർ ഉത്തരവ് പാലിച്ച് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ അവരുടെ മനേസർ ഉതാപാദന കേന്ദ്രത്തിൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ഷിഫ്റ്റ് മാത്രം പ്രവർത്തിക്കാനാണ് അധികൃതർ കമ്പനിയെ അനുവദിച്ചിരിക്കുന്നത്.

MOST READ: തായ്‌ലൻഡ് പൊലീസിന് കരുത്തായി ടെസ്‌ല മോഡൽ 3 പെർഫോമെൻസ് കാറുകൾ

ഉത്പാദന കേന്ദ്രങ്ങളിൽ അണുവിമുക്ത നടപ്പാതകൾ ഒരുക്കി മാരുതി

അനുബന്ധ വാർത്തകളിൽ, കൊവിഡ് -19 വൈറസിനെതിരായ പോരാട്ടത്തിൽ MSIL സജീവമായി ഇടപെടുന്നുണ്ട്. ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നതുമുതൽ നിർമ്മാതാക്കളുടെ മനേസർ കേന്ദ്രം സാമൂഹിക സേവനത്തിനായി ചുറ്റും നിരവധി സംരംഭങ്ങൾ നടത്തി വരുന്നു.

ഉത്പാദന കേന്ദ്രങ്ങളിൽ അണുവിമുക്ത നടപ്പാതകൾ ഒരുക്കി മാരുതി

താൽക്കാലിക തൊഴിലാളികൾ പ്ലാന്റിനടുത്തുള്ള ഗ്രാമീണ സമൂഹങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥി ട്രെയിനികൾക്കുമായി ശുദ്ധവും ശുചിത്വവുമുള്ള ഭക്ഷണം തയ്യാറാക്കാൻ കമ്പനി തങ്ങളുടെ സ്വന്തം അടുക്കള ഉപയോഗിക്കുന്നു.

MOST READ: കൊവിഡ്-19 പരിശോധനയ്ക്കായി തിരംഗ പദ്ധതിയുമായി കേരളം

ഉത്പാദന കേന്ദ്രങ്ങളിൽ അണുവിമുക്ത നടപ്പാതകൾ ഒരുക്കി മാരുതി

5,400 ലധികം ഭക്ഷണ പൊതികൾ ദിവസത്തിൽ രണ്ടുതവണ ഇവിടുന്ന് വിതരണം ചെയ്യുന്നു, കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാരുതി 1.2 ലക്ഷത്തിലധികം പാക്കറ്റ് ഭക്ഷണം വിതരണം ചെയ്തു. കൂടാതെ വൈറസ് വ്യാപനത്തിന് എതിരെ പൊരാടുന്നതിന് നിർമ്മാതാക്കൾ ധനസഹായവും നൽകിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki Installs Disinfectant Walk-Through Pathways At Manesar & Gurugram Facilities. Read in Malayalam.
Story first published: Thursday, April 23, 2020, 15:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X