മിഡ്-സൈസ് എസ്‌യുവി ശ്രേണി നോട്ടമിട്ട് ടൊയോട്ട, RAV4 ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു ഇന്ത്യൻ വാഹന വ്യവസായം. സബ്-നാല് മീറ്റർ, മിഡ്-സൈസ്, സി-സെഗ്മെന്റ് എസ്‌യുവികൾക്കാണ് കഴിഞ്ഞ മൂന്ന് വർഷമായി ഏറ്റവും കൂടുതൽ വിൽപ്പനയുള്ളത്.

മിഡ്-സൈസ് എസ്‌യുവി ശ്രേണി നോട്ടമിട്ട് ടൊയോട്ട, RAV4 ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ചില മോഡലുകൾ വമ്പൻ വിജയമാണ് ആഭ്യന്തര വിപണിയിൽ നിന്നും നേടിയത്. എം‌ജി മോട്ടോർ‌, കിയ എന്നീ പുതിയ കമ്പനികൾ‌ അവരുടെ ആദ്യത്തെ ഉൽ‌പ്പന്നങ്ങളായ ഹെക്‌ടർ‌, സെൽ‌റ്റോസ് എന്നിവയിലൂടെ രാജ്യത്ത് ചുവടുറപ്പിച്ചു.

മിഡ്-സൈസ് എസ്‌യുവി ശ്രേണി നോട്ടമിട്ട് ടൊയോട്ട, RAV4 ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

കഴിഞ്ഞ കലണ്ടർ‌ വർഷത്തിൽ‌ മികച്ച വിൽ‌പന നേടാൻ‌ കഴിഞ്ഞ വാഹനങ്ങളിലും ഇവ തന്നെയാണ് മിടുക്കൻമാർ. ഹ്യുണ്ടായി ക്രെറ്റയെ തോൽപ്പിച്ച്കിയ സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ തരംഗമായി മാറി. അത് പ്രതിമാസ വിൽപ്പന കണക്കുകളിൽ നിന്നു തന്നെ വ്യക്തമായിരുന്നു.

MOST READ: KUV100 NXT ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര; വില 5.54 ലക്ഷം രൂപ

മിഡ്-സൈസ് എസ്‌യുവി ശ്രേണി നോട്ടമിട്ട് ടൊയോട്ട, RAV4 ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

കിയ, എംജി എന്നീ ബ്രാൻഡുകളുടെ തന്ത്രങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചുകൊണ്ട് ഇന്ത്യയിലെ സ്ഥാപിത കാർ നിർമാതാക്കൾ ഈ വിഭാഗങ്ങളിലേക്ക് തള്ളി കയറാൻ ഉദ്ദേശിക്കുകയാണ്. ടൊയോട്ട കിർലോസ്‌കർ മോട്ടോർ സീനിയർ വിപി സെയിൽസ് ആന്റ് സർവീസ് നവീൻ സോണി അടുത്തിടെ നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കിയതാണ് ബ്രാൻഡ് വിപണി സാഹചര്യങ്ങളെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുന്നുണ്ടെന്ന്.

മിഡ്-സൈസ് എസ്‌യുവി ശ്രേണി നോട്ടമിട്ട് ടൊയോട്ട, RAV4 ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

സി-സെഗ്മെന്റ് എസ്‌യുവികൾക്ക് മുൻഗണന നൽകുന്ന ഉപഭോക്താക്കളുടെ ശ്രദ്ധേയമായ വർധനവ് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഭാവി ഉപഭോക്താക്കൾ സെഡാനുകളേക്കാൾ എസ്‌യുവികൾ തെരഞ്ഞെടുക്കാനാണ് ഇഷ്‌ടപ്പെടുന്നത്. അതിനാൽ വിപണിയിലെ ആവശ്യകതകൾ കണക്കിലെടുക്കാനും ടൊയോട്ട തീരുമാനിക്കും.

MOST READ: പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

മിഡ്-സൈസ് എസ്‌യുവി ശ്രേണി നോട്ടമിട്ട് ടൊയോട്ട, RAV4 ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതിനാൽ ജാപ്പനീസ് ബ്രാൻഡ് തങ്ങളുടെ എറ്റിയോസ്, ലിവ, കൊറോള ആൾട്ടിസ് എന്നിവ നിർത്തലാക്കി. ഇനി ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനിയുടെ ഏറ്റവും ചെറഇയ മോഡലുകളായ ഗ്ലാൻസക്കും യാരിസിനും സാധിക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം.

മിഡ്-സൈസ് എസ്‌യുവി ശ്രേണി നോട്ടമിട്ട് ടൊയോട്ട, RAV4 ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

സി-സെഗ്മെന്റ് സെഡാനുകളേക്കാൾ സി-എസ്‌യുവികൾ ജനപ്രിയമാണെന്ന് ടൊയോട്ട സമ്മതിച്ചതോടെ ആഗോളതലത്തിൽ ജനപ്രിയമായ ബ്രാൻഡിന്റെ RA4 സമീപഭാവിയിൽ വിപണിയിൽ പ്രവേശിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

MOST READ: കൊവിഡ്-19; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 7 കോടി സംഭാവന ചെയ്ത് ഹ്യുണ്ടായി

മിഡ്-സൈസ് എസ്‌യുവി ശ്രേണി നോട്ടമിട്ട് ടൊയോട്ട, RAV4 ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

അഞ്ചാം തലമുറ RAV4 TNGA പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രാദേശികവൽക്കരണം കണക്കിലെടുത്ത് ബ്രാൻഡിന് മുമ്പായി ഇറക്കുമതി ഇളവുകളുടെ ഗുണങ്ങൾ എടുക്കാൻ സാധിക്കുമെങ്കിലും ഇതുവരെ ഒന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

മിഡ്-സൈസ് എസ്‌യുവി ശ്രേണി നോട്ടമിട്ട് ടൊയോട്ട, RAV4 ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

2.0 ലിറ്റർ, 2.5 ലിറ്റർ പെട്രോൾ എഞ്ചിനുകൾക്കൊപ്പം ഹൈബ്രിഡ് പവർട്രെയിനും ഉപയോഗിച്ചാണ് RAV4 വിൽപ്പനക്ക് എത്തുന്നത്. RAV4 കൂടാതെ ടൊയോട്ടയ്ക്ക് C-HR എസ്‌യുവിയും ഇന്ത്യയിലേക്ക് പരിഗണിക്കാം. എന്നിരുന്നാലും സമീപ ഭാവിയിൽ, വിറ്റാര ബ്രെസയെ അടിസ്ഥാനമാക്കിയുള്ള കോംപാക്‌ട് എസ്‌യുവി വരും മാസങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ടൊയോട്ട മാരുതി സുസുക്കി മോഡലുകളുടെ പുനർനിർമ്മിച്ച പതിപ്പ് പുറത്തിറക്കാൻ ശ്രമിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota RAV4 mid-size SUV Could Be Considered For India. Read in Malayalam
Story first published: Wednesday, April 22, 2020, 10:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X