കൊവിഡ്-19; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 7 കോടി സംഭാവന ചെയ്ത് ഹ്യുണ്ടായി

കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് ഏഴു കോടി രൂപ ധനസഹായം നല്‍കി നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അഞ്ചു കോടി രൂപ സംഭാവന നല്‍കിയിരുന്നു.

കൊവിഡ്-19; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 7 കോടി സംഭാവന ചെയ്ത് ഹ്യുണ്ടായി

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഏഴു കോടി രൂപ ധനസഹായം നല്‍കിയിരിക്കുന്നത്. പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമെന്ന നിലയ്ക്കാണു സംഭാവന നല്‍കുന്നതെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എസ്.എസ് കിം അഭിപ്രായപ്പെട്ടു.

കൊവിഡ്-19; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 7 കോടി സംഭാവന ചെയ്ത് ഹ്യുണ്ടായി

പ്രതിസന്ധികള്‍ക്കിടയിലും മാനവികതയുടെ പുരോഗതിക്കായി ഹ്യുണ്ടേയ് പ്രതിജ്ഞാബദ്ധമാണെന്നും കൊറോണ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ ഇന്ത്യയെ തുടര്‍ന്നും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

MOST READ: പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

കൊവിഡ്-19; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 7 കോടി സംഭാവന ചെയ്ത് ഹ്യുണ്ടായി

തമിഴ്നാട് സര്‍ക്കാരിന്റെ ദുരന്തനിവാരണ ഫണ്ടിലേക്ക് അടുത്തിടെയാണ് അഞ്ച് കോടി രൂപ ഹ്യുണ്ടായി നല്‍കിയത്. തമിഴ്നാട്ടില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഹ്യുണ്ടായി സര്‍ക്കാരിനെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചെത്തിയിത്.

കൊവിഡ്-19; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 7 കോടി സംഭാവന ചെയ്ത് ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണശാല ചെന്നൈയിലെ ശ്രീപെരുമ്പതൂരാണ് സ്ഥിതി ചെയ്യുന്നത്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഈ പ്ലാന്റ് നിലവില്‍ അടച്ചിരിക്കുകയാണ്.

MOST READ: ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

കൊവിഡ്-19; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 7 കോടി സംഭാവന ചെയ്ത് ഹ്യുണ്ടായി

വൈറസ് ബാധ അതിവേഗം പരിശോധിച്ച് സ്ഥിരീകരിക്കാന്‍ സാധിക്കുന്ന അഡ്വാന്‍സ് ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗ് കിറ്റുകള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് (ICMR) കൈമാറിയതായി ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ അറിയിച്ചു.

കൊവിഡ്-19; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 7 കോടി സംഭാവന ചെയ്ത് ഹ്യുണ്ടായി

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്റെ സിഎസ്ആര്‍ (CSR) പദ്ധതി മുഖേനയാണ് ദക്ഷിണ കൊറിയയില്‍ നിന്ന് ടെസ്റ്റിങ്ങ് കിറ്റുകള്‍ ഇന്ത്യയിലെത്തിക്കുന്നത്.

MOST READ: 50-ാം വയസിലേക്ക് സുസുക്കി ജിംനി, ഇന്ത്യയിലേക്ക് അടുത്ത വർഷം

കൊവിഡ്-19; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 7 കോടി സംഭാവന ചെയ്ത് ഹ്യുണ്ടായി

4 കോടി രൂപയുടെ ഈ ടെസ്റ്റിങ് കിറ്റുകള്‍ 25,000 അധികം ആളുകള്‍ ഇതിന്റെ ഗുണഭോക്താക്കളാകുമെന്നാണ് ഹ്യുണ്ടായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഈ കിറ്റുകള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

കൊവിഡ്-19; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 7 കോടി സംഭാവന ചെയ്ത് ഹ്യുണ്ടായി

പരമാവധി വേഗത്തില്‍ റിസള്‍ട്ട് നല്‍കാന്‍ കഴിയുന്ന കിറ്റുകളാണെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു. നിലവില്‍ ഇന്ത്യയിലെ വാഹന പ്ലാന്റുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കഴിഞ്ഞ ദിവസം മെയ് 3 വരെ നീട്ടിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

MOST READ: വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

കൊവിഡ്-19; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 7 കോടി സംഭാവന ചെയ്ത് ഹ്യുണ്ടായി

പ്രവര്‍ത്തനങ്ങള്‍ എല്ലാം നിര്‍ത്തിവെച്ചതോടെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ ഉള്‍പ്പടെ ഉണ്ടായിരിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ചിരിക്കുകയാണ് ഹ്യുണ്ടായി. ക്ലിക്ക് ടു ബൈ എന്നൊരു പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Hyundai Donates Rs 7 Crore to PM CARES Fund. Read in Malayalam.
Story first published: Tuesday, April 21, 2020, 14:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X